LSGD Recruitment: 18 തസ്തികകള്‍, കരാര്‍ നിയമനം; തദ്ദേശ സ്വയംഭരണ വകുപ്പിലെ വിവിധ ഡിവിഷനുകളില്‍ ജോലി നേടാം

Local Self Government Department Divisions Recruitment: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വിവിധ ഡിവിഷനുകളിൽ വിവിധ തസ്തികകളിലേക്ക് നിയമിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നു അപേക്ഷ ക്ഷണിച്ചു. സിഎംഡി ആണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.

LSGD Recruitment: 18 തസ്തികകള്‍, കരാര്‍ നിയമനം; തദ്ദേശ സ്വയംഭരണ വകുപ്പിലെ വിവിധ ഡിവിഷനുകളില്‍ ജോലി നേടാം

പ്രതീകാത്മക ചിത്രം

Published: 

26 Jan 2026 | 12:41 PM

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വിവിധ ഡിവിഷനുകളിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നു അപേക്ഷ ക്ഷണിച്ചു. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) ആണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. ജനുവരി 30 വൈകുന്നേരം അഞ്ച് വരെ അപേക്ഷിക്കാം. ഒരു വര്‍ഷത്തേക്കാണ് നിയമനം. എൽഎസ്ജിഡിയുടെ പ്രോജക്ട് ആവശ്യകതകൾക്കും സർക്കാരിന്റെ അംഗീകാരത്തിനും വിധേയമായി കരാര്‍ ദീര്‍ഘിപ്പിക്കാം.

cmd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഇതേ വെബ്‌സൈറ്റില്‍ നോട്ടിഫിക്കേഷനും ലഭിക്കും. ഇത് വിശദമായി വായിച്ചതിന് ശേഷം മാത്രം അപേക്ഷിക്കുക. ചില തസ്തികകളിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം എന്നിവ പരിശോധിക്കാം.

എന്‍വയോണ്‍മെന്റല്‍ അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിങ് ബിരുദമുള്ളവര്‍ക്ക് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. മെക്കാനിക്കല്‍ എഞ്ചിനീയറിങ് യോഗ്യതയുള്ളവര്‍ക്ക് മെക്കാനിക്കല്‍ എഞ്ചിനീയറിങ് തസ്തികയിലേക്ക് അപേക്ഷിക്കാം. 30 ഒഴിവുകളുണ്ട്.

Also Read: JCB Operator Recruitment: ജെസിബി ഓടിക്കാന്‍ അറിയാമോ? എങ്കില്‍ സര്‍ക്കാര്‍ ജോലി നേടാം; 75,400 വരെ ശമ്പളം

ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് യോഗ്യതയുള്ളവര്‍ക്ക് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. 22 ഒഴിവുകളുണ്ട്. എന്‍വയോണ്‍മെന്റല്‍ അല്ലെങ്കിൽ സിവിൽ അല്ലെങ്കിൽ ഹൈഡ്രോളജി എഞ്ചിനീയറിംഗിൽ ബിരുദമുള്ളവര്‍ക്ക്‌ ഹൈഡ്രോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. എന്‍വയോണ്‍മെന്റല്‍ അല്ലെങ്കിൽ ഹൈഡ്രോളജി എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് മുൻഗണന. ഈ തസ്തികയിലേക്കും 22 ഒഴിവുകളുണ്ട്.

22 ഒഴിവുകളുള്ള പബ്ലിക് ഹെല്‍ത്ത് എഞ്ചിനീയര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന്‌ എന്‍വയോണ്‍മെന്റല്‍ അല്ലെങ്കില്‍ പബ്ലിക് ഹെല്‍ത്ത് എഞ്ചിനീയറിങ്‌ എഞ്ചിനീയറിംഗിൽ ബിരുദം വേണം. ബിരുദാനന്തര ബിരുദമുള്ളവർക്ക് മുൻഗണന. ഈ അഞ്ച് തസ്തികകളിലും 46,230 രൂപയാണ് വേതനം നിശ്ചയിച്ചിരിക്കുന്നത്. 36 വയസാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. പരിചയസമ്പത്ത് ആവശ്യമില്ല.

അക്കൗണ്ടന്റ് (സ്‌പെഷ്യല്‍ കേഡര്‍), ഫിനാന്‍സ് ഓഫീസര്‍ (സ്‌പെഷ്യല്‍ കേഡര്‍), പ്ലാനര്‍ കണ്‍സള്‍ട്ടന്റ്, പ്ലാനര്‍ അസോസിയേറ്റ്, പ്ലാനിങ് അസിസ്റ്റന്റ്, പ്ലാനിങ് അസിസ്റ്റന്റ് (ജിഐഎസ്), കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് (ജിഐഎസ്), കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് (ഓഫീസ്), ആര്‍ക്കിടെക്ട്, സര്‍വേയര്‍, ഗ്ര്വാജ്വേറ്റ് എഞ്ചിനീയര്‍, ഡിപ്ലോമ ഹോള്‍ഡര്‍, ലാബ് അസിസ്റ്റന്റ് (ഐടിഐ) തസ്തികകളിലേക്ക് പരിചയസമ്പത്ത് ആവശ്യമാണ്.

രാവിലെ പരമാവധി എത്ര ഇഡ്ഡലി കഴിക്കാം?
രാത്രിയില്‍ തൈര് കഴിക്കുന്നത് അപകടമാണോ?
നെയ്യുടെ ഗുണം വേണോ? ഈ തെറ്റുകൾ വരുത്തരുത്
തൈര് എല്ലാവർക്കും കഴിക്കാമോ? അപകടം ഇവർക്ക്
Kadannappally Ramachandran | കണ്ണൂരിൽ പ്രസംഗവേദിയിൽ കുഴഞ്ഞു വീണ് മന്ത്രി
Viral Video | മഞ്ഞിനിടയിലൂടെ വന്ദേഭാരത്, വൈറൽ വീഡിയോ
Viral Video | തീറ്റ തന്നയാൾക്ക് മയിലിൻ്റെ സമ്മാനം
മണാലിയിൽ ശക്തമായ മഞ്ഞു വീഴ്ച, കുടുങ്ങി വാഹനങ്ങൾ