ISRO Recruitment 2026: കരിയർ റോക്കറ്റ് പോലെ കുതിക്കും! ഐഎസ്ആർഒയിൽ സയൻ്റിസ്റ്റാകാൻ അപേക്ഷിക്കാം
ISRO Job Vacancy Alert: താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഐഎസ്ആർഒ എസ്എസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. രണ്ട് വ്യത്യസ്ത തസ്തികകളിലായി നടത്തുന്ന ഈ നിയമനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.
രാജ്യത്തിന്റെ അഭിമാനമായ ഐഎസ്ആർഒയുടെ (ISRO) ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ മികച്ച അവസരം. സ്‌പേസ് ആപ്ലിക്കേഷൻ സെന്ററിലെ (SAC) സയന്റിസ്റ്റ്/എൻജിനീയർ തസ്തികകളിലായി 49 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഐഎസ്ആർഒ എസ്എസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
രണ്ട് വ്യത്യസ്ത തസ്തികകളിലായി നടത്തുന്ന ഈ നിയമനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 12 വരെയാണ്. തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 56,100 മുതൽ 2,08,700 രൂപ വരെയാണ് ശമ്പളം.
ALSO READ: വിഴിഞ്ഞം വഴിതുറക്കുന്ന വൻ തൊഴിൽ സാധ്യതകൾ, ലോട്ടറിയടിച്ചത് ജെൻസി കിഡ്സിന്, ഉറപ്പുമായി മന്ത്രി
പിഎച്ച്ഡി, എംഇ, എംടെക്, എം എസ്‌സി (ഇംഗ്ലീഷ്), എംഎസ്‌സി, ബിഇ, ബിടെക്, ബിഎസ്‌സി എന്നിവയാണ് വിദ്യാഭ്യാസ യോഗ്യതകളായി പരിഗണിക്കുക. യോഗ്യതയനുസരിച്ച് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് നിങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്. ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ തസ്തികകളിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ.
ശാസ്ത്ര-സാങ്കേതിക മേഖലയിൽ കരിയർ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച അവസരമാണ് ഇതിലൂടെ ഐഎസ്ആർഒ ഒരുക്കുന്നത്. അപേക്ഷിക്കുമ്പോൾ പോസ്റ്റ് കോഡുകൾ കൃത്യമായി രേഖപ്പെടുത്താൻ ശ്രദ്ധിക്കണം. തസ്തികകൾക്കനുസരിച്ച്, പ്രായപരിധിയിൽ വ്യത്യാസപ്പെട്ടേക്കാം. സയന്റിസ്റ്റ്/എഞ്ചിനീയർ ‘എസ്ഡി’ തസ്തികയിലേക്ക് അപേക്ഷാ ഫീസ് ഇല്ല.
മറ്റ് തസ്തികകളിലേക്കുള്ള എല്ലാ അപേക്ഷകർക്കും, പ്രാരംഭ ഘട്ടത്തിൽ 750 രൂപ അപേക്ഷാ ഫീസ് നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി https://www.sac.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.