Indian Navy: ഇന്ത്യൻ നേവിയിൽ ഓഫീസറാകാം; ഏഴിമല അക്കാദമിയിൽ പരിശീലനം നേടാൻ സുവർണാവസരം
Indian Navy SSC Officer Entry: എക്സിക്യൂട്ടീവ്, ടെക്നിക്കൽ, എജ്യുക്കേഷൻ ശാഖകളിലായി 260 ഒഴിവുകളാണുള്ളത്. താൽപ്പര്യമുള്ളവർക്ക് joinindiannavy.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 2026 ഫെബ്രുവരി 24 വരെയാണ്.
രാജ്യത്തെ സേവിക്കാനും ഇന്ത്യൻ നാവികസേനയുടെ ഭാഗമാകാനും ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതാ മികച്ച അവസരം. 2027 ജനുവരിയിൽ കേരളത്തിലെ കണ്ണൂരിലുള്ള ഏഴിമല നാവിക അക്കാദമിയിൽ ആരംഭിക്കുന്ന ഷോർട്ട് സർവീസ് കമ്മീഷൻ (എസ്‌എസ്‌സി) ഓഫീസർ കോഴ്‌സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
എക്സിക്യൂട്ടീവ്, ടെക്നിക്കൽ, എജ്യുക്കേഷൻ ശാഖകളിലായി 260 ഒഴിവുകളാണുള്ളത്. താൽപ്പര്യമുള്ളവർക്ക് joinindiannavy.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 2026 ഫെബ്രുവരി 24 വരെയാണ്. അപേക്ഷ നൽകുന്ന ഉദ്യോഗാർത്ഥികൾ 2002 ജൂലൈ രണ്ടിനും 2008 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
എസ്‌എസ്‌സി ജനറൽ സർവീസ് (ജിഎസ്/എക്സ്) 76, എയർ ട്രാഫിക് കൺട്രോളർ- 18, നേവൽ എയർ ഓപ്പറേഷൻസ് ഓഫീസർ- 20 , എസ്‌എസ്‌സി പൈലറ്റ്- 25, എസ്‌എസ്‌സി ലോജിസ്റ്റിക്‌സ്- 10, എഞ്ചിനീയറിംഗ് ബ്രാഞ്ചിൽ (ജനറൽ സർവീസ്) -42, ഇലക്ട്രിക്കൽ ബ്രാഞ്ചിൽ (ജനറൽ സർവീസ്)- 38, സബ്മറൈൻ ടെക്‌നിക്കൽ (എഞ്ചിനീയറിംഗ്), സബ്മറൈൻ ടെക്‌നിക്കൽ (ഇലക്ട്രിക്കൽ) എന്നിവയിൽ 8 എന്നിങ്ങനെയാണ് ഓരോ മേഖലയിലെയും ഒഴിവുകൾ.
ALSO READ: പരീക്ഷ പേ ചർച്ചയിൽ അപൂർവ്വ നിമിഷം, ഡൽഹിക്ക് പുറമെ വിവിധ സംസ്ഥാനങ്ങളും
വിദ്യാഭ്യാസ യോഗ്യത
ഓരോ തസ്തികയ്ക്കും വ്യത്യസ്തമായ യോഗ്യതകളാണ് നിശ്ചയിച്ചിട്ടുള്ളത്.
എക്സിക്യൂട്ടീവ് ബ്രാഞ്ച്: ഈ വിഭാഗത്തിലെ മിക്ക തസ്തികകളിലേക്കും അപേക്ഷിക്കാൻ അപേക്ഷകർ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിഇ (BE) അല്ലെങ്കിൽ ബിടെക് (BTech) ബിരുദം നേടിയിരിക്കണം.
എടിസി (ATC), എൻഎഒഒ (NAOO) പൈലറ്റ്: ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ബിരുദത്തിന് പുറമെ പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും കുറഞ്ഞത് 60 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.
ഇംഗ്ലീഷ് ഭാഷ: 10, 12 ക്ലാസുകളിൽ ഇംഗ്ലീഷ് ഒരു നിർബന്ധിത വിഷയമായി പഠിച്ചിരിക്കണം കൂടാതെ ഈ വിഷയത്തിന് മികച്ച മാർക്കും ഉണ്ടായിരിക്കണം.
എസ്‌എസ്‌സി ലോജിസ്റ്റിക്‌സ്: ബിഇ, ബിടെക്, എംബിഎ, എംസിഎ, എംഎസ്‌സി (ഐടി), ബിഎസ്‌സി, ബികോം അല്ലെങ്കിൽ ബിഎസ്‌സി (ഐടി) തുടങ്ങിയ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം.
എങ്ങനെ അപേക്ഷിക്കാം?
ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക: ആദ്യം joinindiannavy.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
രജിസ്‌ട്രേഷൻ: വെബ്‌സൈറ്റിലെ ‘Register’ എന്ന ഓപ്ഷൻ ഉപയോഗിച്ച് നിങ്ങളുടെ അടിസ്ഥാന വിവരങ്ങൾ നൽകി ആദ്യ ഘട്ടം പൂർത്തിയാക്കുക.
ലിങ്ക് തിരഞ്ഞെടുക്കുക: ഹോംപേജിലെ കരിയർ വിഭാഗത്തിൽ കാണുന്ന ‘SSC Officer January 2027 Course’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
വിവരങ്ങൾ നൽകുക: നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യത എന്നിവ കൃത്യമായി അപേക്ഷാ ഫോമിൽ പൂരിപ്പിക്കുക. ആവശ്യമായ രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക.
സമർപ്പിക്കുക: അപേക്ഷ പൂർണ്ണമായി പരിശോധിച്ച ശേഷം ‘Submit’ ബട്ടൺ ക്ലിക്ക് ചെയ്യുക. ഇതോടെ 2027 ജനുവരി ബാച്ചിലേക്കുള്ള നിങ്ങളുടെ രജിസ്‌ട്രേഷൻ പ്രക്രിയ പൂർത്തിയാകും.
പ്രിന്റ് ഔട്ട് എടുക്കുക: ഭാവി ആവശ്യങ്ങൾക്കായി സമർപ്പിച്ച അപേക്ഷയുടെ ഒരു പ്രിന്റ് ഔട്ടെടുത്തു സൂക്ഷിക്കുക.