NIDM Internship 2025: 15000 രൂപ സ്റ്റൈപ്പൻഡോടെ ഇന്റേൺഷിപ്പ്; നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അപേക്ഷ ക്ഷണിച്ചു

NIDM Invites Applications for Internship Programme: സ്റ്റൈപ്പൻഡോട് കൂടിയുള്ള പ്രോഗ്രാമിന്റെ കാലാവധി 4 മാസമാണ്, അതായത് ഒക്ടോബർ മുതൽ ജനുവരി വരെ. അപേക്ഷ നൽകേണ്ട അവസാന തീയതി ഓഗസ്റ്റ് 15.

NIDM Internship 2025: 15000 രൂപ സ്റ്റൈപ്പൻഡോടെ ഇന്റേൺഷിപ്പ്; നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അപേക്ഷ ക്ഷണിച്ചു

പ്രതീകാത്മക ചിത്രം

Published: 

12 Aug 2025 14:47 PM

ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ് (എൻഐഡിഎം) ഇന്റേൺഷിപ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 2025-26 വർഷത്തെ ശൈത്യകാല സെഷനിലേക്കാണ് പ്രവേശനം. സ്റ്റൈപ്പൻഡോട് കൂടിയുള്ള പ്രോഗ്രാമിന്റെ കാലാവധി 4 മാസമാണ്, അതായത് ഒക്ടോബർ മുതൽ ജനുവരി വരെ. അപേക്ഷ നൽകേണ്ട അവസാന തീയതി ഓഗസ്റ്റ് 15.

ദുരന്തനിവാരണമേഖലയിൽ പരിശീലനം, ഗവേഷണം, ഡോക്യുമെന്റേഷൻ, ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ്. അതിനെകുറിച്ച് ഭാവിപൗരരെ ബോധവത്‌കരിക്കുകയും ദുരന്തനിവാരണ സംവിധാനവുമായി ബന്ധിപ്പിക്കുകയുമാണ് ഈ ഇന്റേൺഷിപ്പ് പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്.

ഡിസാസ്റ്റർ മാനേജ്‌മെന്റ് ബിരുദ പ്രോഗ്രാമിൽ അവസാന വർഷത്തിൽ/സെമസ്റ്ററിൽ പഠിക്കുന്നവർ, അല്ലെങ്കിൽ അടുത്തിടെ ബിരുദം നേടിയവർ എന്നിവർക്ക് അണ്ടർ ഗ്രാജ്വേറ്റ്‌ വിഭാഗത്തിൽ അപേക്ഷിക്കാം. അതുപോലെ, ഇന്ത്യയിൽനിന്നോ വിദേശത്തുനിന്നോ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമിലോ എംഫിൽ, പിഎച്ച്ഡി പ്രോഗ്രാമിലോ പഠിക്കുന്നവർ അല്ലെങ്കിൽ ഇതിൽ യോഗ്യത നേടിയവർക്കോ പോസ്റ്റ് ഗ്രാജ്വേറ്റ്‌ വിഭാഗത്തിൽ അപേക്ഷിക്കാം. ഇരുവിഭാഗം അപേക്ഷകർക്കും കുറഞ്ഞത് 65 ശതമാനം മാർക്ക് വേണം.

ഇന്റേൺഷിപ്പിന്റെ കാലാവധി കുറഞ്ഞത് എട്ടാഴ്‌ചയാണ്. പരമാവധി 16 ആഴ്‌ച വരെയാകാം. ഓരോ ഇൻണിനും ലഭ്യതയുടെ അടിസ്ഥാനത്തിൽ എൻഐഡിഎമ്മിൽ ഓഫീസ് സ്പേസ്, ഇൻ്റർനെറ്റ് സൗകര്യമുള്ള കംപ്യൂട്ടർ തുടങ്ങിയവ നൽകുന്നതാണ്. ഡൽഹിയിലോ വിജയവാഡയിലോ ആയിരിക്കും ഇന്റേൺഷിപ് പ്രോഗ്രാം നടക്കുക. യുജി ഇന്റേൺമാർക്ക് പ്രതിമാസം 12,000 രൂപയും ബിരുദാനന്തര ബിരുദ വിഭാഗം ഇന്റേൺമാർക്ക് പ്രതിമാസം 15,000 രൂപയും സ്റ്റൈപ്പെൻഡ് ലഭിക്കും. മറ്റ് അലവൻസുകളില്ല.

ഔദ്യോഗിക വെബ്‌സൈറ്റായ nidm.gov.inൽ വിജ്ഞാപനം ലഭ്യമാണ്. അപേക്ഷ/സർട്ടിഫിക്കറ്റ് ഫോർമാറ്റുകളും വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്. അപേക്ഷകൾ നിർദിഷ്‌ട ഫോർമാറ്റിൽ സിവിക്കൊപ്പം വേണം നൽകാൻ. നൽകണം. അപേക്ഷകർക്ക് അവർക്ക് താത്പര്യമുള്ള ഡിവിഷൻ/എൻഐഡിഎം മേഖല തിരഞ്ഞെടുക്കാം. അത് അപേക്ഷയിൽ വ്യക്തമാക്കണം. പൂരിപ്പിച്ച അപേക്ഷ ബാധകമായ രേഖകൾ സഹിതം പിഡിഎഫ് ഫോർമാറ്റിലാക്കിയ ശേഷം internship.nidm@nidm.gov.in എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. അതിൻ്റെ കോപ്പി (സിസി) ed.nidm@nic.in എന്ന ഐഡിയിലേക്കും മെയിൽ ചെയ്യണം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും