AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

NEET PG 2026 Counselling: നീറ്റ് പിജി 2026 കൗൺസിലിംഗ്; ആദ്യ റൗണ്ട് രജിസ്ട്രേഷൻ ഒക്ടോബർ 12 ന് ആരംഭിക്കും

NEET PG 2026 Counselling Schedule: രാജ്യത്തെ 50 ശതമാനം അഖിലേന്ത്യാ ക്വാട്ട (AIQ) സീറ്റുകൾ, ഡീംഡ് സർവകലാശാലകൾ, സെൻട്രൽ യൂണിവേഴ്സിറ്റികൾ, AFMS എഐക്യു സീറ്റുകൾ എന്നിവയിലേക്കുള്ള 100 ശതമാനം പ്രവേശന നടപടികളും ഈ ഷെഡ്യൂളിന്റെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. ഷെഡ്യൂൾ പ്രകാരം, കൗൺസിലിംഗിൽ പങ്കെടുക്കുന്ന വിവിധ സ്ഥാപനങ്ങൾ വഴിയുള്ള സീറ്റ് മാട്രിക്സിന്റെ പരിശോധന ഒക്ടോബർ 10 മുതൽ ഒക്ടോബർ 12 വരെ നടക്കും.

NEET PG 2026 Counselling: നീറ്റ് പിജി 2026 കൗൺസിലിംഗ്; ആദ്യ റൗണ്ട് രജിസ്ട്രേഷൻ ഒക്ടോബർ 12 ന് ആരംഭിക്കും
Neet Pg 2026 Image Credit source: PTI
Neethu Vijayan
Neethu Vijayan | Published: 09 Oct 2026 | 10:15 AM

രാജ്യത്തെ പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് പിജി 2026 (NEET PG 2026) ഒന്നാം റൗണ്ട് ഓൺലൈൻ കൗൺസിലിംഗ് പ്രക്രിയയുടെ ഷെഡ്യൂൾ മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി ഔദ്യോഗികമായി പുറത്തുവിട്ടു. രാജ്യത്തെ 50 ശതമാനം അഖിലേന്ത്യാ ക്വാട്ട (AIQ) സീറ്റുകൾ, ഡീംഡ് സർവകലാശാലകൾ, സെൻട്രൽ യൂണിവേഴ്സിറ്റികൾ, AFMS എഐക്യു സീറ്റുകൾ എന്നിവയിലേക്കുള്ള 100 ശതമാനം പ്രവേശന നടപടികളും ഈ ഷെഡ്യൂളിന്റെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. ഷെഡ്യൂൾ പ്രകാരം, കൗൺസിലിംഗിൽ പങ്കെടുക്കുന്ന വിവിധ സ്ഥാപനങ്ങൾ വഴിയുള്ള സീറ്റ് മാട്രിക്സിന്റെ പരിശോധന ഒക്ടോബർ 10 മുതൽ ഒക്ടോബർ 12 വരെ നടക്കും.

അപേക്ഷകർ മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ mcc.nic.in സന്ദർശിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കണം. നോൺ-റീഫണ്ടബിൾ രജിസ്ട്രേഷൻ ഫീസും റിഫണ്ടബിൾ സെക്യൂരിറ്റി ഡെപ്പോസിറ്റും ഓൺലൈനായി വേണം അടയ്ക്കാൻ. ഒന്നാം റൗണ്ടിനായുള്ള ഓൺലൈൻ രജിസ്ട്രേഷനും ഫീസ് പേയ്‌മെന്റ് പ്രക്രിയയും ഒക്ടോബർ 12-ന് ഔദ്യോഗികമായി ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. ഒക്ടോബർ 21 വരെ മാത്രമെ രജിസ്ട്രേഷന് സമയം ഉണ്ടാവു.

ALSO READ: ഡിഗ്രിയുണ്ടോ? റെയിൽവേയിൽ വൻ ജോലി അവസരം! 3,500-ലധികം ഒഴിവുകൾ

ഫീസ് അടയ്ക്കാനുള്ള സൗകര്യം, ഒക്ടോബർ 21-ന് ഉച്ചയ്ക്ക് 3 മണി വരെ ലഭ്യമാണ് . ഓപ്ഷനുകൾ രേഖപ്പെടുത്തുന്നതിനായി ഒക്ടോബർ 13 മുതൽ 22 വരെ രാവിലെ 10 മണി വരെ സമയം അനുവദിക്കും. ഓപ്ഷനുകൾ ലോക്ക് ചെയ്യുന്നതിനായി ഒക്ടോബർ 21 വൈകുന്നേരം നാല് മണി മുതൽ ഒക്ടോബർ 22 രാവിലെ 10 മണി വരെയാണ് സമയം. സീറ്റ് അലോട്ട്മെന്റ് നടപടികൾ ഒക്ടോബർ 22 മുതൽ 23 വരെ നടക്കും. ഒന്നാം ഘട്ട ഫലം ഒക്ടോബർ 24ന് പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്

ഒന്നാം ഘട്ടത്തിൽ സീറ്റ് ലഭിച്ച ഉദ്യോഗാർത്ഥികൾ ഒക്ടോബർ 26 മുതൽ നവംബർ രണ്ട് വരെയുള്ള കാലയളവിൽ റിപ്പോർട്ടിംഗ്, ജോയിനിംഗ് നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ തങ്ങൾക്ക് അനുവദിച്ച സ്ഥാപനങ്ങളിൽ നേരിട്ടെത്തി റിപ്പോർട്ട് ചെയ്യുകയും പ്രവേശനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും വേണം. കൗൺസിലിംഗ് ഷെഡ്യൂളിൽ എന്തെങ്കിലും മാറ്റങ്ങളോ പുതിയ വിവരങ്ങളോ ഉണ്ടോ എന്നറിയാൻ ഉദ്യോഗാർത്ഥികൾ MCC-യുടെ ഔദ്യോഗിക വെബ്സൈറ്റ് കൃത്യമായ ഇടവേളകളിൽ പരിശോധിക്കേണ്ടതാണ്.

പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങൾക്കും തീയതികൾക്കുമായി mcc.nic.in പോർട്ടൽ മാത്രം ഉപയോഗിക്കുക. നീറ്റ് പിജി അഡ്മിറ്റ് കാർഡ്, സ്കോർ കാർഡ്, എംബിബിഎസ് സർട്ടിഫിക്കറ്റ്, ഇന്റേൺഷിപ്പ് കംപ്ലീഷൻ സർട്ടിഫിക്കറ്റ്, മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, കാറ്റഗറി സർട്ടിഫിക്കറ്റ് തുടങ്ങിയവ മുൻകൂട്ടി കരുതിവെക്കുക. ഇവ രജിസ്ട്രേഷൻ സമയത്ത് ആവശ്യമായി വരുന്നതാണ്.

English Summary:

MCC has released the tentative schedule for the Round 1 online counselling process for NEET PG 2026. The registration and payment process will begin on October 12.

Follow Us