AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

RRB NTPC Recruitment 2026: ഡിഗ്രിയുണ്ടോ? റെയിൽവേയിൽ വൻ ജോലി അവസരം! 3,500-ലധികം ഒഴിവുകൾ

Railway NTPC Graduate Recruitment 2026: ആര്‍ആര്‍ബി എന്‍ടിപിസി ഗ്രാജുവേറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ന് (ഒക്ടോബര്‍ 8) മുതല്‍ നവംബര്‍ ആറിന് രാത്രി 11.59 വരെ അപേക്ഷിക്കാം. നവംബര്‍ എട്ടു വരെ ഫീസടയ്ക്കാം. ഓൺലൈൻ അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനുള്ള മോഡിഫിക്കേഷൻ വിൻഡോ നവംബര്‍ ഒമ്പത് മുതല്‍ 18 വരെ ലഭ്യമാകും.

RRB NTPC Recruitment 2026: ഡിഗ്രിയുണ്ടോ? റെയിൽവേയിൽ വൻ ജോലി അവസരം! 3,500-ലധികം ഒഴിവുകൾ
RRB NTPC Recruitment 2026Image Credit source: PTI
Jayadevan AM
Jayadevan AM | Published: 08 Oct 2026 | 01:07 PM

റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകൾ (ആര്‍ആര്‍ബി) വിവിധ നോൺ-ടെക്‌നിക്കൽ പോപ്പുലർ കാറ്റഗറീസ് (എന്‍ടിപിസി ഗ്രാജുവേറ്റ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ന് (ഒക്ടോബര്‍ 8) മുതല്‍ നവംബര്‍ ആറിന് രാത്രി 11.59 വരെ അപേക്ഷിക്കാം. നവംബര്‍ എട്ടു വരെ ഫീസടയ്ക്കാം. ഓൺലൈൻ അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനുള്ള മോഡിഫിക്കേഷൻ വിൻഡോ (മോഡിഫിക്കേഷൻ ഫീസ് സഹിതം) നവംബര്‍ ഒമ്പത് മുതല്‍ 18 വരെ ലഭ്യമാകും. വിശദമായ വിജ്ഞാപനം (CEN No. 06/2026) റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://rrb.indianrailways.gov.in-ൽ ലഭ്യമാകും. ഈ പ്രധാന വെബ്‌സൈറ്റിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് അതത് വ്യക്തിഗത ആര്‍ആര്‍ബി വെബ്‌പേജുകളിലേക്ക് പ്രവേശിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് https://www.rrbapply.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാകും.

പരീക്ഷകളുടെ തീയതികൾ, സർട്ടിഫിക്കറ്റ് പരിശോധന, മറ്റ് അറിയിപ്പുകൾ എന്നിവ സമയാസമയങ്ങളിൽ മേൽപ്പറഞ്ഞ വെബ്‌സൈറ്റിലൂടെ മാത്രം അറിയിക്കുന്നതാണ്. ഫലങ്ങളും എംപാനൽമെന്റും മേൽപ്പറഞ്ഞ വെബ്‌സൈറ്റിലെ അതത് വ്യക്തിഗത ആര്‍ആര്‍ബി ഔദ്യോഗിക പേജുകളിൽ അപ്‌ലോഡ് ചെയ്യും.

വിവിധ തസ്തികകള്‍

  • ചീഫ് കൊമേഴ്‌സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ- 35400 രൂപ അടിസ്ഥാന ശമ്പളം-127 ഒഴിവുകൾ
  • ഗുഡ്സ് ട്രെയിൻ മാനേജർ-29200 രൂപ അടിസ്ഥാന ശമ്പളം-2750 ഒഴിവുകൾ
  • ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്-29200 രൂപ അടിസ്ഥാന ശമ്പളം-300 ഒഴിവുകൾ
  • സീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്-29200 രൂപ അടിസ്ഥാന ശമ്പളം-371 ഒഴിവുകൾ

Also  Read: CRPF Constable Recruitment: സിആർപിഎഫിൽ ജോലി നേടാം! സ്പോർട്ട്സ് ക്വോട്ട വഴി വൻ നിയമനം; വിവരങ്ങൾ അറിയാം

18-33 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫീസ് അടക്കമുള്ള വിശദാംശങ്ങള്‍ ഔദ്യോഗിക വിജ്ഞാപനത്തില്‍ വായിക്കുക. രാജ്യത്തെ എല്ലാ ആര്‍ആര്‍ബികളിലുമായി 3,500-ലധികം ഒഴിവുകളുണ്ട്. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദമാണ് അപേക്ഷിക്കാനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത.

ഓൺലൈൻ അപേക്ഷ പൂർത്തിയാക്കുന്നതിന് മുമ്പ് വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള വിവരങ്ങൾ കൃത്യമായി വായിച്ചു മനസ്സിലാക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതിയോ അതിന് മുമ്പോ ഈ വിജ്ഞാപനത്തിൽ നിഷ്കർഷിച്ചിട്ടുള്ള എല്ലാ വിദ്യാഭ്യാസ യോഗ്യതകളും തങ്ങൾക്ക് ഉണ്ടെന്ന് ഉദ്യോഗാർത്ഥികൾ ഉറപ്പാക്കണം. പരീക്ഷ എഴുതി അവസാന ഫലത്തിനായി കാത്തിരിക്കുന്നവർ ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ യോഗ്യരല്ല.

ഔദ്യോഗിക ആര്‍ആര്‍ബി വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ലിങ്ക് വഴി ഓൺലൈനായി മാത്രമേ അപേക്ഷകൾ സമർപ്പിക്കാവൂ. ഹെൽപ്പ് ലൈൻ സൗകര്യം (എല്ലാ പ്രവൃത്തിദിനങ്ങളിലും രാവിലെ 10:00 മണി മുതൽ വൈകുന്നേരം 5:00 മണി വരെ) ലഭ്യമാണ്. ഇമെയിൽ വിലാസം: rrb.help@csc.gov.in, ഫോൺ നമ്പറുകൾ: 9592001188 / 01725653333.

English Summary

Railway Recruitment Boards have announced graduate-level vacancies under CEN 06/2026. Candidates with any recognized degree aged 18 to 33 can apply online. Applications are open from October 8 to November 6, 2026, via rrbapply.gov.in. Over 3,500 posts including Goods Train Manager and Ticket Supervisor are available.

Follow Us