AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

NEET Question Paper Leak: നീറ്റ് ചോദ്യങ്ങള്‍ക്കായി കോച്ചിങ് സെന്റര്‍ ഉടമ നല്‍കിയത് 5 ലക്ഷം; കോടതിയെ അറിയിച്ച് സിബിഐ

NEET Chemistry Questions Bought for Rs 5 Lakh from NTA Panel Member: മോട്ടെഗാവ്കറുടെ മകന്‍ കുല്‍ക്കര്‍ണിയുടെ കോച്ചിങ് ക്ലാസുകളില്‍ പങ്കെടുത്തിരുന്നു. അവിടെ വെച്ച് ചോദ്യങ്ങള്‍ നല്‍കിയതെന്ന് സിബിഐ പറയുന്നു. സഹപ്രതികളുമായി മോട്ടെഗാവ്കര്‍ ഗൂഢാലോചന നടത്തിയെന്നും പരീക്ഷ ചോദ്യങ്ങള്‍ക്കായി അഞ്ച് ലക്ഷം രൂപ നല്‍കിയെന്നും സിബിഐ മോട്ടെഗാവ്കറുടെ ജാമ്യാപേക്ഷയില്‍ കോടതിയെ അറിയിക്കുകയായിരുന്നു.

NEET Question Paper Leak: നീറ്റ് ചോദ്യങ്ങള്‍ക്കായി കോച്ചിങ് സെന്റര്‍ ഉടമ നല്‍കിയത് 5 ലക്ഷം; കോടതിയെ അറിയിച്ച് സിബിഐ
നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികള്‍ Image Credit source: PTI
Shiji M K
Shiji M K | Published: 16 Jul 2026 | 06:58 AM

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ നിര്‍ണായക വിവരങ്ങള്‍ കോടതിയെ അറിയിച്ച് സിബിഐ. കേസുമായി ബന്ധപ്പെട്ട ലാത്തൂര്‍ ആസ്ഥാനമായുള്ള നീറ്റ് കോച്ചിങ് സെന്റര്‍ ഉടന്‍ ശിവരാജ് രഘുനാഥ് മോട്ടെഗാവ്കര്‍ പരീക്ഷ പേപ്പറിനായി അഞ്ച് ലക്ഷം രൂപ നല്‍കിയെന്നാണ് കണ്ടെത്തല്‍. പരീക്ഷ ചോദ്യങ്ങള്‍ തയാറാക്കിയ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പാനല്‍ അംഗമായിരുന്ന പിവി കുല്‍ക്കര്‍ണിക്കാണ് പണം നല്‍കിയത്. രസതന്ത്ര ചോദ്യങ്ങളാണ് പണം കൊടുത്ത് വാങ്ങിയതെന്ന് സിബിഐ കോടതിയില്‍ പറഞ്ഞു.

മോട്ടെഗാവ്കറുടെ മകന്‍ കുല്‍ക്കര്‍ണിയുടെ കോച്ചിങ് ക്ലാസുകളില്‍ പങ്കെടുത്തിരുന്നു. അവിടെ വെച്ച് ചോദ്യങ്ങള്‍ നല്‍കിയതെന്ന് സിബിഐ പറയുന്നു. സഹപ്രതികളുമായി മോട്ടെഗാവ്കര്‍ ഗൂഢാലോചന നടത്തിയെന്നും പരീക്ഷ ചോദ്യങ്ങള്‍ക്കായി അഞ്ച് ലക്ഷം രൂപ നല്‍കിയെന്നും സിബിഐ മോട്ടെഗാവ്കറുടെ ജാമ്യാപേക്ഷയില്‍ കോടതിയെ അറിയിക്കുകയായിരുന്നു. കുല്‍ക്കര്‍ണിയുടെ രസതന്ത്ര ക്ലാസുകളില്‍ നല്‍കിയ ചോദ്യങ്ങള്‍ മോട്ടെഗാവ്കര്‍ കൈ കൊണ്ട് എഴുതി നല്‍കുകയായിരുന്നു.

മോട്ടെഗാവ്കറുടെ ഫോണ്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) നേരത്തെ പിടിച്ചെടുത്തിരുന്നു. ഇതില്‍ നിന്നും 132 കൈയെഴുത്ത് ചോദ്യങ്ങള്‍ അടങ്ങുന്ന 36 ചിത്രങ്ങള്‍ സിബിഐയ്ക്ക് ലഭിച്ചു. ഇതില്‍ ഏകദേശം 111 ചോദ്യങ്ങള്‍ നീറ്റ് യുജി 2026 പരീക്ഷയ്ക്കായി തയാറാക്കിയ എന്‍ടിഎ മാസ്റ്റര്‍ ചോദ്യസെറ്റുകളിലെ ചോദ്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ട്.

ഈ ചോദ്യങ്ങള്‍ പിടിച്ചെടുക്കുന്നത് ഏപ്രില്‍ 23 ആണ്, അതായത് നീറ്റ് യുജി പരീക്ഷ നടക്കുന്നതിന് ഏകദേശം രണ്ടാഴ്ച മുമ്പ്. മെയ് മൂന്നിനായിരുന്നു പരീക്ഷ. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശുരോഗ വിദഗ്ധന്‍ മനോജ് ഷിരുരെയുടെ സിദ്ധിവിനായക് ആശുപത്രി പരിസരത്ത് വെച്ചാണ് മോട്ടെഗാവ്കര്‍ ചോദ്യങ്ങള്‍ വാങ്ങിച്ചതെന്നാണ് സിബിഐ കണ്ടെത്തല്‍. ഈ ചോദ്യപേപ്പറുകളുടെ പിഡിഎഫ് ഫയലുകള്‍ ടെലിഗ്രാം വഴി 10 ലക്ഷം രൂപയ്ക്ക് വിറ്റതായും സിബിഐ പറയുന്നു.

Also Read: NEET UG Re Exam Result 2026: നീറ്റ് യുജി പരീക്ഷ ഫലം 2026: കാത്തിരിപ്പ് അവസാനിക്കുന്നു! ഫലം എപ്പോൾ പ്രതീക്ഷിക്കാം? തീയതിയും സമയവും

150 പേജുകളുള്ള ഈ പിഡിഎഫില്‍ 410 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. 410 ചോദ്യങ്ങളില്‍ 120 ഓളം ചോദ്യങ്ങള്‍ രസതന്ത്ര പരീക്ഷ പേപ്പറില്‍ ഉണ്ടായിരുന്നു. സാമ്പിള്‍ ചോദ്യങ്ങള്‍ പരീക്ഷയ്ക്ക് മുമ്പ് എങ്ങനെ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചുവെന്നും സിബിഐ കോടതിയില്‍ ചോദിച്ചു.

കേസില്‍ ഇതുവരെ 13 പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഡല്‍ഹി, ജയ്പൂര്‍, ഗുഡ്ഗാവ്, നാസിക്, പൂനെ, ലാത്തൂര്‍, അഹല്യനഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ഥികളും ഇതില്‍ ഉള്‍പ്പെടുന്നു. മെയ് മൂന്നിന് നടന്ന പരീക്ഷയില്‍ 22.7 ലക്ഷത്തിലധികം പേരായിരുന്നു ഹാജരായത്. എന്നാല്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് മെയ് 12ന് എന്‍ടിഎ പരീക്ഷ റദ്ദാക്കി.

നീറ്റ് ഫലം ഉടന്‍ വരും

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തിയ റീ-നീറ്റ് ഫലം ഉടന്‍ പ്രഖ്യാപിച്ചു. ജൂലൈ 20ന് ഫലം വരുമെന്നാണ് വിവരം. മെയ് 3 ന് ആരംഭിച്ച പരീക്ഷ ഫീസ് റിട്ടേണ്‍ വിന്‍ഡോ എന്‍ടിഎ ജൂലൈ 31ന് അവസാനിപ്പിക്കും. നീറ്റ് ഫീസ് റീഫണ്ടിനായി അപേക്ഷകര്‍ക്ക് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്. ഇതുവരെ 11.46 ലക്ഷം വിദ്യാര്‍ഥികള്‍ മാത്രമാണ് ഫീസ് റീഫണ്ടിനായി ബാങ്ക് വിശദാംശങ്ങള്‍ സമര്‍പ്പിച്ചത്.

English Summary

The CBI has told the court that a coaching centre owner allegedly paid Rs 5 lakh to an NTA panel member to obtain NEET Chemistry questions. The claim surfaced during proceedings in the ongoing NEET paper leak investigation. The case continues to be probed as authorities examine the alleged leak network.

Follow Us