NEET UG Admission : കേരളത്തിൽ എംബിബിഎസ്, ബിഡിഎസ് ഓപ്ഷൻ നൽകാൻ വീണ്ടും അവസരം
New opportunity to select MBBS: ഓപ്ഷൻ രജിസ്ട്രേഷൻ നടത്താനും താല്പര്യമില്ലാത്ത ഓപ്ഷനുകൾ ഒഴിവാക്കാനും ഇതിലൂടെ വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം ലഭിക്കും.
തിരുവനന്തപുരം: നീറ്റ് യു ജി അഡ്മിഷൻ നടപടികൾ പുരോഗമിക്കുകയാണ്. ഇതിനിടെ കേരള പ്രവേശന പരീക്ഷാ കമ്മീഷണർ എം ബി ബി എസ് / ബി ഡി എസ് കോഴ്സുകളിലേക്ക് ഓഗസ്റ്റ് അഞ്ചിന് പ്രസിദ്ധീകരിച്ച ആദ്യ റൗണ്ട് താൽക്കാലിക അലോട്ട്മെന്റ് സംസ്ഥാന അലോട്ട്മെന്റ് പുതിയ സമയക്രമം പരിഗണിച്ച് പരിഷ്കരിക്കുന്നു എന്ന് വിവരം . ഇതിന്റെ ഭാഗമായി കേരളത്തിലെ ഓപ്ഷൻ രജിസ്ട്രേഷൻ വെബ്സൈറ്റ് 9 ന് വീണ്ടും തുറക്കുന്നു എന്ന് അധികൃതർ അറിയിച്ചു.
Also read – അരലക്ഷത്തിനു മുകളിൽ ശമ്പളം ആയിരത്തിലധികം ഒഴിവുകൾ … ഇന്ത്യൻ നേവി വിളിക്കുന്നു…
ഓപ്ഷൻ രജിസ്ട്രേഷൻ നടത്താനും താല്പര്യമില്ലാത്ത ഓപ്ഷനുകൾ ഒഴിവാക്കാനും ഇതിലൂടെ വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം ലഭിക്കും. ഇതിനു പുറമേ ഓപ്ഷനുകളുടെ മുൻഗണന പുനക്രമീകരിക്കാനും അവസരമുണ്ട്. പതിനഞ്ചാം തീയതി രാത്രി 11. 59 വരെ ഹോം പേജിൽ ഇതിനുള്ള സൗകര്യം ലഭ്യമായിരിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ പരിഷ്കരിച്ച താൽക്കാലിക ആദ്യറൗണ്ട് എം ബി ബി എസ് / ബി ഡി എസ് സംസ്ഥാന അലോട്ട്മെന്റ് പിറ്റേന്ന് തന്നെ അതായത് 16 ന് എത്തും. കൂടാതെ അന്തിമ ആദ്യ റൗണ്ട് അലോട്ട്മെന്റ് പതിനെട്ടിനും പ്രസിദ്ധപ്പെടുത്തും എന്നാണ് വിവരം.