AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Indian Navy Recruitment: അരലക്ഷത്തിനു മുകളിൽ ശമ്പളം ആയിരത്തിലധികം ഒഴിവുകൾ … ഇന്ത്യൻ നേവി വിളിക്കുന്നു…

Indian Navy Invites Applications for 1,266 Civilian Tradesman: അപേക്ഷകർക്ക് അംഗീകൃത ബോർഡിൽ നിന്ന് ഇംഗ്ലീഷ് പരിജ്ഞാനത്തോടെയുള്ള പത്താം ക്ലാസ് പാസ്സ്, ബന്ധപ്പെട്ട ട്രേഡിൽ അപ്രന്റീസ്ഷിപ്പ് പരിശീലനം അല്ലെങ്കിൽ സൈനിക സേവന പരിചയം എന്നിവ ഉണ്ടായിരിക്കണം.

Indian Navy Recruitment: അരലക്ഷത്തിനു മുകളിൽ ശമ്പളം ആയിരത്തിലധികം ഒഴിവുകൾ … ഇന്ത്യൻ നേവി വിളിക്കുന്നു…
Indian Navy RecruitmentImage Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 08 Aug 2025 15:57 PM

കൊച്ചി: ഇന്ത്യൻ നാവിക സേനയിലെ ജോലിയാണോ നിങ്ങളുടെ സ്വപ്നം. എങ്കിൽ ഇപ്പോൾ അതിനുള്ള അവസരമാണ്. 1,266 സിവിലിയൻ ട്രേഡ്‌സ്മാൻ സ്‌കിൽഡ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. indiannavy.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓഗസ്റ്റ് 13 മുതൽ സെപ്റ്റംബർ 2 വരെ അപേക്ഷ സമർപ്പിക്കാം. വിവിധ യാർഡുകളിലും യൂണിറ്റുകളിലുമായി ഓക്‌സിലിയറി, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഷിപ്പ് ബിൽഡിങ് തുടങ്ങി നിരവധി ട്രേഡുകളിലാണ് നിയമനം.

അപേക്ഷകർക്ക് അംഗീകൃത ബോർഡിൽ നിന്ന് ഇംഗ്ലീഷ് പരിജ്ഞാനത്തോടെയുള്ള പത്താം ക്ലാസ് പാസ്സ്, ബന്ധപ്പെട്ട ട്രേഡിൽ അപ്രന്റീസ്ഷിപ്പ് പരിശീലനം അല്ലെങ്കിൽ സൈനിക സേവന പരിചയം എന്നിവ ഉണ്ടായിരിക്കണം.
പ്രായപരിധി 18- നും 25 -നും ഇടയിലാണ് വേണ്ടത്. തിരഞ്ഞെടുക്കപ്പെട്ടവർക്ക് പേ മാട്രിക്‌സിൽ ലെവൽ 2 അനുസരിച്ച് 19,900 രൂപ മുതൽ 63,200 രൂപ വരെ ശമ്പളം ലഭിക്കും.

അപേക്ഷ സമർപ്പിക്കാൻ indiannavy.gov.in സന്ദർശിച്ച്, റിക്രൂട്ട്മെന്റ് വിഭാഗത്തിലെ സിവിലിയൻ ട്രേഡ്‌സ്മാൻ സ്കിൽഡ് 2025 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ആവശ്യമായ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്ത ശേഷം, ഫോട്ടോയും മറ്റ് രേഖകളും അപ്‌ലോഡ് ചെയ്യുക. അപേക്ഷാ ഫീസ് അടച്ച് ഫോം സമർപ്പിച്ച ശേഷം അതിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.