NEET UG Counselling 2026: നീറ്റ് യുജി കൗൺസിലിംഗ്: ഈ തെറ്റുകൾ വരുത്തരുതേ, സീറ്റ് നഷ്ടപ്പെടാം
NEET UG Counselling Guidelines: നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് ഉണ്ടായിട്ടും കൗൺസിലിംഗ് പ്രക്രിയയിലെ ചെറിയ അശ്രദ്ധ കാരണം അർഹതപ്പെട്ട സീറ്റ് നഷ്ടപ്പെട്ട ധാരാളം കുട്ടികളുണ്ട്. രജിസ്ട്രേഷൻ, ചോയ്സ് ഫില്ലിംഗ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ അല്ലെങ്കിൽ റിപ്പോർട്ടിംഗ് എന്നിവയിലെ പിഴവുകൾ അലോട്ട്മെന്റ് ചെയ്ത സീറ്റ് നഷ്ടപ്പെടാൻ ഇടയാക്കും. അതുകൊണ്ട് തന്നെ കൗൺസിലിംഗ് പ്രക്രിയ വളരെയധികം ശ്രദ്ധയോടെ വേണം പൂർത്തിയാക്കാൻ.
നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവേറ്റ് (NEET UG) പരീക്ഷയിൽ മികച്ച സ്കോർ സ്വന്തമാക്കുക എന്നത് മിക്ക കുട്ടികളുടെയും സ്വപ്നമാണ്. പരീക്ഷ എംബിബിഎസ് സീറ്റിലേക്കുള്ള ആദ്യപടി മാത്രമാണ്. പക്ഷേ നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് ഉണ്ടായിട്ടും കൗൺസിലിംഗ് പ്രക്രിയയിലെ ചെറിയ അശ്രദ്ധ കാരണം അർഹതപ്പെട്ട സീറ്റ് നഷ്ടപ്പെട്ട ധാരാളം കുട്ടികളുണ്ട്. രജിസ്ട്രേഷൻ, ചോയ്സ് ഫില്ലിംഗ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ അല്ലെങ്കിൽ റിപ്പോർട്ടിംഗ് എന്നിവയിലെ പിഴവുകൾ അലോട്ട്മെന്റ് ചെയ്ത സീറ്റ് നഷ്ടപ്പെടാൻ ഇടയാക്കും. അതുകൊണ്ട് തന്നെ കൗൺസിലിംഗ് പ്രക്രിയ വളരെയധികം ശ്രദ്ധയോടെ വേണം പൂർത്തിയാക്കാൻ.
ഈ വർഷം, നീറ്റ് യുജി 2026 പുനഃപരീക്ഷാ ഫലങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ 823 മെഡിക്കൽ കോളേജുകളിലായി 1,36,939 എംബിബിഎസ് സീറ്റുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. നീറ്റ് പരീക്ഷയുടെ സ്കാർ മാത്രം പോരാ നിങ്ങൾക്ക് മെഡിക്കൽ സീറ്റുകൾ ലഭിക്കാൻ. തെറ്റുകൾ വരുത്താതെ ശരിയായ രീതിയിൽ കൗൺസിലിംഗ് പ്രക്രിയയിലൂടെ കടന്നുപോയാൽ മാത്രമേ നിങ്ങൾക്ക് അർഹതപ്പെട്ട സീറ്റ് ഉറപ്പാക്കാൻ സാധിക്കൂ. അഖിലേന്ത്യാ ക്വാട്ട സീറ്റുകൾക്ക് മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി (MCC) നടത്തുന്ന കൗൺസിലിംഗ് പ്രക്രിയയിലും സംസ്ഥാന ക്വാട്ടയിലുള്ള സീറ്റുകൾക്ക് അതത് സംസ്ഥാന കൗൺസിലിംഗ് അതോറിറ്റികൾ നടത്തുന്ന കൗൺസിലിംഗ് പ്രക്രിയയിലും ഉദ്യോഗാർത്ഥികൾ പങ്കെടുക്കണം.
ALSO READ: CAT 2026, ഓഗസ്റ്റ് 3 മുതൽ അപേക്ഷിക്കാം; പരീക്ഷാത്തീയതിയും പൂർണ്ണ വിവരങ്ങളും
നീറ്റ് കൗൺസിലിംഗ് പ്രക്രിയയിലെ ഘട്ടങ്ങൾ
1. ഓൺലൈൻ രജിസ്ട്രേഷൻ
2. രജിസ്ട്രേഷൻ ഫീസും റീഫണ്ടബിൾ ആയ സെക്യൂരിറ്റി ഡെപ്പോസിറ്റും നിശ്ചിത സമയത്തിനകം ഓൺലൈനായി അടയ്ക്കുക
3. ചോയ്സ് ഫില്ലിംഗും ലോക്കിംഗും ( താൽപ്പര്യമുള്ള കോളേജുകളും കോഴ്‌സുകളും മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കുക. തുടർന്ന് നിശ്ചിത തീയതിക്കുള്ളിൽ ഓപ്ഷനുകൾ ലോക്ക് ചെയ്യുക.)
4. സീറ്റ് അലോട്ട്‌മെന്റ് (നിങ്ങൾ നൽകിയ ഓപ്ഷനുകൾ എന്നിവ അടിസ്ഥാനമാക്കി സോഫ്റ്റ്‌വെയർ വഴി സീറ്റ് അനുവദിക്കുന്നു.)
5. ഡോക്യുമെന്റ് വെരിഫിക്കേഷൻ (അലോട്ട്‌മെന്റ് ലഭിച്ച ശേഷം ആവശ്യമായ അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി പരിശോധന പൂർത്തിയാക്കുക)
6. കോളേജിൽ റിപ്പോർട്ട് ചെയ്യൽ
7. അഡ്മിഷൻ ഫീസ് അടയ്ക്കൽ
8. സീറ്റ് അപ്‌ഗ്രേഡേഷൻ (ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിൽ, ഉയർന്ന ഓപ്ഷനുകൾക്കായി അടുത്ത റൗണ്ടുകളിൽ പങ്കെടുക്കാൻ അവസരമുണ്ട്.)
ബാധകമായ യോഗ്യതാ മാനദണ്ഡങ്ങൾ അനുസരിച്ച്, ജനറൽ വിഭാഗത്തിലെ അപേക്ഷകർക്ക് കുറഞ്ഞത് 50 ശതമാനം മൊത്തം മാർക്ക് ഉണ്ടായിരിക്കണം. അതേസമയം എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളിൽപ്പെട്ട അപേക്ഷകർക്ക് ആകെ മാർക്ക് 40 ശതമാനം മതിയാകും.
നീറ്റ് യുജി കൗൺസിലിംഗിന് ആവശ്യമായ രേഖകൾ
- നീറ്റ് യുജി 2026 അഡ്മിറ്റ് കാർഡ്
- നീറ്റ് യുജി 2026 സ്കോർകാർഡ്/റാങ്ക് ലെറ്റർ
- ക്ലാസ് 10, ക്ലാസ് 12 മാർക്ക് ഷീറ്റുകളും സർട്ടിഫിക്കറ്റുകളും
- സാധുവായ ഫോട്ടോ ഐഡന്റിറ്റി പ്രൂഫ് (ആധാർ, പാൻ, പാസ്‌പോർട്ട് അല്ലെങ്കിൽ വോട്ടർ ഐഡി)
- പാസ്‌പോർട്ട് സൈസ് ഫോട്ടോ
- കാറ്റഗറി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)
- പിഡബ്ല്യുഡി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)
- എൻആർഐ രേഖകൾ, പാസ്‌പോർട്ട്, എംബസി സർട്ടിഫിക്കറ്റ് (എൻആർഐ ഉദ്യോഗാർത്ഥികൾക്ക്)
ഒഴിവാക്കേണ്ട തെറ്റുകൾ
രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ കൗൺസിലിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണം.
മികച്ച കോളേജുകൾ മാത്രം തിരഞ്ഞെടുക്കുന്നത്: ചോയ്‌സ് പൂരിപ്പിക്കുന്ന സമയത്ത്, പല ഉദ്യോഗാർത്ഥികളും മികച്ച റാങ്കുള്ള മെഡിക്കൽ കോളേജുകൾ മാത്രമേ തിരഞ്ഞെടുക്കുന്നുള്ളൂ. ഇതുകൂടാതെ മറ്റ് കോളേജുകളും തിരഞ്ഞെടുക്കുന്നത് സീറ്റ് ഉറപ്പിക്കാനാകും.
ചോയ്‌സ് ലോക്കിംഗ്: വിശദമായ വിവരങ്ങൾ പൂരിപ്പിച്ച ശേഷം, അപേക്ഷകർ സമയപരിധിക്ക് മുമ്പ് ചോയ്‌സ്-ലോക്കിംഗ് പ്രക്രിയ പൂർത്തിയാക്കണം. സേവ് ചെയ്‌ത ചോയ്‌സുകൾ ലോക്ക് ചെയ്‌തിട്ടില്ലെങ്കിൽ സാങ്കേതികമായ പ്രശ്നങ്ങൾ നേരിട്ടേക്കാം. പ്രക്രിയ നേരത്തെ പൂർത്തിയാക്കുന്നത് അവസാന നിമിഷത്തെ സാങ്കേതിക പ്രശ്‌നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
ഫീസും ബോണ്ട് വ്യവസ്ഥകളും പരിശോധിക്കുക: കോളേജുകൾ തിരഞ്ഞെടുക്കുന്നതിന് മുമ്പ് അപേക്ഷകർ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ചാർജുകൾ, സെക്യൂരിറ്റി ഡെപ്പോസിറ്റുകൾ, നിർബന്ധിത സർവീസ് ബോണ്ടുകൾ, സ്റ്റൈപ്പൻഡ് പോളിസികൾ എന്നിവ പരിശോധിക്കണം.
English Summary:
NEET UG is only the first step towards getting an MBBS seat. Candidates must also complete the counselling process carefully, as mistakes during registration, choice filling, document verification, or reporting can result in the loss of an allotted seat.