AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Norka Roots Scholarship: പ്രവാസി മലയാളികളുടെ മക്കൾക്ക് നോർക്ക-റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിന് അപേക്ഷിക്കാം

NORKA-Roots Directors Scholarship: നവംബർ 30 വരെയാണ് അപേക്ഷിക്കാനുള്ള സമയം. ഈ തിയതിക്കകം അപേക്ഷ നൽകണമെന്ന് നോർക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു.

Norka Roots Scholarship: പ്രവാസി മലയാളികളുടെ മക്കൾക്ക് നോർക്ക-റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിന് അപേക്ഷിക്കാം
പ്രതീകാത്മക ചിത്രം ( IMAGE - Jose Luis Raota/Moment/Getty Images)
Aswathy Balachandran
Aswathy Balachandran | Published: 10 Nov 2024 | 01:34 PM

തിരുവനന്തപുരം: പ്രവാസികളായ മലയാളികളുടെ വിദ്യാഭ്യാസത്തിന് നോർക്ക-റൂട്ട്‌സ് ഡയറക്ടേഴ്‌സ് നൽകുന്ന സ്കോളർഷിപ്പുകൾക്കായി ഇപ്പോൾ അപേക്ഷിക്കാം. ഇത് ഇപ്പോൾ പ്രവാസികളായ മലയാളികളുടെ മക്കൾക്ക് മാത്രമല്ല തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് അപേക്ഷിക്കാൻ കഴിയും. രണ്ട് വർഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുന്നവരുടെ മക്കളാണ് അപേക്ഷിക്കേണ്ടത്.

വാർഷിക വരുമാനം മൂന്നു ലക്ഷം രൂപ വരെയുളള പ്രവാസി കേരളീയരുടെയും മുൻ പ്രവാസികളുടേയും മക്കളാണ് അപേക്ഷിക്കേണ്ടത്. ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾക്കും പഠിക്കുന്നവർക്കാണ് ഇത് നൽകുക. 2024-25 അധ്യയന വർഷത്തിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പിന് അർഹതയുള്ളത്.

ALSO READ – ആദായ നികുതി വകുപ്പിൽ തൊഴിലവസരം; 47,000 രൂപ വരെ ശമ്പളം, അപേക്ഷിക്കേണ്ടതിങ്ങനെ

നവംബർ 30 വരെയാണ് അപേക്ഷിക്കാനുള്ള സമയം. ഈ തിയതിക്കകം അപേക്ഷ നൽകണമെന്ന് നോർക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. ഇതിനായി www.scholarship.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ നൽകണം. ഓൺലൈനായി മാത്രമേ അപേക്ഷിക്കാൻ കഴിയൂ.

പഠിക്കുന്ന കോഴ്സിനു വേണ്ട യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് കരസ്ഥമാക്കണമെന്ന് നിർബന്ധമാണ്. റെഗുലർ കോഴ്‌സുകൾക്കും കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്‌സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാൻ കഴിയുമെന്നാണ് വിവരം.

വിശദവിവരങ്ങൾ 0471-2770528 /2770543/2770500 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. അല്ലെങ്കിൽ നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) എന്നിവയിൽ ബന്ധപ്പെടുക.

Follow Us