Plantation Corporation Recruitment: ഡിഗ്രിക്കാർ ഇതിൽ അപേക്ഷിക്കല്ലെ, ഏഴാം ക്സാസുകാർ മതി
Plantation Corporation Recruitment 2025 : രാജപുരം, ഓയിൽപാം, നിലമ്പൂർ, മണ്ണാർക്കാട്, കൊടുമൺ, ചന്ദനപ്പള്ളി, തണ്ണിത്തോട്, അതിരപ്പിള്ളി തുടങ്ങിയ പ്ലാന്റേഷൻ കോർപ്പറേഷൻ എസ്റ്റേറ്റുകളിലാണ് ഒഴിവുകൾ.
തിരുവനന്തപുരം: കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഉള്ളവർ പലപ്പോഴും ജോലികളിൽ നിന്ന് തഴയപ്പെടാൻ കാരണം കൂടുതൽ വിദ്യാഭ്യാസമുള്ളവർ അപേക്ഷിക്കുന്നതാണ്. എന്നാൽ ഇപ്പോഴിതാ ബിരുദക്കാർ അപേക്ഷിക്കരുതെന്ന നിബന്ധനയുമായി വിജ്ഞാപനം എത്തിയിരിക്കുന്നു.
കേരള സ്റ്റേറ്റ് പ്ലാന്റേഷൻ കോർപ്പറേഷൻ ലിമിറ്റഡാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇവരുടെ വിവിധ എസ്റ്റേറ്റുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിലാണ് തൊഴിലാളികളെ നിയമിക്കുന്നത്. ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ബിരുദമുള്ളവരെ ഈ തസ്തികയിലേക്ക് പരിഗണിക്കില്ല.
നേരിട്ടുള്ള നിയമനമാണിത്. അപേക്ഷകർക്ക് 18നും 50നും ഇടയിലാണ് പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവുണ്ട്. കാഴ്ച പരിശോധന, ബി.എം.ഐ പരിശോധന, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
രാജപുരം, ഓയിൽപാം, നിലമ്പൂർ, മണ്ണാർക്കാട്, കൊടുമൺ, ചന്ദനപ്പള്ളി, തണ്ണിത്തോട്, അതിരപ്പിള്ളി തുടങ്ങിയ പ്ലാന്റേഷൻ കോർപ്പറേഷൻ എസ്റ്റേറ്റുകളിലാണ് ഒഴിവുകൾ.
അപേക്ഷാ ഫോം www.pcklimited.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകളും ആറ് മാസത്തിനുള്ളിൽ എടുത്ത ഒരു ഫോട്ടോയും സഹിതം അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന എസ്റ്റേറ്റിലേക്ക് നേരിട്ടോ തപാൽ മുഖേനയോ അയക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 30 ആണ്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.