AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

GATE 2026: ഗേറ്റ് പരീക്ഷയ്ക്ക് എന്ന് വരെ അപേക്ഷിക്കാം? സെപ്തംബര്‍ 28ന് മുമ്പ് അയച്ചാല്‍ ‘ലാഭം’

All you need to know about Gate 2026 registration: ഒക്ടോബര്‍ ഒമ്പത് വരെ അപേക്ഷിക്കാമെങ്കിലും, സെപ്തംബര്‍ 28ന് മുമ്പ് അപേക്ഷിക്കുന്നതാണ് ഉചിതം. സെപ്തംബര്‍ 28 കഴിഞ്ഞാല്‍ അപേക്ഷിക്കണമെങ്കില്‍ ലേറ്റ് ഫീ നല്‍കണം. 2026 ഫെബ്രുവരി 7, 8, 14, 15 തീയതികളിലാണ് പരീക്ഷ നടക്കുക. ഫലം 2026 മാർച്ച് 19 ന് പ്രഖ്യാപിക്കും

GATE 2026: ഗേറ്റ് പരീക്ഷയ്ക്ക് എന്ന് വരെ അപേക്ഷിക്കാം? സെപ്തംബര്‍ 28ന് മുമ്പ് അയച്ചാല്‍ ‘ലാഭം’
പ്രതീകാത്മക ചിത്രം Image Credit source: Oscar Wong/Moment/Getty Images
jayadevan-am
Jayadevan AM | Published: 29 Aug 2025 18:29 PM

ടുത്ത വര്‍ഷത്തെ ഗേറ്റ് (ഗേറ്റ് 2026) പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ തുടരുന്നു. ഐഐടി ഗുവാഹത്തിയാണ് പരീക്ഷ നടത്തുന്നത്. താല്‍പര്യമുള്ള യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ gate2026.iitg.ac.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഒക്ടോബര്‍ ഒമ്പത് വരെ അപേക്ഷിക്കാമെങ്കിലും, സെപ്തംബര്‍ 28ന് മുമ്പ് അപേക്ഷിക്കുന്നതാണ് ഉചിതം. സെപ്തംബര്‍ 28 കഴിഞ്ഞാല്‍ അപേക്ഷിക്കണമെങ്കില്‍ ലേറ്റ് ഫീ നല്‍കണം. 2026 ഫെബ്രുവരി 7, 8, 14, 15 തീയതികളിലാണ് പരീക്ഷ നടക്കുക. ഫലം 2026 മാർച്ച് 19 ന് പ്രഖ്യാപിക്കും.

എഞ്ചിനീയറിംഗ്, ടെക്നോളജി, ആർക്കിടെക്ചർ, സയൻസ്, കൊമേഴ്‌സ്, ആർട്സ് അല്ലെങ്കിൽ ഹ്യുമാനിറ്റീസ് എന്നിവയിൽ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഈ കോഴ്‌സുകളുടെ മൂന്നാം വർഷമോ അതിൽ കൂടുതലോ പഠിക്കുന്നവർക്കും അപേക്ഷിക്കാം. യോഗ്യതാ പരീക്ഷകള്‍ ബിഇ, ബിടെക്, ബിആര്‍ക്ക്, ബിപ്ലാനിങ് തുടങ്ങിയവയ്ക്ക് തുല്യമായി അംഗീകരിച്ചിരിക്കണം.

എസ്‌സി, എസ്ടി, പിഡബ്ല്യുഡി വിഭാഗങ്ങളിലുള്ളവര്‍ക്കും വനിതകള്‍ക്കും ഒരു പേപ്പറിന് 1000 രൂപയാണ് ഫീസ്. നീട്ടിയ കാലയളവില്‍ 1,500 രൂപയാണ് ഫീസ്. മറ്റ് വിഭാഗങ്ങള്‍ക്ക് യഥാക്രമം 2000, 2500 എന്നിങ്ങനെയാണ് ഫീസ്.

Also Read: SBI PO Prelims Result 2025: എസ്‌ബി‌ഐ പ്രിലിമിനറി ഫലം ഉടൻ; ഫലമറിയാൻ ഇവിടെ പരിശോധിക്കാം

പരീക്ഷ എങ്ങനെ?

രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ നടക്കും. രാവിലെയുള്ള ഷിഫ്റ്റ് രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12:30 വരെയും ഉച്ചകഴിഞ്ഞുള്ള ഷിഫ്റ്റ് ഉച്ചയ്ക്ക് 2:30 മുതൽ 5:30 വരെയും ആയിരിക്കും. ഇത്തവണ എഞ്ചിനീയറിങ് സയന്‍സ് കാറ്റഗറിയിലെ എഞ്ചിനീയറിങ് സയന്‍സ് വിഭാഗത്തില്‍ പുതിയ സെക്ഷണല്‍ പേപ്പര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതുതായി അവതരിപ്പിച്ചതും നിലവിലുള്ളതുമായ വിഷയങ്ങൾ ഉൾപ്പെടെ ആകെ 30 പേപ്പറുകളായിരിക്കും പരീക്ഷ.