PM Internship Scheme 2025: പിഎം ഇൻ്റേൺഷിപ്പ് സ്കീമിന് ഇനിയും രജിസ്റ്റർ ചെയ്യാം; അവസാന തീയതി നീട്ടി

PM Internship Scheme 2025 Registration Deadline Extended: രാജ്യത്തെ മികച്ച 500 കമ്പനികളിൽ 12 മാസത്തെ ഇന്റേൺഷിപ്പ് അവസരങ്ങളാണ് ഈ സ്‌കീം ഒരുക്കുന്നത്. ഈ കാലയളവിൽ ഓരോ ഇന്റേണിനും പ്രതിമാസം 5,000 രൂപ വീതം സ്റ്റൈപൻഡ് ലഭിക്കും.

PM Internship Scheme 2025: പിഎം ഇൻ്റേൺഷിപ്പ് സ്കീമിന് ഇനിയും രജിസ്റ്റർ ചെയ്യാം; അവസാന തീയതി നീട്ടി

പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം

Published: 

17 Apr 2025 | 08:43 AM

പ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് സ്‌കീം (പിഎംഐഎസ്) 2025ന് അപേക്ഷിക്കാനുള്ള അവസാന തീയതി വീണ്ടും നീട്ടി. ഏപ്രിൽ 22വരെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. രാജ്യത്തെ മികച്ച 500 കമ്പനികളിൽ 12 മാസത്തെ ഇന്റേൺഷിപ്പ് അവസരങ്ങളാണ് ഈ സ്‌കീം ഒരുക്കുന്നത്. ഈ കാലയളവിൽ ഓരോ ഇന്റേണിനും പ്രതിമാസം 5,000 രൂപ വീതം സ്റ്റൈപൻഡ് ലഭിക്കും. 21നും 24നും ഇടയില്‍ പ്രായമുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കോര്‍പ്പറേറ്റ് കാര്യ മന്ത്രായലമാണ് പിഎംഐഎസ് സ്ക്രീമിലൂടെ ഇൻ്റേൺഷിപ്പ് സൗകര്യം ഒരുക്കുന്നത്.

10-ാം ക്ലാസ് അല്ലെങ്കില്‍ 12-ാം ക്ലാസ് യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്കും ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവർക്കും ഈ പദ്ധതി മുഖേന ഇൻറേൺഷിപ്പിന് അപേക്ഷിക്കാം. 8 ലക്ഷത്തിൽ താഴെ വാർഷിക വരുമാനം ഉള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുക. അതുപോലെ തന്നെ പ്രൊഫഷണൽ ബിരുദധാരികൾ, ബി.ടെക്, എംബിഎ, സിഎ തുടങ്ങിയവ പഠിച്ച ഉദ്യോഗാർത്ഥികൾക്ക് എന്നിവർക്ക് പിഎം ഇന്റേൺഷിപ്പ് സ്കീമിന് അപേക്ഷിക്കാൻ കഴിയില്ല. കൂടുതൽ വിശദാംശങ്ങൾക്ക് pminternship.mca.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

പിഎം ഇന്റേൺഷിപ് സ്കീമിന് എങ്ങനെ അപേക്ഷിക്കാം?

  • പിഎം ഇന്റേൺഷിപ് സ്‌കീമിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ pminternship.mca.gov.in സന്ദര്‍ശിക്കുക.
  • തുറന്ന് വരുന്ന പേജിൽ കാണുന്ന ‘PM Internship Scheme 2025 registration forms’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ വിവരങ്ങൾ നൽകി പോർട്ടലിൽ രജിസ്റ്റർ ചെയ്യുക.
  • ഇനി ലോഗിൻ ചെയ്ത ശേഷം വിശദാംശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നല്‍കി അപേക്ഷാ ഫോം പൂരിപ്പിക്കുക.
  • തുടർന്ന് ആധാര്‍ കാര്‍ഡ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, സമീപകാല പാസ്‌പോര്‍ട്ട്
  • സൈസ്ഫോട്ടോ എന്നിവ കൂടി സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്ത ശേഷം അപേക്ഷ സമർപ്പിക്കുക.

അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും കൂടുതൽ വിശദാംശങ്ങൾക്കും pminternship@mca.gov.in എന്ന ഇമെയിൽ ഐഡിയിലോ, 1800 11 6090 എന്നീ നമ്പറിലോ അധികൃതരുമായി ബന്ധപ്പെടാം.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ