SBI PO Mains Exam 2025: എസ്ബിഐ പിഒ മെയിൻസ് പരീക്ഷയുടെ തീയതി പുറത്ത്; അഡ്മിറ്റ് കാർഡ് എവിടെ പരിശോധിക്കാം?

SBI PO Mains Exam 2025 Admit Card: എസ്‌ബി‌ഐ പി‌ഒ പ്രിലിമിനറി ഫലങ്ങൾ സെപ്റ്റംബർ ഒന്നിനാണ് പ്രസിദ്ധീകരിച്ചത്. ഓഗസ്റ്റ് രണ്ട്, നാല്, അഞ്ച് തീയതികളിലായാണ് പ്രിലിമിനറി പരീക്ഷ നടന്നത്. പ്രിനിമിനറി പരീക്ഷ ജയിച്ച എല്ലാ ഉദ്യോ​ഗാർത്ഥികൾക്കും മെയിൻ പരീക്ഷ എഴുതാവുന്നതാണ്.

SBI PO Mains Exam 2025: എസ്ബിഐ പിഒ മെയിൻസ് പരീക്ഷയുടെ തീയതി പുറത്ത്; അഡ്മിറ്റ് കാർഡ് എവിടെ പരിശോധിക്കാം?

SBI

Published: 

03 Sep 2025 18:50 PM

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) 2025 ലെ പ്രൊബേഷണറി ഓഫീസർ (പി‌ഒ) തസ്തികയിലേക്കുള്ള മെയിൻസ് പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. വിജ്ഞാപനം അനുസരിച്ച്, മെയിൻസ് പരീക്ഷ 2025 സെപ്റ്റംബർ 13ന് നടക്കും. എസ്‌ബി‌ഐ പി‌ഒ പ്രിലിമിനറി ഫലങ്ങൾ സെപ്റ്റംബർ ഒന്നിനാണ് പ്രസിദ്ധീകരിച്ചത്. ഓഗസ്റ്റ് രണ്ട്, നാല്, അഞ്ച് തീയതികളിലായാണ് പ്രിലിമിനറി പരീക്ഷ നടന്നത്. പ്രിനിമിനറി പരീക്ഷ ജയിച്ച എല്ലാ ഉദ്യോ​ഗാർത്ഥികൾക്കും മെയിൻ പരീക്ഷ എഴുതാവുന്നതാണ്.

മെയിൻ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് ഉടൻ തന്നെ sbi.co.in-ൽ പുറത്തിറക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്ക് ഉദ്യോഗാർത്ഥികൾ പതിവായി വെബ്‌സൈറ്റ് പരിശോധിക്കേണ്ടതാണ്. 541 ഒഴിവുകളിലേക്കാണ് എസ്ബിഐ ഇപ്പോൾ പരീക്ഷ നടത്തുന്നത്. ഇവയിൽ 500 എണ്ണം റെഗുലർ തസ്തികകളും 41 എണ്ണം ബാക്ക്‌ലോഗ് തസ്തികകളുമാണ്.

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടത്

എസ്‌ബി‌ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ sbi.co.in/careers സന്ദർശിക്കുക

എസ്‌ബി‌ഐ പി‌ഒ മെയിൻസ് അഡ്മിറ്റ് കാർഡ് 2025 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും/ജനനത്തീയതിയും ഉപയോഗിച്ച് ലോഗിൻ ചെയ്യുക

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക

ഒരു പ്രിന്റൗട്ട് എടുത്ത് സാധുവായ ഐഡി പ്രൂഫ് സഹിതം പരീക്ഷാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുക.

 

 

 

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും