SET Exam 2025: സെറ്റ് പരീക്ഷ 2025; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

SET Exam 2025 Registration Begins: ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനുള്ള അടിസ്ഥാന യോഗ്യതയാണ് സെറ്റ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് മെയ് 28ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.

SET Exam 2025: സെറ്റ് പരീക്ഷ 2025; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

പ്രതീകാത്മക ചിത്രം

Updated On: 

29 Apr 2025 | 11:24 AM

തിരുവനന്തപുരം: എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി നടത്തുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (സെറ്റ് 2025 ജൂലൈ സെഷൻ പരീക്ഷ) അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനുള്ള അടിസ്ഥാന യോഗ്യതയാണ് സെറ്റ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് മെയ് 28ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.

അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബിഎഡുമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ മാത്രം ബിരുദാനന്തര ബിരുദം മതി. ബിഎഡ് വേണമെന്ന നിബന്ധന ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, എൽടിടിസി, ഡിഎൽഇഡി തുടങ്ങിയ ട്രെയിനിങ് കോഴ്സുകൾ വിജയിച്ചവരെയും പരിഗണിക്കും. എസ്സി/എസ്ടി, പിഡബ്ലിയുഡി വിഭാഗങ്ങളിൽപ്പെടുന്നവർക്ക് ബിരുദാനന്തര ബിരുദത്തിന് അഞ്ച് ശതമാനം മാർക്ക് ഇളവുണ്ട്.

ജനറൽ ഒബിസി വിഭാഗങ്ങളിൽപ്പെടുന്നവർ അപേക്ഷ ഫീസ് 1300 രൂപയും, എസ്‌സി/എസ്ടി/പിഡബ്ലിയുഡി വിഭാഗങ്ങളിൽപ്പെടുന്നവർ 750 രൂപയും ഓൺലൈനായി അടയ്ക്കണം. പിഡബ്ലിയുഡി വിഭാഗക്കാർ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സെറ്റ് പാസ്സാകുന്ന പക്ഷം അപേക്ഷയോടൊപ്പം ഹാജരാക്കണം. എസ്‌സി/എസ്ടി വിഭാഗക്കാർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, അതുപോലെ ഒബിസി നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ (2024 ഏപ്രിൽ 29നും 2025 ജൂൺ 4നും ഇടയിൽ ലഭിച്ചതായിരിക്കണം) എന്നിവയും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ www.lbscentre.kerala.gov.in സന്ദർശിക്കുക.

ALSO READ: മൂല്യനിർണയം പൂർത്തിയായി; എസ്എസ്എൽസി ഫലം എന്ന് പ്രഖ്യാപിക്കുമെന്നറിയിച്ച് വിദ്യാഭ്യാസ മന്ത്രി

സെറ്റ് പരീക്ഷയ്ക്ക് എങ്ങനെ അപേക്ഷിക്കാം?

  • ഐബിഎസ് സെന്ററിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.lbscentre.kerala.gov.in സന്ദർശിക്കുക.
  • ഹോം പേജിൽ ലഭ്യമായ ‘ന്യൂ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് – ജൂലൈ – 2025 – ഓൺലൈൻ രജിസ്‌ട്രേഷൻ’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • മൊബൈൽ നമ്പർ നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കുക. ശേഷം ലഭിച്ച ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം ഫോട്ടോ കൂടി അപ്ലോഡ് ചെയ്തുകൊടുക്കാം.
  • ഇനി ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുക.
  • ഭാവി ആവശ്യങ്ങൾക്കായി ഒരു കോപ്പി പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ