SSLC Examination 2025: വീണ്ടുമൊരു പരീക്ഷാക്കാലം; എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നാളെ മുതല്‍; എന്തൊക്കെ ശ്രദ്ധിക്കണം

SSLC Higher Secondary Examination 2025: 2964 കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത്‌. ലക്ഷദ്വീപില്‍ ഒമ്പത് കേന്ദ്രങ്ങളിലും, ജിസിസിയില്‍ ഏഴിടത്തും പരീക്ഷ നടത്തും. മന്ത്രി വി. ശിവന്‍കുട്ടി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആശംസകള്‍ നേര്‍ന്നു. പരീക്ഷകള്‍ മാര്‍ച്ച് 26ന് അവസാനിക്കും. 1,42,298 സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും, 2,55,092 എയിഡഡ് സ്‌കൂള്‍ കുട്ടികളും , 29,631 അണ്‍ എയിഡഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതും

SSLC Examination 2025: വീണ്ടുമൊരു പരീക്ഷാക്കാലം; എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നാളെ മുതല്‍; എന്തൊക്കെ ശ്രദ്ധിക്കണം

പ്രതീകാത്മക ചിത്രം

Published: 

02 Mar 2025 | 12:30 PM

തിരുവനന്തപുരം: എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ നാളെ തുടങ്ങും. 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളുമടക്കം 4,27,021 വിദ്യാര്‍ത്ഥികള്‍ റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതും. കേരളത്തില്‍ 2964 കേന്ദ്രങ്ങളാണുള്ളത്. ലക്ഷദ്വീപില്‍ ഒമ്പത് കേന്ദ്രങ്ങളിലും, ജിസിസിയില്‍ ഏഴിടത്തും പരീക്ഷ നടക്കും. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആശംസകള്‍ നേര്‍ന്നു. മാര്‍ച്ച് 26ന് പരീക്ഷകള്‍ അവസാനിക്കും. 1,42,298 സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും, 2,55,092 എയിഡഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും, 29,631 അണ്‍ എയിഡഡ് സ്‌കൂള്‍ കുട്ടികളും പരീക്ഷയെഴുതും.

ജിസിസിയില്‍ 682 വിദ്യാര്‍ത്ഥികളും, ലക്ഷദ്വീപ് മേഖലയില്‍ 447 കുട്ടികളും പരീക്ഷ എഴുതും. ഓള്‍ഡ് സ്‌കീമില്‍ എട്ടു പേരാണ് പരീക്ഷ എഴുതുന്നത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (28,358) കുട്ടികള്‍ പരീക്ഷ എഴുതുന്നത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കുറവ്‌ (1,893) വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത്.

2,017 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോടാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ എത്തുന്നത്. മൂല്യ നിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍ 26 വരെ രണ്ട് ഘട്ടങ്ങളിലായി നടക്കും. ആദ്യ ഘട്ടം ഏപ്രില്‍ മൂന്ന് മുതല്‍ 11 വരെയും, രണ്ടാമത്തേത് 21 മുതല്‍ 26 വരെയും നടക്കും. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് ആറു മുതല്‍ 29 വരെ നടക്കും. രണ്ടാം വര്‍ഷ പരീക്ഷകള്‍ നാളെ മുതല്‍ മാര്‍ച്ച് 26 വരെ നടക്കും.

Read Also : Kerala SSLC Exam 2025: പരീക്ഷാ ചൂടില്‍ വിദ്യാര്‍ഥികള്‍; എസ്എസ്എൽസി പരീക്ഷ മാർച്ച് മൂന്നിന് ആരംഭിക്കും

എന്തൊക്കെ ശ്രദ്ധിക്കണം?

  1. മികച്ച തയ്യാറെടുപ്പാണ് പ്രധാനമായും വേണ്ടത്
  2. ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടണം. ടെന്‍ഷന്‍ പാടില്ല
  3. പരീക്ഷയ്ക്ക് കൊണ്ടുപോകേണ്ട അനുവദനീയമായ സാധന സാമഗ്രികള്‍ (അഡ്മിറ്റ് കാര്‍ഡ് അടക്കം) നേരത്തെ തന്നെ തയ്യാറാക്കി വയ്ക്കണം. പരീക്ഷയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് അവ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം
  4. പരീക്ഷാ കേന്ദ്രത്തില്‍ നേരത്തെ എത്തണം
  5. തലേദിവസം ശരിയായ ഉറക്കം ഉറപ്പുവരുത്തണം. ഉറക്കം ഒഴിവാക്കിയുള്ള പഠനത്തിന് ശ്രമിക്കരുത്
  6. ധാരാളം വെള്ളം കുടിക്കണം.
  7. ചോദ്യപേപ്പര്‍ ശ്രദ്ധാപൂര്‍വം വായിച്ച് വേണം ഉത്തരമെഴുതാന്‍. ശുഭാപ്തി വിശ്വാസത്തോടെ പരീക്ഷയെ സമീപിക്കണം
Follow Us
Related Stories
NEET Re-test Admit Cards: നീറ്റ് പുന:പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്ത്; എങ്ങനെ ഡൗൺലോഡ് ചെയ്യാം?
Kerala Plus One First Allotment 2026: പ്ലസ് വണ്‍ ഫസ്റ്റ് അലോട്ട്‌മെന്റ് പുറത്ത്; എങ്ങനെ പരിശോധിക്കാം? അഡ്മിഷന്‍ നേടേണ്ടത് എങ്ങനെ?
Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെൻ്റ് നാളെ, എപ്പോൾ എവിടെ അറിയാം?
MG University Degree Admission 2026: എംജി യൂണിവേഴ്‌സിറ്റി ഡിഗ്രി കോഴ്‌സുകളിലേക്ക്‌ ഇനിയും അപേക്ഷിക്കാം; ട്രയല്‍ അലോട്ട്‌മെന്റ് പുറത്ത്‌
CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാംഘട്ട ഫലം: എപ്പോൾ വരും? ഫലം എവിടെ, എങ്ങനെ പരിശോധിക്കാം?
NEET UG 2026: പരീക്ഷാ ​സമയം 15 മിനിറ്റ് കൂട്ടി; NTAയുടെ പുതിയ സുപ്രധാന മാറ്റങ്ങൾ എന്തൊക്കെയെന്ന് ഇതാ
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്