NEET PG Cut-Off Mark: നീറ്റ് പിജി പ്രവേശനത്തിനുള്ള കട്ട് ഓഫ് മാർക്ക് വീണ്ടും കുറച്ചു
NEET PG 2024 Cut off Percentile Reduced Again: നൂറ് കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യം കണക്കിലെടുത്താണ് വീണ്ടും കട്ട് ഓഫ് മാർക്ക് കുറയ്ക്കാന്‍ മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി തീരുമാനിച്ചത്.
ന്യൂഡൽഹി: മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി (എംസിസി) നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് – പോസ്റ്റ് ഗ്രാജുവേറ്റ് (നീറ്റ് പിജി) പ്രവേശനത്തിനുള്ള കട്ട് ഓഫ് മാർക്ക് വീണ്ടും കുറച്ചു. പരീക്ഷയിൽ അഞ്ച് ശതമാനം (പെര്‍സന്റൈല്‍) സ്‌കോര്‍ നേടിയവർക്കെല്ലാം ഇനി മുതൽ പിജി പ്രവേശനം നേടാം. മെഡിക്കല്‍ സയന്‍സ് പഠനവുമായി ബന്ധപ്പെട്ട ദേശീയ പരീക്ഷാ ബോര്‍ഡ് ആണ് കട്ട് ഓഫ് മാർക്ക് കുറച്ചത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.
ജനറൽ, ഒബിസി, എസ് സി/ എസ്ടി വിഭാഗക്കാർ, പിന്നാക്ക വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്കെല്ലാം എല്ലാം കട്ട് ഓഫ് ബാധകമാണ്. നേരത്തെ നീറ്റ് പിജി ഫലം പ്രഖ്യാപിച്ചപ്പോള്‍ പൊതുവിഭാഗത്തിന് 50 ശതമാനവും ഭിന്നശേഷി വിഭാഗക്കാർക്ക് 45 ശതമാനവും സംവരണവിഭാഗങ്ങള്‍ക്ക് 40 ശതമാനവുമായിരുന്നു കട്ട് ഓഫ് മാർക്ക് ഉണ്ടായിരുന്നത്. ഇത് പിന്നീട് 15 ശതമാനായി കുറയ്ക്കുകയായിരുന്നു. നൂറ് കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യം കണക്കിലെടുത്താണ് വീണ്ടും കട്ട് ഓഫ് മാർക്ക് കുറയ്ക്കാന്‍ മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി തീരുമാനിച്ചത്.
ALSO READ: പരീക്ഷാ ചൂടില്‍ വിദ്യാര്‍ഥികള്‍; എസ്എസ്എൽസി പരീക്ഷ മാർച്ച് മൂന്നിന് ആരംഭിക്കും
2024-25 സെഷനിലെ എംഡി/എംഎസ്/ ഡിഎൻബി/ ഡോ.എൻ.ബി (ഡയറക്ട് 6 വർഷം)/ എൻ.ബി.ഇ.എം.എസ് ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി 2024 ഓഗസ്റ്റ് 11-ന് രണ്ട് ഷിഫ്റ്റുകളിലായി നീറ്റ് പി.ജി പരീക്ഷ നടന്നിരുന്നു. 2024 ഓഗസ്റ്റ് 23നാണ് ഇതിന്റെ ഫലം പ്രഖ്യാപിച്ചത്. അന്ന് പ്രസിദ്ധീകരിച്ച നീറ്റ് പിജി റാങ്കിലും പെര്‍സന്റൈല്‍ സ്‌കോറിലും ഈ മാറ്റം ബാധകമല്ലെന്നും ദേശീയ പരീക്ഷാ ബോർഡ് പുറത്തുവിട്ട വിജ്ഞാപനത്തില്‍ പറയുന്നു.