AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Tea board Recruitment 2026: 60,000 രൂപ ശമ്പളം, കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ടി ബോർഡിലേക്ക് അപേക്ഷിക്കാം

Tea Board of India Recruitment 2026: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 60,000 രൂപ ഏകീകൃത ശമ്പളമായി ലഭിക്കും. ഒരു വർഷത്തേക്കാണ് കരാർ കാലാവധിയെങ്കിലും പ്രകടനം വിലയിരുത്തി ഇത് നീട്ടി നൽകിയേക്കാം.

Tea board Recruitment 2026: 60,000 രൂപ ശമ്പളം, കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ടി ബോർഡിലേക്ക് അപേക്ഷിക്കാം
Tea Board Of IndiaImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 09 Jan 2026 | 07:32 AM

ന്യൂഡൽഹി: കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ടി ബോർഡ് ഓഫ് ഇന്ത്യ അഡ്വൈസറി ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. എൻജിനീയറിങ് ബിരുദവും നിശ്ചിത പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അഞ്ച് ഒഴിവുകളാണ് ഉള്ളത്.

 

യോഗ്യതാ മാനദണ്ഡങ്ങൾ

 

അംഗീകൃത സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ അല്ലെങ്കിൽ അഗ്രികൾച്ചറൽ എൻജിനീയറിങ്ങിൽ നാല് വർഷത്തെ ബിരുദം (B.Tech/B.E) പൂർത്തിയാക്കിയിരിക്കണം. ടി ബോർഡ്/കോഫി ബോർഡ് എന്നിവയിൽ രജിസ്റ്റർ ചെയ്ത ഫാക്ടറികളിലോ, സർക്കാർ ലൈസൻസുള്ള ഫുഡ് പ്രോസസിങ്/പാക്കേജിങ് വ്യവസായങ്ങളിലോ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം. അപേക്ഷകർ 35 വയസ് കവിയാൻ പാടില്ല.

 

ശമ്പളവും കാലാവധിയും

 

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 60,000 രൂപ ഏകീകൃത ശമ്പളമായി ലഭിക്കും. മറ്റ് ആനുകൂല്യങ്ങൾ ഉണ്ടായിരിക്കുന്നതല്ല. ഒരു വർഷത്തേക്കാണ് കരാർ കാലാവധിയെങ്കിലും പ്രകടനം വിലയിരുത്തി ഇത് നീട്ടി നൽകിയേക്കാം.

 

തിരഞ്ഞെടുപ്പ് രീതി

 

അപേക്ഷകരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച ശേഷം നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നവരെ വാക്-ഇൻ ഇന്റർവ്യൂവിനായി ക്ഷണിക്കും. അക്കാദമിക് യോഗ്യത, ജോലിയിലുള്ള പരിചയം, ഇന്റർവ്യൂ എന്നിവയിലെ പ്രകടനം വിലയിരുത്തിയാണ് അന്തിമ പട്ടിക തയ്യാറാക്കുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ടി ബോർഡിന്റെ ഔദ്യോഗിക വിജ്ഞാപനത്തിൽ പറയുന്ന രീതിയിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ജനുവരി 15 ആണ്.

Follow Us