AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Holiday: ഇന്നും നവംബർ 13-നും പ്രാദേശിക അവധി; പരീക്ഷകൾക്ക് മാറ്റമില്ല

Thiruvananthapuram Local Holiday: വെട്ടുകാട് മാദ്ര-ദെ-ദേവൂസ് ദേവാലയത്തിലെ തിരുനാൾ കൊടിയേറ്റ് പ്രമാണിച്ച് തിരുവനന്തപുരം ജില്ലാ ഭരണകൂടം നവംബർ 13ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകൾക്കും മുമ്പ് നെയ്യാറ്റിൻകര താലൂക്കിലെ ഭാഗമായിരുന്നതും, ഇപ്പോൾ കാട്ടാക്കട താലൂക്കിൽ ഉൾപ്പെട്ടതുമായ പ്രദേശങ്ങൾക്കും ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധിയായിരിക്കും.

Kerala Holiday: ഇന്നും നവംബർ 13-നും പ്രാദേശിക അവധി; പരീക്ഷകൾക്ക് മാറ്റമില്ല
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 11 Nov 2026 | 07:26 AM

തിരുവനന്തപുരം: ബീമാപള്ളി ഉറൂസ്, വെട്ടുകാട് തിരുനാൾ എന്നിവയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ ഓഫീസുകൾക്കും അവധിയായിരിക്കും. നവംബർ 11 മുതൽ 21 വരെയാണ് ബീമാപള്ളി ഉറൂസ് നടക്കുന്നത്. നവംബർ 12 മുതൽ 22 വരെയാണ് വെട്ടുകാട് തിരുനാൾ.

ബീമാപള്ളി ഉറൂസ് – അവധി

ബീമാപള്ളി ഉറൂസിനോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ ഓഫീസുകൾക്കും ഇന്ന്, ബുധനാഴ്ച (നവംബർ 11) പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ അഞ്ജു കെഎസ് ഉത്തരവിറക്കിയിരുന്നു. മുൻ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് മാറ്റമില്ല.

നാളെ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ലെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷനും (പിഎസ്‌സി) അറിയിച്ചിട്ടുണ്ട്. മുന്‍ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ലെന്നും കളക്ടര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിഎസ്‌സിയും വ്യക്തത വരുത്തിയത്.

ALSO READ: ബീമാപള്ളി ഉറൂസ്; തിരുവനന്തപുരത്ത് ഗതാഗത ക്രമീകരണങ്ങളും KSRTC പ്രത്യേക സർവീസുകളും

വെട്ടുകാട് തിരുനാൾ – പ്രാദേശിക അവധി

വെട്ടുകാട് മാദ്ര-ദെ-ദേവൂസ് ദേവാലയത്തിലെ തിരുനാൾ കൊടിയേറ്റ് പ്രമാണിച്ച് തിരുവനന്തപുരം ജില്ലാ ഭരണകൂടം നവംബർ 13ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകൾക്കും മുമ്പ് നെയ്യാറ്റിൻകര താലൂക്കിലെ ഭാഗമായിരുന്നതും, ഇപ്പോൾ കാട്ടാക്കട താലൂക്കിൽ ഉൾപ്പെട്ടതുമായ പ്രദേശങ്ങൾക്കും ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധിയായിരിക്കും.

വെട്ടുകാട് തിരുനാൾ

നവംബർ 12 മുതൽ 22 വരെയാണ് വെട്ടുകാട് തിരുനാൾ. കൊടിയേറ്റത്തോടെയാണ് ഉത്സവം ആരംഭിക്കുക. ക്രിസ്തുരാജന്റെ തിരുനാൾ ദിനത്തിൽ ഉത്സവം സമാപിക്കും. വിശുദ്ധ കുർബാന, നൊവേന, ജപമാല പ്രാർത്ഥനകൾ എന്നിവയാണ് തിരുനാൾ ദിനങ്ങളിലെ പ്രധാന ചടങ്ങുകൾ. പ്രമുഖ പുരോഹിതരുടെയും ബിഷപ്പുമാരുടെയും നേതൃത്വത്തിൽ വിവിധ ഭാഷകളിൽ വിശുദ്ധ കുർബാനയും നടത്തപ്പെടും.

തിരുവനന്തപുരം ലാറ്റിൻ കത്തോലിക്കാ അതിരൂപതയുടെ കീഴിലാണ് വെട്ടുകാട് പള്ളി. ജാതിമത ഭേദമന്യേ ആയിരക്കണക്കിന് തീർത്ഥാടകരാണ് തിരുനാൾ ദിനങ്ങളിൽ ഇവിടെയെത്തുന്നത്. സമാപന ദിവസമായ ഞായറാഴ്ച നടക്കുന്ന ലദീഞ്ഞും ദിവ്യകാരുണ്യ പ്രദിക്ഷണവും ചരിത്രപ്രസിദ്ധമാണ്.

പ്രത്യേക ക്രമീകരണങ്ങൾ

ഉറൂസും തിരുനാളും പ്രമാൻിച്ച് എല്ലാ സൗകര്യങ്ങളും വിപുലമായ സുരക്ഷാ സംവിധാനങ്ങളും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം കോർപ്പറേഷന്റെ പ്രത്യേക കെഎസ്ആർടിസി സർവീസുകളും ഇക്കാലയളവിൽ ഉണ്ടാകും.

English Summary:

Local holiday has been declared in Thiruvananthapuram city in connection with the Beemapally Uroos and Vettucaud Thirunal festivals. Educational institutions and state government offices in the city will remain closed. The Beemapally Uroos will be celebrated from November 11 to 21, while the Vettucaud Thirunal festivities will take place from November 12 to 22.

Follow Us