AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

പ്രധാനമന്ത്രി ആവാസ് യോജന വഴി വീട് വാഗ്ദാനം ചെയ്ത് പീഡനം; ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി, പ്രതി അറസ്റ്റിൽ

Mathura Assault Case: Man Lures Woman With PMAY House Arrested: അപേക്ഷ നൽകി കുറച്ചു നാളുകൾക്ക് ശേഷം യുവതിക്ക് ഒരാളുടെ ഫോൺ കോൾ വരികയായിരുന്നു. വീട് അനുവദിച്ചിട്ടുണ്ടെന്നും ഇതിനായുള്ള മറ്റ് പേപ്പർ വർക്കുകൾ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കോൾ. അനിൽ കുമാർ എന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തിയാണ് യുവതിയെ നിരന്തരം ബന്ധപ്പെട്ടത്

പ്രധാനമന്ത്രി ആവാസ് യോജന വഴി വീട് വാഗ്ദാനം ചെയ്ത് പീഡനം; ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി, പ്രതി അറസ്റ്റിൽ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 11 Nov 2026 | 06:39 AM

ലഖ്‌നൗ: ഉത്തർപ്രദേശിലെ മഥുരയിൽ പ്രധാനമന്ത്രി ആവാസ് യോജന വഴി വീട് നൽകാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ യുവാവ് അറസ്റ്റിൽ. മഥുര ജില്ലയിലെ വൃന്ദാവൻ കോട്‌വാലി പ്രദേശത്താണ് സംഭവം നടന്നത്. ഉത്തർ പ്രദേശിലെ തന്നെ പിലിഭിത്തിൽ വെറും 200 രൂപയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഇരുപത്തിയെട്ടുകാരനായ ഭിന്നശേഷിക്കാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ മറ്റൊരു ദാരുണ സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീടിനായി അപേക്ഷിച്ച യുവതിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. അപേക്ഷ നൽകി കുറച്ചു നാളുകൾക്ക് ശേഷം യുവതിക്ക് ഒരാളുടെ ഫോൺ കോൾ വരികയായിരുന്നു. വീട് അനുവദിച്ചിട്ടുണ്ടെന്നും ഇതിനായുള്ള മറ്റ് പേപ്പർ വർക്കുകൾ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കോൾ. അനിൽ കുമാർ എന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തിയാണ് യുവതിയെ നിരന്തരം ബന്ധപ്പെട്ടത്.

തുടർന്ന് ഒക്ടോബർ 30-ന് പ്രതി യുവതിയെ ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയും, ഈ സ്ഥലമാണ് പദ്ധതി പ്രകാരം സൗജന്യമായി വീട് ലഭിക്കാൻ പോകുന്നതെന്നും വിശ്വസിപ്പിച്ചു. പിന്നീട് ഔദ്യോഗിക രേഖകളിൽ ഒപ്പുവെക്കാനെന്ന വ്യാജേന നവംബർ 5-ന് ഇയാൾ യുവതിയെ വൃന്ദാവനിലെ ഒരു ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി. ഇവിടെ വെച്ച് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷം യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ ഇയാൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.

Also Read: കാമുകനെ വെട്ടിക്കൊന്നു; സോഫ്റ്റ്‌വെയർ എൻജിനീയറുടെ കൊലപാതകത്തിൽ ലിവ് ഇൻ പങ്കാളിയും അമ്മയും അറസ്റ്റിൽ

ഈ വിവരം മറ്റാരോടെങ്കിലും പറഞ്ഞാൽ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നു. തുടർന്ന് യുവതി നൽകിയ പരാതിയുടെ അനിൽ കുമാറിനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തതായി വൃന്ദാവൻ എസ്.എച്ച്.ഒ അശ്വിനി കുമാർ അറിയിച്ചു.

200 രൂപയുടെ തർക്കം; ഭിന്നശേഷിക്കാരനെ തല്ലിക്കൊന്നു

അതേസമയം, ഉത്തർപ്രദേശിലെ പിലിഭിത്ത് ജില്ലയിലെ ഖജുർഹ ഗ്രാമത്തിൽ വെറും 200 രൂപയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഭിന്നശേഷിക്കാരനെ മർദ്ദിച്ചു കൊലപ്പെടുത്തിയ മറ്റൊരു സംഭവവും റിപ്പോർട്ട് ചെയ്തു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ ലൈറ്റുകൾ സ്ഥാപിക്കാൻ നൽകിയ പണം തിരികെ ചോദിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്.

ക്ഷേത്രത്തിൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി പ്രദേശവാസിയായ സിയാറാം എന്നയാൾക്ക് ഭിന്നശേഷിക്കാരനായ ഖർഗ്സെൻ (28) 200 രൂപ നൽകിയിന്നു. എന്നാൽ പറഞ്ഞതുപോലെ ഇയാൾ ലൈറ്റുകൾ സ്ഥാപിച്ചില്ല. ഇതിനെത്തുടർന്ന് പണം തിരികെ ചോദിച്ച ഖർഗ്സെന്നെ സിയാറാം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ദീപാവലി ദിവസം നടന്ന ഈ ആക്രമണത്തിൽ ഖർഗ്സെന്നിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്ന ഇയാളുടെ ആരോഗ്യനില ചൊവ്വാഴ്ച രാവിലെയോടെ വഷളാവുകയായിരുന്നു. ഉടൻ തന്നെ പിലിഭിത്ത് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary

A man in Mathura lured and assaulted a woman using a fake PMAY promise. Meanwhile, in Pilibhit, a differently-abled man was beaten to death over a Rs 200 dispute.

Follow Us