AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

KEAM 2026: മെഡിക്കല്‍ പ്രവേശനത്തിനുള്ള സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് പുറത്ത്; അഡ്മിഷന്‍ 12 വരെ

KEAM 2026 Special Stray Vacancy Allotment : എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള സ്‌പെഷ്യല്‍ സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റ് പുറത്തുവിട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പരിശോധിക്കാം. നവംബര്‍ 12-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് പ്രവേശനം നേടണം.

KEAM 2026: മെഡിക്കല്‍ പ്രവേശനത്തിനുള്ള സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് പുറത്ത്; അഡ്മിഷന്‍ 12 വരെ
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Jayadevan AM
Jayadevan AM | Published: 10 Nov 2026 | 03:10 PM

എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള സ്‌പെഷ്യല്‍ സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റ് പുറത്തുവിട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.cee.kerala.gov.in/ -ല്‍ പരിശോധിക്കാം. അലോട്ട്‌മെന്റ് വിശദാംശങ്ങള്‍ വിദ്യാര്‍ത്ഥിയുടെ ഹോം പേജില്‍ ലഭ്യമാകും. അലോട്ട്‌മെന്റ് കിട്ടിയവര്‍ ഹോം പേജിലുള്ള മെമ്മോയുടെ പ്രിന്റ് എടുക്കണം. ഈ മെമ്മോയില്‍ വിദ്യാര്‍ത്ഥിയുടെ പേര്, റോള്‍ നമ്പര്‍, അലോട്ട്‌മെന്റ് കിട്ടിയ കോഴ്‌സ്, കോളേജ്, കാറ്റഗറി, ഫീസ് വിശദാംശങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. അലോട്ട്‌മെന്റ് കിട്ടിയവര്‍ മെമ്മോയില്‍ പറയുന്ന ഫീസ് ഒടുക്കിയതിന് ശേഷം കോളേജില്‍ നവംബര്‍ 12-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് പ്രവേശനം നേടണം.

പ്രോസ്‌പെക്ടസില്‍ വ്യക്തമാക്കുന്ന രേഖകള്‍ സഹിതമാണ് വിദ്യാര്‍ത്ഥികള്‍ പ്രവേശനത്തിന് എത്തേണ്ടത്. അലോട്ട്‌മെന്റ് ലഭിക്കുന്ന എസ്‌സി, എസ്ടി, ഒഇസി മത്സ്യത്തൊഴിലാളികളുടെ മക്കള്‍, ഒഇസിക്ക് ലഭ്യമായ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹമായ സമുദായത്തിലെ വിദ്യാര്‍ത്ഥികള്‍, ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം ഫീസ് ആനുകൂല്യത്തിന് അര്‍ഹരായവര്‍, ശ്രീ ചിത്രാഹോം, ജുവനൈല്‍ഹോം, നിര്‍ഭയഹോം എന്നിവയിലെ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ഫീസ് അടയ്‌ക്കേണ്ടതില്ല.

ഡാറ്റാ ഷീറ്റ് ഡൗണ്‍ലോഡ് ചെയ്യണം

ഹോം പേജിലെ ഡാറ്റാ ഷീറ്റ് വിദ്യാര്‍ത്ഥികള്‍ ഡൗണ്‍ലോഡ് ചെയ്യണം. അഡ്മിഷന്‍ സമയത്ത് കോളേജ് അധികൃതര്‍ക്ക് ഈ ഡാറ്റാ ഷീറ്റ് ഹാജരാക്കേണ്ടതാണ്. നിലവില്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ നിശ്ചിത സമയപരിധിക്കകം പ്രവേശനം നേടിയിരിക്കണം. നവംബര്‍ 12-ന് ഉച്ചയ്ക്ക് രണ്ട് മണിക്കകം അഡ്മിഷന്‍ നേടിയില്ലെങ്കില്‍ അലോട്ട്‌മെന്റ് റദ്ദാകും.

Also Read: ACC Entrance Exam 2027: ഇന്ത്യൻ ആർമിയിൽ ഓഫീസറാകാം; എസിസി പ്രവേശന പരീക്ഷയ്ക്ക് രജിസ്ട്രേഷൻ തുടങ്ങി

സ്‌പെഷ്യല്‍ സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റിലൂടെ അലോട്ട്‌മെന്റ് കിട്ടിയശേഷം നിശ്ചിത സമയപരിധിക്കുള്ളില്‍ അഡ്മിഷന്‍ നേടാത്തവരുടെയും, മുന്‍ അലോട്ട്‌മെന്റുകളിലൂടെ അഡ്മിഷന്‍ നേടിയശേഷം വിടുതല്‍ വാങ്ങുന്നവരുടെയും രജിസ്‌ട്രേഷന്‍ ഫീസ് പെനാല്‍റ്റിയായി കണക്കാക്കും. ഈ തുക തിരികെ നല്‍കില്ല.

ഇത്തരം വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രോസ്‌പെക്ടസില്‍ പറയുന്ന വ്യവസ്ഥകള്‍ പ്രകാരം പിഴ ഈടാക്കും. അഡ്മിഷനുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളും, മറ്റ് വിശദാംശങ്ങളും പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപ്‌ഡേറ്റുകള്‍ അറിയാന്‍ വിദ്യാര്‍ത്ഥികള്‍ ഈ സൈറ്റ് സന്ദര്‍ശിക്കണം. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ 0471 2332120, 2338487 എന്നീ നമ്പറുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹെല്‍പ്‌ലൈനുമായി ബന്ധപ്പെടാം.

English Summary

The CEE Kerala has published the KEAM 2026 Special Stray Vacancy allotment results for MBBS and BDS courses. Allotted candidates must download their allotment memo and data sheet from their candidate portal. Selected students must join their respective colleges by 2:00 PM on November 12, 2026. Failing to join on time will lead to cancellation of the allotment and forfeiture of the registration fee.

Follow Us