Nursing Colleges In India: ഇന്ത്യയിലെ മികച്ച നഴ്സിംഗ് കോളേജുകൾ ഏതെല്ലാം?: അറിയാം കോഴ്സും ഫീസും
Top Nursing Colleges In India: ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നഴ്സിംഗ് കോളേജുകൾ ഏതെല്ലാമെന്ന് നോക്കാം. മികച്ച അക്കാദമിക് പരിശീലനം, ക്ലിനിക്കൽ എക്സ്പോഷർ, ഗവേഷണ അവസരങ്ങൾ തുടങ്ങി ഏറ്റവും നല്ല വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ടുകളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.

പ്രതീകാത്മക ചിത്രം
പ്ലസ് ടു കഴിഞ്ഞ് ആരോഗ്യ മേഖലയിൽ ഏറ്റവും മികച്ച കരിയർ കെട്ടിപടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഏറ്റവും നല്ല കോളേജുകൾ പരിചയപ്പെടാം. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നഴ്സിംഗ് കോളേജുകൾ ഏതെല്ലാമെന്ന് നോക്കാം. മികച്ച അക്കാദമിക് പരിശീലനം, ക്ലിനിക്കൽ എക്സ്പോഷർ, ഗവേഷണ അവസരങ്ങൾ തുടങ്ങി ഏറ്റവും നല്ല വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ടുകളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.
ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം, ബിഎസ്‌സി നഴ്‌സിംഗ് വിദ്യാഭ്യാസത്തിൽ മികച്ച പഠനം വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളിൽ എയിംസ് ഡൽഹി, പിജിഐഎംആർ ചണ്ഡീഗഡ്, ക്രിസ്ത്യൻ മെഡിക്കൽ കോളേജ് (വെല്ലൂർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ബെംഗളൂരു), ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (പുതുച്ചേരി), സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, അമൃത വിശ്വ വിദ്യാപീഠം, കസ്തൂർബ മെഡിക്കൽ കോളേജ് (മണിപ്പാൽ), മദ്രാസ് മെഡിക്കൽ കോളേജ് എന്നിവ ഉൾപ്പെടുന്നു.
പ്രവേശനവും യോഗ്യതയും
അംഗീകൃത ബോർഡിൽ നിന്ന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ 12-ാം ക്ലാസ് പൂർത്തിയാക്കിയിരിക്കണം. 12-ാം ക്ലാസ് കൂടാതെ KCET, AP EAMCET, JENPAS UG, TS EAMCET, NEET, അല്ലെങ്കിൽ CUET പോലുള്ള പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് ഈ കോളേജുകളിൽ പ്രവേശനം നടത്തുന്നത്. നീറ്റ് നിർബന്ധമല്ലെങ്കിലും, ചില സ്ഥാപനങ്ങൾ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഘട്ടത്തിൽ ഇത് പരിഗണിക്കാറുണ്ട്.
അറിയേണ്ടതെല്ലാം
എയിംസ് ഡൽഹി: 77 സീറ്റുകളാണ് ഇവിടെ ആകെയുള്ളത്. നാല് വർഷത്തെ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാഭ്യാസമാണ് ഇവിടെ വാഗ്ദാനം ചെയ്യുന്നത്. NEET അടിസ്ഥാനമാക്കിയുള്ള പ്രവേശനമാണ്. ഫീസ് 600 രൂപ. പീഡിയാട്രിക്, സൈക്യാട്രിക്, ക്രിട്ടിക്കൽ കെയർ നഴ്‌സിംഗ് ഉൾപ്പെടെയുള്ള സ്പെഷ്യലൈസേഷനുകളും ഇവിടെയുണ്ട്.
PGIMER ചണ്ഡീഗഡ്: ബിഎസ്‌സി, പോസ്റ്റ്-ബേസിക് ബിഎസ്‌സി നഴ്‌സിംഗ് എന്നാ കോഴ്സുകൾ ഇവിടെയുണ്ട്. ജൂണിലാണ് ഇവിടേക്കുള്ള പ്രവേശന പരീക്ഷ സാധാരണയായി നടക്കുന്നത്. തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് 1,000 രൂപയാണ് ഫീസ്.
സിഎംസി വെല്ലൂർ: പ്രതിവർഷം 810 രൂപയാണ് യോഗ്യത നേടിയ വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്നത്. ഒന്നിലധികം നഴ്‌സിംഗ് സ്പെഷ്യലൈസേഷനുകൾ ഇവിടെ നിങ്ങളെ കാത്തിരിക്കുന്നു. കൂടാതെ സ്കോളർഷിപ്പുകളും ലഭ്യമാണ്.
നിംഹാൻസ് ബെംഗളൂരു: സൈക്യാട്രിക്, ന്യൂറോളജിക്കൽ നഴ്‌സിങ് എന്നിവയാണ് ഇവിടുത്തെ പ്രധാന മേഖല. ആകെ ചെലവാകുന്ന ഫീസ് 1.4 ലക്ഷം രൂപയാണ്.
ജിപ്മർ പുതുച്ചേരി: നീറ്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനമാണ് ഇവിടെ. 94 സീറ്റുകളുണ്ടാകും. പ്രതിവർഷം 5,760 രൂപയാണ് ഫീസ്.