AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IB Recruitment 2025: അങ്ങേയറ്റം രഹസ്യ സ്വഭാവമുള്ള ജോലി, കയറി കൂടാൻ കടമ്പകൾ ഏറെ; ഐബിയിൽ ജോലി ലഭിച്ചാലുള്ള ​ഗുണം…

Benefits Of Intelligence Bureau Job: ഐബിയിൽ ജൂനിയർ ഇന്റലിജൻസ് ഒഫീസർ തസ്തികക്ക് മുകളിലുള്ള മറ്റ് തസ്തികകളിൽ കൂടുതലും പോലീസ് വിഭാഗങ്ങളിൽ നിന്നും നിശ്ചിത കാലത്തേക്ക് നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരാണ്. രാജ്യത്തിൻ്റെ സുരക്ഷയെയും പരമാധികാരത്തെയും ബാധിക്കുന്ന വിഷയങ്ങളായതിനാൽ ശ്രദ്ധയും അതുപോലെ തന്നെ ജാ​ഗ്രതയും വേണ്ട ജോലിയാണ് ഇന്റലിജൻസ് ബ്യൂറോയിലേത്.

IB Recruitment 2025: അങ്ങേയറ്റം രഹസ്യ സ്വഭാവമുള്ള ജോലി, കയറി കൂടാൻ കടമ്പകൾ ഏറെ; ഐബിയിൽ ജോലി ലഭിച്ചാലുള്ള ​ഗുണം…
പ്രതീകാത്മക ചിത്രം Image Credit source: Dragos Condrea / 500px Plus/Getty Images
neethu-vijayan
Neethu Vijayan | Published: 16 Aug 2025 10:31 AM

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ വരുന്ന ഒരു ഏജൻസിയാണ് ഇന്റലിജൻസ് ബ്യൂറോ. അതീവ രഹസ്യാന്വേഷണ സ്വഭാവമുള്ള ജോലിയാണ് ഇന്റലിജൻസ് ബ്യൂറോ കൈകാര്യം ചെയ്യുന്നത്. കാരണം ഒരു രാജ്യത്തെ സംബന്ധിക്കുന്ന പ്രധാന വിവരങ്ങളാണ് ഇവരുടെ കൈവശമുള്ളത്. ഭീകര വിരുദ്ധ നടപടികളുൾപ്പെടെ ഇവരുടെ ജോലിയുടെ ഭാ​ഗമാണ്. ഇന്ത്യൻ പോലീസ് സർവീസ് (IPS), ഇന്ത്യൻ റവന്യൂ സർവീസ് (IRS) തുടങ്ങിയ നിയമ നിർവ്വഹണ ഏജൻസികളിലെയും സൈന്യത്തിലെയും മുതിർന്ന വ്യക്തികൾ ഉൾപ്പെടുന്നതാണ് രാജ്യത്തെ ഇന്റലിജൻസ് ബ്യൂറോ.

ആഭ്യന്തര മന്ത്രാലയത്തിന്റെ അധികാരത്തിന് കീഴിലാണ് ഐബി വരുന്നതെങ്കിലും, ഡയറക്ടർ സ്ട്രാറ്റജിക് പോളിസി ഗ്രൂപ്പിന്റെയും ദേശീയ സുരക്ഷാ കൗൺസിലിന്റെ ജോയിന്റ് ഇന്റലിജൻസ് കമ്മിറ്റിയുടെയും ഭാ​ഗമായി ഇതിനെ കണക്കാക്കുന്നു. പ്രധാനമന്ത്രിക്ക് നേരിട്ട് റിപ്പോർട്ട് സമർപ്പിക്കാനുള്ള അധികാരവും ഒരു ഇന്റലിജൻസ് ബ്യൂറോ ഓഫീസർക്കുണ്ട്. ഐബിയിൽ ജൂനിയർ ഇന്റലിജൻസ് ഒഫീസർ തസ്തികക്ക് മുകളിലുള്ള മറ്റ് തസ്തികകളിൽ കൂടുതലും പോലീസ് വിഭാഗങ്ങളിൽ നിന്നും നിശ്ചിത കാലത്തേക്ക് നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരാണ്.

പ്രധാനപ്പെട്ട അല്ലെങ്കിൽ രഹസ്യ സ്വഭാവമുള്ള വിഷയങ്ങൾ ശേഖരിക്കുകയും, അവയിൽ കൃത്യമായ അന്വേഷണം നടത്തി റിപ്പോർട്ടുകൾ സമർപ്പിക്കുക ചെയ്യുന്നതാണ് ഒരു ഇൻ്റലിജൻസ് ഓഫീസറുടെ പ്രധാന ജോലി. ഇൻ്റലിജൻസ് ഓഫീസർ കൂടാതെ സെക്യൂരിറ്റി അസിസ്റ്റൻ്റ്, റിസർച്ച് ഓഫീസർ, എക്സിക്യൂട്ടീവ് എന്നിങ്ങനെ വേറെയുമുണ്ട് തസ്തികകൾ. ഓരോ വിഭാ​ഗവും കൈകാര്യം ചെയ്യുന്നത് അത്രമേൽ ഗൗരവമേറിയ വിഷയങ്ങളാണ്. രാജ്യത്തിൻ്റെ സുരക്ഷയെയും പരമാധികാരത്തെയും ബാധിക്കുന്ന വിഷയങ്ങളായതിനാൽ ശ്രദ്ധയും അതുപോലെ തന്നെ ജാ​ഗ്രതയും വേണ്ട ജോലിയാണ് ഇന്റലിജൻസ് ബ്യൂറോയിലേത്.

തിരഞ്ഞെടുപ്പ് പ്രക്രിയയും യോ​ഗ്യതയും

ഇന്റലിജൻസ് ബ്യൂറോ ജോലിക്കായി അപേക്ഷിക്കുന്നവർ 10-ാം ക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ അംഗീകൃത ബോർഡിൽ നിന്ന് തത്തുല്യമായ മറ്റ് കോഴ്സുകളിൽ യോഗ്യത നേടിയിരിക്കണം. സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോയിലെ (SIB) തസ്തികകളിലേക്ക്, ഉദ്യോഗാർത്ഥികൾ ആ എസ്ഐബിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഭാഷകളിൽ കുറഞ്ഞത് ഒരു വിഷയത്തിലെങ്കിലും പ്രാവീണ്യം നേടിയിരിക്കണമെന്നത് നിർബന്ധമാണ്. കൂടാതെ നിങ്ങൾ തിരഞ്ഞെടുത്ത വിഷയം നന്നായി വായിക്കാനും എഴുതാനും സംസാരിക്കാനുമുള്ള കഴിവും ഉണ്ടായിരിക്കണം.

തിരഞ്ഞെടുത്ത ഉദ്യോ​ഗാർത്ഥികളുടെ പൊതുവിജ്ഞാനം, യുക്തി, ഇംഗ്ലീഷ് ഭാഷാ വൈദഗ്ദ്ധ്യം എന്നിവ ബോധ്യപ്പെടുന്നതിനായി പരീക്ഷ നടത്തുന്നതാണ്. ഉപന്യാസ രചന, ഗ്രഹണശേഷി, എന്നിവയുൾപ്പെടെയുള്ള എഴുത്ത് ശൈലിയും നിങ്ങളുടെ കഴിവും പരിശോധിക്കുന്നതിനായി മറ്റൊരു സെക്ഷനും ഉണ്ടാകും. അവസാന ഘട്ടമായി അഭിമുഖമാണുള്ളത്. അവിടെ നിങ്ങളുടെ ആശയവിനിമയ കഴിവുകൾ, നിലവിൽ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള ബോധം തുടങ്ങിയവ പരിശോധിക്കുന്നു.

അഭിമുഖത്തിൽ വിജയികളായ ഉദ്യോ​ഗാർത്ഥികൾക്ക് അവരുടെ യോഗ്യത തെളിയിക്കുന്നതിനായി ഡോക്യുമെന്റ് വെരിഫിക്കേഷനും ആവശ്യമായ മെഡിക്കൽ പരിശോധനയും നടത്തുന്നു.

ഐബി റിക്രൂട്ട്‌മെന്റ് 2025; 4,987 ഒഴിവുകൾ, അവസാന തീയതി

ഇന്റലിജൻസ് ബ്യൂറോ (ഐബി), സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് തസ്തികകളിലേക്കുള്ള രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തീയതി ഓ​ഗസ്റ്റ് 17 ആണ്. ഇതുവരെ അപേക്ഷിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ mha.gov.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. 4,987 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 18 നും 27 നും പ്രായമുള്ള ഉദ്യോ​ഗാർത്ഥികളാണ് അപേക്ഷ നൽകേണ്ടത്.