AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Assembly Election Result 2026: വിജയം ആഘോഷിക്കാൻ പായസവും ലഡുവും ഓർഡർ യുഡിഎഫ്, പടക്കങ്ങൾ പറഞ്ഞുവെച്ച് എൽഡിഎഫ്

Party Headquarters Gear Up for Grand Celebrations: ഫലം അറിഞ്ഞ ശേഷം മാത്രമേ നേതാക്കൾ മണ്ഡലങ്ങളിലേക്ക് മടങ്ങുകയുള്ളൂ. പ്രവർത്തകർ ആവേശത്തോടെ തലസ്ഥാനത്തേക്ക് ഒഴുകിയെത്താനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ കണ്ണുകളും ഇപ്പോൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കും പാർട്ടി ആസ്ഥാനങ്ങളിലേക്കുമാണ്.

Kerala Assembly Election Result 2026: വിജയം ആഘോഷിക്കാൻ പായസവും ലഡുവും ഓർഡർ യുഡിഎഫ്, പടക്കങ്ങൾ പറഞ്ഞുവെച്ച് എൽഡിഎഫ്
പ്രതീകാത്മക ചിത്രംImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 03 May 2026 | 02:49 PM

തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, വിജയപ്രതീക്ഷയോടെ വോട്ടെണ്ണൽ ഫലം കാത്തിരിക്കുകയാണ് രാഷ്ട്രീയ മുന്നണികൾ. പ്രധാന പാർട്ടി ആസ്ഥാനങ്ങളെല്ലാം ഫലം തത്സമയം അറിയാനും വിജയാഘോഷങ്ങൾക്കുമായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

യുഡിഎഫ്: കെപിസിസിയിൽ വലിയ ഒരുക്കങ്ങൾ

ഭരണം തിരിച്ചുപിടിക്കുമെന്ന ഉറച്ച വിശ്വാസത്തിൽ കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവനിൽ വിപുലമായ ക്രമീകരണങ്ങളാണ് നടക്കുന്നത്. വിജയം ഉറപ്പിച്ച മട്ടിലാണ് തലസ്ഥാനത്ത് ഒരുക്കങ്ങൾ പൂർത്തിയാകുന്നത്. കടുത്ത ചൂട് പരിഗണിച്ച് മുറ്റത്ത് പന്തലും ഫാനുകളും ഒരുക്കി. ഫലമറിയാൻ വലിയ എൽഇഡി വാളുകൾ സ്ഥാപിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള നേതാക്കൾ രാവിലെ ഒൻപതോടെ എത്തും. എ.കെ. ആന്റണി വീട്ടിലിരുന്നാവും ഫലം കാണുക. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കന്റോൺമെന്റ് ഹൗസിലുണ്ടാകും.
ആഘോഷം കളറാക്കാൻ പായസവും ലഡുവും നേരത്തെ തന്നെ ഓർഡർ ചെയ്തിട്ടുണ്ട്.

എൽഡിഎഫ്: തുടഭരണ പ്രതീക്ഷയിൽ എകെജി സെന്റർ

തുടർഭരണം ലഭിക്കുമെന്ന കണക്കുകൂട്ടലിൽ സിപിഎം ക്യാമ്പുകളും ആവേശത്തിലാണ്. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ രാവിലെ തന്നെ എകെജി സെന്ററിൽ എത്തും. വലിയ പന്തലുകൾ ഒഴിവാക്കിയെങ്കിലും, ജില്ലയിലെ നേതാക്കൾ മധുരപലഹാരങ്ങളും പടക്കങ്ങളും ഇതിനകം തന്നെ ഉറപ്പിച്ചു കഴിഞ്ഞു.

എൻഡിഎ: മാരാർജി ഭവനിൽ വലിയ സ്ക്രീനുകൾ

ബിജെപി ആസ്ഥാനമായ മാരാർജി ഭവനിലും ഫലമറിയാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വി.വി. രാജേഷ് തുടങ്ങിയവർ പത്ത് മണിയോടെ ആസ്ഥാനത്തെത്തും. ഫലം തത്സമയം കാണാൻ വലിയ സ്ക്രീനുകൾ അവിടെയും സജ്ജമാണ്.

Also Read – Vellappally Natesan: ചെറിയ ഭൂരിപക്ഷത്തിലെങ്കിലും എൽഡിഎഫ് വരും, യുഡിഎഫ് വന്നാൽ അടി; വെള്ളാപ്പള്ളി നടേശൻ

ഫലം അറിഞ്ഞ ശേഷം മാത്രമേ നേതാക്കൾ മണ്ഡലങ്ങളിലേക്ക് മടങ്ങുകയുള്ളൂ. പ്രവർത്തകർ ആവേശത്തോടെ തലസ്ഥാനത്തേക്ക് ഒഴുകിയെത്താനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ കണ്ണുകളും ഇപ്പോൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കും പാർട്ടി ആസ്ഥാനങ്ങളിലേക്കുമാണ്.

അന്തിമ പോളിങ് 79.70 ശതമാനമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ

കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം 79.70 ആണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു. സർവീസ് വോട്ടുകൾ കൂടി പരിഗണിച്ചുള്ള കണക്കാണിത്. വോട്ടെണ്ണൽ മെയ് നാലിന് നടക്കും. രാവിലെ എട്ടിന് പോസ്റ്റൽ വോട്ടുകളും 8.30-ന് ഇവിഎമ്മും എണ്ണിത്തുടങ്ങും. 140 റിട്ടേണിങ് ഓഫീസർമാരും പതിനയ്യായിരത്തിലധികം ഉദ്യോഗസ്ഥരും വോട്ടെണ്ണലിൽ പങ്കെടുക്കും. 32,301 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ക്യുആർ കോഡുള്ള തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. മെയ് 6 വരെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ടാകുമെന്നും അന്തിമ പോളിങ് ശതമാനം പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടെണ്ണൽ നടപടികൾ സുതാര്യമായി പൂർത്തിയാക്കാനുള്ള എല്ലാ ക്രമീകരണങ്ങളും സജ്ജമാണ്.

Follow Us