AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Election Vote Counting: ഇന്ത്യയില്‍ വോട്ടെണ്ണുന്നത് എങ്ങനെയാണ്? നടപടിക്രമങ്ങള്‍ അറിയാം

From EVM to Results How Vote Counting Happens in India: വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം അതീവ സുരക്ഷയോടെയാണ് വോട്ടിങ് മെഷീനുകള്‍ സൂക്ഷിക്കാറുള്ളത്. വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമുകള്‍ തുറക്കുന്നത് കുറ്റമാണ്. പോളിങ് ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് ഇവിഎമ്മുകള്‍ സീല്‍ ചെയ്യുന്നത്. സീല്‍ ചെയ്തതിന് ശേഷം ഇവ സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റും.

Election Vote Counting: ഇന്ത്യയില്‍ വോട്ടെണ്ണുന്നത് എങ്ങനെയാണ്? നടപടിക്രമങ്ങള്‍ അറിയാം
ഇവിഎം മെഷീനുകള്‍ Image Credit source: PTI
Shiji M K
Shiji M K | Published: 03 May 2026 | 09:38 AM

ഇന്ത്യയിലെ വോട്ടെണ്ണല്‍ നടപടിക്രമങ്ങള്‍ വളരെ സുതാര്യവും ഘടനാപരവുമാണ്. രാജ്യത്തെ പൗരന്മാര്‍ക്ക് വോട്ടെടുപ്പ്, വോട്ടെണ്ണല്‍ എന്നിവയുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങള്‍ കൈമാറിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനം. അതീവ സുരക്ഷയില്‍ നടക്കുന്ന ഈ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് സംശയങ്ങള്‍ ഉണ്ടാകുന്നതും സ്വാഭാവികം, എങ്ങനെയാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ വോട്ടെണ്ണുന്നതെന്ന് അറിയാമോ?

വോട്ടെണ്ണലിന് മുമ്പ്…

വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം അതീവ സുരക്ഷയോടെയാണ് വോട്ടിങ് മെഷീനുകള്‍ സൂക്ഷിക്കാറുള്ളത്. വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമുകള്‍ തുറക്കുന്നത് കുറ്റമാണ്. പോളിങ് ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് ഇവിഎമ്മുകള്‍ സീല്‍ ചെയ്യുന്നത്. സീല്‍ ചെയ്തതിന് ശേഷം ഇവ സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റും.

ഇവിഎം സൂക്ഷിച്ച സ്‌ട്രോങ് റൂമുകളില്‍ 24 മണിക്കൂര്‍ കേന്ദ്ര സേനയുടെയും സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരുടെയും നിരീക്ഷണമുണ്ടാകും. സ്‌ട്രോങ് റൂമുകള്‍ക്ക് പുറത്ത് സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ക്ക് കാവല്‍ നില്‍ക്കാനുള്ള അനുമതിയും നിയമം നല്‍കുന്നു. വോട്ടെണ്ണല്‍ ദിവസം വരെ ഈ മെഷീനുകള്‍ തുറന്നുനോക്കില്ല.

വോട്ടെണ്ണല്‍ ദിവസത്തെ നടപടികള്‍

സാധാരണയായി രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കാറുള്ളത്. ഓരോ സംസ്ഥാനങ്ങളിലും നിരവധി കേന്ദ്രങ്ങളില്‍ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ ചെയ്യും. മണ്ഡലം തിരിച്ചാണ് വോട്ടെണ്ണല്‍ നടക്കുന്നത്. വോട്ടെണ്ണല്‍ നടക്കുന്നിടത്തേക്ക് ഇതിനായി നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കും കൗണ്ടിങ് ഏജന്റുമാര്‍ക്കും മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ.

വോട്ടെണ്ണലിന്റെ ആദ്യഘട്ടം

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ തുറക്കുന്നതിന് മുമ്പ് പോസ്റ്റല്‍ ബാലറ്റ് വോട്ടുകളാണ് ആദ്യം എണ്ണുക. സായുധ സേന, ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയവരുടെ വോട്ടുകള്‍ ഈ ഘട്ടത്തില്‍ എണ്ണുന്നു. പോസ്റ്റല്‍ വോട്ടുകള്‍ക്ക് ധാരാളം ഉണ്ടാകില്ല, എന്നിരുന്നാലും ചെറിയ ശതമാനം വോട്ടുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

രണ്ടാം ഘട്ട വോട്ടെണ്ണല്‍

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞാല്‍ ഇവിഎം മെഷീനുകള്‍ തുറക്കും. ഓരോ റൗണ്ടിലും ഒന്നിലധികം പോളിങ് സ്‌റ്റേഷനുകള്‍ ഉള്‍പ്പെടുന്നു. വോട്ടുകള്‍ കണ്‍ട്രോള്‍ യൂണിറ്റില്‍ പ്രദര്‍ശിപ്പിക്കുകയും ഔദ്യോഗികമായി രേഖപ്പെടുത്തുകയും ചെയ്യും.

കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍ ഉണ്ടാകും

കൗണ്ടിങ് സൂപ്പര്‍വൈസര്‍മാരാണ് വോട്ടെണ്ണലിന്റെ ചുമതല വഹിക്കുന്നത്. ഒരു മൈക്രോ ഒബ്‌സര്‍വരും ഓരോ കേന്ദ്രത്തിലും ഉണ്ടായിരിക്കും. ഓരോ രാഷ്ട്രീയ പാര്‍ട്ടികളുടെ ഏജന്റുമാരും ഓരോ റൗണ്ടും പരിശോധിക്കും. വോട്ടെണ്ണലിന്റെ സുതാര്യത ഉറപ്പാക്കാന്‍ വേണ്ടിയാണിത്.

Also Read: Kerala Assembly Election 2026: ഫലം കാത്ത് കേരളം; വിധിയറിയാന്‍ ഒരു ദിവസം മാത്രം

ഒന്നിലധികം റൗണ്ടുകള്‍

വോട്ടുകള്‍ എണ്ണുന്നത് വിവിധ റൗണ്ടുകളിലായാണ്. മണ്ഡലങ്ങളുടെ വലുപ്പത്തിന് അനുസരിച്ച് ഇതില്‍ മാറ്റം വരും. വോട്ടുകള്‍ എണ്ണുന്നതിനിടെ ഫലങ്ങള്‍ പ്രഖ്യാപിക്കും. ലീഡ് ആരാണെന്ന കാര്യവും വ്യക്തമാകും. ഇവിഎമ്മുകളിലെ വിശ്വാസ്യത ഉറപ്പാക്കാന്‍ വോട്ടര്‍ വെരിയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ സ്ലിപ്പുകള്‍ കൃത്യമായി പരിശോധിക്കും.

ഫലപ്രഖ്യാപനത്തിന് ശേഷം

തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി വന്നതിന് ശേഷം വിജയിച്ച സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോം വഴിയാണ് ഡാറ്റ പ്രസിദ്ധീകരിക്കുന്നത്. ഭൂരിപക്ഷം നേടുന്ന പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കും.

English Summary

The vote counting process in India follows a strict step-by-step procedure involving EVMs and VVPAT verification under the supervision of the Election Commission, ensuring transparency and accuracy in declaring election results.

Follow Us