AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chief Electoral Officer: പോളിംഗ് ശതമാനം എത്ര? ഒടുവിൽ ആ കണക്ക് പുറത്ത്, സർവീസ് വോട്ടുകൾ ഇന്ന് കൂടി സ്വീകരിക്കും

Kerala Assembly Election 2026, Polling Percentage: നാളെ പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. തെറ്റായ ഫലം നൽകിയാൽ നിയമനടപടി ഉണ്ടാകും. വോട്ട് എണ്ണലിനായി 15,465 ഉദ്യോഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്. സുരക്ഷക്ക് 32,301 പൊലീസ് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. സിആർപിഎഫ് ഉദ്യോഗസ്ഥർക്കാണ് ചുമതല. ഫലം പ്രഖ്യാപിക്കാൻ വൈകിട്ട് 5 മണിയാകുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു

Chief Electoral Officer: പോളിംഗ് ശതമാനം എത്ര? ഒടുവിൽ ആ കണക്ക് പുറത്ത്, സർവീസ് വോട്ടുകൾ ഇന്ന് കൂടി സ്വീകരിക്കും
രത്തൻ യു ഖേൽക്കർImage Credit source: PTI/ https://www.ceo.kerala.gov.in/ceo-desk
Nithya Vinu
Nithya Vinu | Updated On: 03 May 2026 | 03:14 PM

തിരുവനന്തപുരം: കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനം പുറത്ത്. 79.70 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ അറിയിച്ചു. ഇന്ന് കൂടി സർവീസ് വോട്ടുകൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ 20,028 സർവീസ് വോട്ടുകളാണ് ലഭിച്ചത്. പെരുമാറ്റചട്ടം മെയ് ആറ് വരെ ബാധകമാണെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

നാളെ പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. തെറ്റായ ഫലം നൽകിയാൽ നിയമനടപടി ഉണ്ടാകും. വോട്ട് എണ്ണലിനായി 15,465 ഉദ്യോഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്. സുരക്ഷക്ക് 32,301 പൊലീസ് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. സിആർപിഎഫ് ഉദ്യോഗസ്ഥർക്കാണ് ചുമതല. ഉദ്യോഗസ്ഥർക്ക് ക്യൂ ആർ കോഡ് ഉള്ള തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്.

ALSO READ: ഫലം കാത്ത് കേരളം; വിധിയറിയാന്‍ ഒരു ദിവസം മാത്രം

ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ടെങ്കിൽ വിജയാഘോഷം ജില്ലാ ഭരണകൂടങ്ങൾക്ക് വിലക്കാവുന്നതാണ്. സ്ട്രോങ്ങ് റൂം തുറക്കുന്നത് ചിത്രീകരിക്കാൻ മാധ്യമങ്ങൾക്ക് അനുമതി ഇല്ല. തിരക്ക് കൂട്ടരുതെന്നും തെറ്റായ വിവരങ്ങൾ നൽകിയാൻ നടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണി തുടങ്ങുന്നത്. രാവിലെ എട്ടരയ്ക്ക് ശേഷമായിരിക്കും ഇവിഎം എണ്ണി തുടങ്ങുന്നത്. എല്ലാ സംശയങ്ങളും തീർത്ത ശേഷം മാത്രമായിരിക്കും എണ്ണൽ പൂർത്തിയാക്കുക. ഫലം പ്രഖ്യാപിക്കാൻ വൈകിട്ട് 5 മണിയാകുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ പറഞ്ഞു.

കേരളം ആർക്കൊപ്പം? വിധിയറിയാൻ മണിക്കൂറുകൾ മാത്രം

കേരളനിയമസഭയിൽ ഇനിയാര് എന്തും എന്നതറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം. മെയ് 4, നാളെ രാവിലെ മുതൽ വോട്ടെണ്ണൽ നടക്കും. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണിതുടങ്ങുന്നത്. ശേഷം എട്ടര മുതലാകും ഇവിഎം എണ്ണുന്നത്. 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളില്‍ വെച്ചാണ് വോട്ടെണ്ണല്‍ നടക്കുന്നത്. സ്ഥാനാര്‍ഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തിലായിരിക്കും സ്‌ട്രോങ് റൂമുകള്‍ തുറക്കുന്നത്. സുതാര്യത ഉറപ്പാക്കാനായി വീഡിയോയില്‍ റെക്കോഡ് ചെയ്യുന്നതുമാണ്.  500 എണ്ണത്തിന് ഒരു ടേബിള്‍ എന്ന ക്രമത്തിലാണ് തപാല്‍ വോട്ടെണ്ണല്‍ നിശ്ചയിച്ചിരിക്കുന്നത്. ഇവിഎം വോട്ടുകള്‍ എണ്ണാനായി ഒരു കേന്ദ്രത്തിൽ പരമാവധി 14 ടേബിളുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

മൂന്ന് മുന്നണികളും ആത്മവിശ്വാസത്തോടെ കാത്തിരിക്കുകയാണ്. എക്സിറ്റ് പോള്‍ ഫലങ്ങളിൽ മിക്കതും യുഡിഎഫ് അധികാരത്തിൽ എത്തുമെന്നാണ് പ്രവചിച്ചത്. തൂക്ക് മന്ത്രിസഭ സാധ്യതയും പ്രവചിച്ചിട്ടുണ്ട്. എൻഡിഎ വീണ്ടും അക്കൌണ്ട് തുറന്നേക്കുമെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. 85 സീറ്റിന് മുകളില്‍ നേടി അധികാരത്തിലെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ലോക്‌സഭ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നേടിയ വിജയം ഇത്തവണയും തുടരുമെന്ന വിശ്വാസം യുഡിഎഫിനുണ്ട്.

വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വലിയ പ്രതീക്ഷയിലാണ് ഓരോ സ്ഥാനാര്‍ത്ഥികളും. 85 സീറ്റിന് മുകളില്‍ നേടി അധികാരത്തിലെത്താന്‍ സാധിക്കുമെന്ന് യുഡിഎഫ് ഉറപ്പിച്ചു. എന്നാല്‍ ഭരണം തങ്ങളുടെ കൈവിട്ട് പോകില്ലെന്ന വിശ്വാസം എല്‍ഡിഎഫിനുമുണ്ട്. രണ്ട് സീറ്റെങ്കിലും നേടാനാകുമെന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ.

എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഈ വര്‍ഷം യുഡിഎഫ് കേരളത്തില്‍ അധികാരത്തില്‍ വരുമെന്നാണ് പ്രവചനം. അതിന്റെ ആത്മവിശ്വാസം യുഡിഎഫ് ക്യാമ്പുകളിലുമുണ്ട്. ലോക്‌സഭ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് വിജയത്തിന്റെ ട്രെന്‍ഡ് തന്നെ ഈ തെരഞ്ഞെടുപ്പിലും തുടരുമെന്നാണ് കോണ്‍ഗ്രസ് കണക്കുക്കൂട്ടല്‍.

English Summary:

Kerala Assembly Election 2026 Upates, Chief Electoral Officer Confirmed 79.70 Percentage Polling, and announced that postal ballots from service voters will be accepted until the day before counting begins.

Follow Us