AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

72nd National Film Awards: പോറ്റി തൂക്കി! മികച്ച നടൻ മമ്മൂട്ടി;72ാം മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ ജയരാജ് അധ്യക്ഷനായ 11 അംഗ സെൻട്രൽ ജൂറിയാണ് ഇത്തവണത്തെ പുരസ്കാരനിർണയം നടത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സമർപ്പിക്കപ്പെട്ട ഒട്ടനവധി എൻട്രികൾ വിപുലമായ ചർച്ചകൾക്കും കടുത്ത വിലയിരുത്തലുകൾക്കും വിധേയമാക്കിയ ശേഷമാണ് പാനൽ അന്തിമ ശുപാർഷകൾ തയ്യാറാക്കിയത്..........

72nd National Film Awards: പോറ്റി തൂക്കി! മികച്ച നടൻ മമ്മൂട്ടി;72ാം മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
National Film AwardsImage Credit source: Social Media
Ashli C
Ashli C | Updated On: 18 Jul 2026 | 06:28 PM

ന്യൂഡൽഹി:72ാം മത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് വൈകുന്നേരം 5:30ന് പ്രഖ്യാപിച്ചു. ഇന്ത്യൻ ചലച്ചിത്രരംഗത്തെ ഏറ്റവും ഉന്നതവും അഭിമാനകരവുമായ പുരസ്കാരങ്ങളാണ് ഇവ. ഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ വച്ച് നടക്കുന്ന വാർത്താസമ്മേളനത്തിൽ കേന്ദ്ര വാർത്ത വിതരണം പ്രക്ഷേപണ മന്ത്രാലയമാണ് വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

മികച്ച നടനായി മമ്മൂട്ടിയെ പ്രഖ്യാപിച്ചു. ഭ്രമയുഗം എന്ന സിനിമയിലെ പ്രകടനത്തിനാണ് മികച്ച നടന്റെ പുരസ്കാരം നാലാമതും നടനെ തേടി എത്തിയിരിക്കുന്നത്.ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള സിനിമ.തമിഴ് ചിത്രമായ മെയ്യഴകന് പ്രത്യേക പരാമർശം. ( ചിത്രത്തിന്റെ ശബ്ദ മിശ്രമണം). നടൻ ധനുഷിനും പ്രത്യേക പരാമർശം.മികച്ച ഛായാ​ഗ്രഹണത്തിനുള്ള പുരസ്കാരം മലയാള സിനിമയായ ഭ്രമയുഗ((ഷഹനാദ് ജലാൽ)) ത്തിന് ലഭിച്ചു.എആർ എം എന്ന ചിത്രത്തിലെ അങ്ങുവാന കോണില് എന്ന് ഗാനത്തിന് മികച്ച ​ഗായികയായി വൈക്കം വിജയലക്ഷ്മിയെ പ്രഖ്യാപിച്ചു.

ALSO READ:മികച്ച നടൻ മമ്മൂട്ടി!ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപനം

ഇത്തവണ മലയാളത്തിൽ നിന്ന് ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, കിഷ്കിന്ധകാണ്ഡം എന്നിവയാണ് ജൂറിയിൽ എത്തിയിരിക്കുന്ന പ്രധാനപ്പെട്ട ചിത്രങ്ങൾ. 2024ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പരിഗണനയിൽ ഉള്ളത്. മലയാള സിനിമയിൽ നിന്നും കൂടുതൽ ചലച്ചിത്രങ്ങൾക്ക് അവാർഡ് ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് സിനിമ പ്രേക്ഷകരും. ബ്രഹ്മയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടിയും ക്വിസ്കിന്താകാണ്ഡത്തിലൂടെ ആസിഫ് അലിയും മികച്ച നടന്മാർക്കുള്ള പട്ടികയിൽ ഇടം നേടിയിരുന്നു.

അതേസമയം കൊടുമൺ പോറ്റിയായും ചാത്തനായും മമ്മൂട്ടിയുടെ പകർനാട്ടത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു ഈ സാഹചര്യത്തിൽ ദേശീയ അവാർഡ് കൂടി കൊടുമൺ പോറ്റി കൊണ്ടുപോകുമോ എന്നാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അവൻ മമ്മൂട്ടിക്ക് മികച്ച പുരസ്കാരം മൂന്ന് തവണയാണ് നേടാനായിട്ടുള്ളത്. 1989 ലെ ഒരു വടക്കൻ വീരഗാഥ, പൊന്തൻമാട, വിധേയൻ, ഡോക്ടർ ബാബാസാഹിബ് അംബേദ്കർ എന്നിവയിലെ പ്രകടനത്തിനായിരുന്നു മമ്മൂട്ടി ദേശീയ പുരസ്കാരങ്ങൾ നേടിയത്.

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ ജയരാജ് അധ്യക്ഷനായ 11 അംഗ സെൻട്രൽ ജൂറിയാണ് ഇത്തവണത്തെ പുരസ്കാരനിർണയം നടത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സമർപ്പിക്കപ്പെട്ട ഒട്ടനവധി എൻട്രികൾ വിപുലമായ ചർച്ചകൾക്കും കടുത്ത വിലയിരുത്തലുകൾക്കും വിധേയമാക്കിയ ശേഷമാണ് പാനൽ അന്തിമ ശുപാർഷകൾ തയ്യാറാക്കിയത്.2014ൽ റിലീസ് ചെയ്ത സ്ത്രീ 2, പുഷ്പ 2: ദി റൂൾ, മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ഹനുമാൻ എ്നനിവ ജനപ്രീതി നേടുകയും ആ വർഷത്തെ ഏറ്റവും വലിയ വിജയ് ചിത്രങ്ങളായി മാറുകയും. ഇവയെ കൂടാതെ മറുവശത്ത് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, ലാപാറ്റാ ലേഡീസ്, തുടങ്ങിയ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ട സിനിമകൾ അവയുടെ മികച്ച കഥാവിഷ്കാരത്തിലൂടെ ആഗോളതലത്തിൽ വലിയ പ്രശംസയും അംഗീകാരവും നേടി.

ENGLISH SUMMARY

The 72nd National Film Awards were announced at 5:30 pm today. These are the highest and most prestigious awards in the Indian film industry. The winners were officially announced by the Union Ministry of Information and Broadcasting at a press conference held at the National Media Centre in Delhi.

Follow Us