AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

National Film Awards 2026: മികച്ച നടൻ മമ്മൂട്ടിയോ ആസിഫ് അലിയോ? ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപനം ഉടൻ

72nd National Film Awards Announcemnet : വിവിധ വിഭാഗങ്ങളിലായി മലയാള ചിത്രങ്ങൾ അവസാന പട്ടികയിൽ ഇടം നേടിട്ടുണ്ട്. ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെയും കിഷ്കിന്ധകാണ്ഡത്തിലെ ആസിഫ് അലിയുടെയും പ്രകടനങ്ങൾ മികച്ച നടനുള്ള അന്തിമ പട്ടികയിൽ ഇടം നേടിട്ടുള്ളതായിട്ടാണ് റിപ്പോർട്ട്. തമിഴ് വിജയ് സേതുപതിയും ഈ പട്ടികയിൽ ഇടം നേടിട്ടുണ്ട്.

National Film Awards 2026: മികച്ച നടൻ മമ്മൂട്ടിയോ ആസിഫ് അലിയോ? ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപനം ഉടൻ
Asif Ali, Mammootty, Vijay SethupathiImage Credit source: Social Media
Jenish Thomas
Jenish Thomas | Published: 18 Jul 2026 | 05:21 PM

ന്യൂ ഡൽഹി : മമ്മൂട്ടിയെ തേടി ഇനിയും ഒരു ദേശീയ പുരസ്കാരമെത്തുമോ? 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് 5.30ന് ഡൽഹി നാഷ്ണൽ മീഡിയ സെൻ്ററിൽ വെച്ച് പുരസ്കാരങ്ങളുടെ പ്രഖ്യാപനം നടത്തുമെന്ന് ഇൻഫോർമേഷൻ ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം അറിയിച്ചു. അന്തിമ തീരുമാനം എടുക്കുന്നതിൽ തർക്കം ഉണ്ടായതോടെ രണ്ടാഴ്ചകളോം വൈകിയാണ് ഇത്തവണ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. മലയാളി സംവിധായകൻ ജയരാജാണ് ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാര നിർണയത്തിൻ്റെ ജൂറി ചെയർമാൻ. ജയരാജ് ഉൾപ്പെടെ 11 അംഗങ്ങളാണ് സെൻട്രൽ ജൂറി പാനലിലുള്ളത്.

2024ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് അവർഡിനായി പരിഗണിച്ചിട്ടുള്ളത്. പല വിഭാഗങ്ങളിലായി മലയാളത്തിൽ നിന്നും നിരവധി ചിത്രങ്ങൾ അന്തിമ പട്ടികയിൽ ഇടം നേടിട്ടുള്ളതായിട്ടാണ് റിപ്പോർട്ടുകൾ. മികച്ച നടനുള്ള പുരസ്കാരത്തിനായി മലയാളത്തിൽ നിന്നും തന്നെ രണ്ടാ താരങ്ങൾ അന്തിമ പട്ടികയിൽ ഇടം നേടിട്ടുള്ളത്. ഭ്രമയുഗത്തിലെ അതിശയിപ്പിക്കുന്ന പ്രകടനത്തിന് മമ്മൂട്ടിയും കിഷ്കിന്ധാകാണ്ഡത്തിലെ പ്രകടനത്തിന് ആസിഫ് അലിയുമാണ് പട്ടികയിൽ ഇടം നേടിട്ടുള്ള മലയാളി താരങ്ങൾ. മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഭ്രമയുഗത്തിനും കിഷ്കിന്ധകാണ്ഡത്തിനും പുറമെ മഞ്ഞുമ്മൽ ബോയ്സും ഇടം നേടിട്ടുണ്ട്.

ALSO READ : ‘അന്ന് എന്നെ അടുത്തിരുത്തി സ്നേഹപൂർവം സംസാരിച്ച വ്യക്തിയാണ് ഇപ്പോഴത്തെ തമിഴ്നാട് മുഖ്യമന്ത്രി’; അനുഭവം പങ്കുവച്ച് ഗിന്നസ് പക്രു

മഹരാജാ എന്ന സിനിമയിലെ പ്രകടനത്തിൻ്റെ പശ്ചാത്തലത്തിൽ വിജയ് സേതുപതിയും മികച്ച നടനുള്ള പട്ടികയിൽ ഇടം നേടിട്ടുണ്ട്. മികച്ച നടിമാരുടെ പട്ടികയിൽ സായി പല്ലവിയ്ക്കും സാധ്യതയേറെയാണ്. ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്, ലാപ്ത ലേഡീസ്, ആർട്ടിക്കിൾ 370, കൽക്കി 2898 എഡി, ലക്കി ഭാസ്കർ എന്നീ ചിത്രങ്ങൾക്കും അവർഡുകൾക്ക് സാധ്യതയുണ്ട്. പിഐബിയുടെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ പുരസ്കാര പ്രഖ്യാപനം തത്സമം കാണാൻ സാധിക്കുന്നതാണ്.

Follow Us