AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

National Film Awards: മമ്മൂട്ടി വീണ്ടും മികച്ച നടനാവുമോ? ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്

72nd National Film Awards Today: ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, കിഷ്കിന്ധ കാണ്ഡം എന്നിവയാണ് കേരളത്തിൽ നിന്ന് ജൂറിയിൽ എത്തിയിരിക്കുന്ന പ്രധാന ചിത്രങ്ങൾ. ജൂറി ചെയർമാനായി പ്രവർത്തിച്ചത് പ്രശസ്ത മലയാളി സംവിധായകൻ ജയരാജ് ആണ്. 2012യിലെ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗമായി ജയരാജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

National Film Awards: മമ്മൂട്ടി വീണ്ടും മികച്ച നടനാവുമോ? ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്
ദേശീയ ചലച്ചിത്ര പുരസ്കാരംImage Credit source: Facebook
Nithya Vinu
Nithya Vinu | Updated On: 03 Jul 2026 | 07:01 AM

ന്യൂഡൽഹി: 72ാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. 2024ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്. നിർണയ ജൂറി ചെയർമാൻ സംവിധായകൻ ജയരാജ്‌ ആണ്. അദ്ദേഹം ഉൾപ്പെടെ 11 അംഗ ജൂറിയുടെ വിവിധ ഇന്ത്യൻ ചിത്രങ്ങളുടെ അവാർഡ് നിർണയം വ്യാഴാഴ്ച പൂർത്തിയായി. മലയാള സിനിമാപ്രേമികൾക്ക് പ്രതീക്ഷ നൽകി ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, കിഷ്കിന്ധ കാണ്ഡം എന്നിവയാണ് കേരളത്തിൽ നിന്ന് ജൂറിയിൽ എത്തിയിരിക്കുന്ന പ്രധാന ചിത്രങ്ങൾ. ഇത്തവണ മലയാളത്തിൽ നിന്ന് കൂടുതൽ ചിത്രങ്ങൾക്ക് പുരസ്കാരം കിട്ടുമെന്നാണ് പ്രതീക്ഷ.

ജൂറി ചെയർമാനായി ജയരാജ്

72ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി പ്രവർത്തിച്ചത് പ്രശസ്ത മലയാളി സംവിധായകൻ ജയരാജ് ആണ്. 2012യിലെ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗമായി ജയരാജ് പ്രവര്‍ത്തിച്ചിട്ടുണ്ട്. മുമ്പ് കേരളത്തില്‍ നിന്നും അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍ കരുണ്‍, പ്രിയദര്‍ശന്‍ എന്നിവര്‍ സെന്‍ട്രല്‍ പാനല്‍ ജൂറി ചെയര്‍മാന്‍മാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ALSO READ: അമ്മ പ്രതിസന്ധിയില്‍ വീണ്ടും ട്വിസ്റ്റ്, സംഘടനയെ ഹൈജാക്ക് ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്ന് ശ്വേത മേനോന്‍

2025ലെ പുരസ്കാര തിളക്കം

കഴിഞ്ഞ തവണ മികച്ച സഹനടന്‍, സഹനടി പുരസ്‌കാരങ്ങള്‍ മലയാളികളെ തേടിയെത്തിയത് കേരളക്കരയ്ക്ക് അഭിമാന നിമിഷമായിരുന്നു. പൂക്കാലം എന്ന ചിത്രത്തിലൂടെ വിജയരാഘവന്‍ മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്കിലൂടെ ഉര്‍വ്വശിക്കും ലഭിച്ചിരുന്നു. അഞ്ച് പുരസ്കാരങ്ങളാണ് മലയാള സിനിമ സ്വന്തമാക്കിയത്. സാങ്കേതിക മേഖലയില്‍ രണ്ട് പ്രധാന പുരസ്കാരങ്ങളാണ് ലഭിച്ചത്. ജൂഡ് ആന്റണി ജോസഫ് ചിത്രം 2018 ലെ വര്‍ക്കിന് മോഹന്‍ദാസ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്കാരം സ്വീകരിച്ചു. മികച്ച എഡിറ്റിംഗിനുള്ള പുരസ്കാരം മിഥുന്‍ മുരളിയും നേടി. ഉള്ളൊഴുക്ക് ആണ് മികച്ച മലയാള ചിത്രം.

മികച്ച സിനിമയ്ക്കുള്ള പുരസ്കാരം 12ത്ത് ഫെയിലിലൂടെ സംവിധായകൻ വിധു വിനോദ് ചോപ്ര നേടി. മികച്ച നടനുള്ള പുരസ്കാരം ഷാരൂഖ് ഖാന്‍ (ജവാന്‍) വിക്രാന്ത് മാസി (12ത്ത് ഫെയില്‍) എന്നിവർക്കായിരുന്നു. മികച്ച നടിക്കുന്ന അവാർഡ് റാണി മുഖർജി സ്വന്തമാക്കി. മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ എന്ന ചിത്രത്തിലൂടെയാണ് റാണി മുഖർജി സമ്മാനാർഹയായത്.

മികച്ച നടനുള്ള പട്ടികയിൽ മമ്മൂട്ടിയും

മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയെ തേടി വീണ്ടുമെത്തുമോ എന്ന ആകാംക്ഷയിലാണ് മലയാളികൾ. ഭ്രമയുഗത്തിലെ വിസ്മയ പ്രകടനത്തിലൂടെ മികച്ച നടനുള്ള പട്ടികയിൽ മമ്മൂട്ടിയുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്. മൂന്ന് തവണ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് അദ്ദേഹം നേടിയിട്ടുണ്ട്.  മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡിന്റെ അവസാന റൗണ്ടിൽ ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെട്ടതിന്റെ റെക്കോർഡും മമ്മൂട്ടിയ്ക്കാണ്.
1990-ൽ ഒരു വടക്കൻ വീരഗാഥ, മതിലുകൾ എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിക്ക് മികച്ച നടനുള്ള ആദ്യ ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. 1994-ൽ അടൂർ ഗോപാലകൃഷ്ണൻ്റെ വിധേയൻ, ടി വി ചന്ദ്രന്റെ പൊന്തൻ മാട എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള രണ്ടാമത്തെ ദേശീയ ചലച്ചിത്ര പുരസ്കാരം നേടി. 2000ൽ ഡോ. ബാബസാഹിബ് അംബേദ്കര് എന്ന ചിത്രത്തിലൂടെ മമ്മൂട്ടി മൂന്നാമതും പുരസ്കാരത്തിന് അർഹനായി.

English Summary:

72nd National Film Awards will be announced today. Films certified by the Censor Board in 2024 are being considered. Bramayugam, Manjummel Boys, and Kishkindha Kaandam are among the major Malayalam films that have reached the jury stage, raising expectations among Malayalam cinema enthusiasts

Follow Us