AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Balan Movie: പഠനം ഉപേക്ഷിച്ചു, അടുത്തവര്‍ഷം എഴുതിയെടുക്കാമെന്ന് കരുതി; ബാലനിലെ ബാലന്മാര്‍ പെട്ട പാട്

Balan Movie Child Artists : ബാലന്‍ സിനിമയിലെ ഓരോ കഥാപാത്രങ്ങളും അവ കൈകാര്യം ചെയ്ത അഭിനേതാക്കളും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. സിനിമയുടെ വിജയത്തിന് പിന്നില്‍ കാസ്റ്റിംഗിന് വലിയ പങ്കാണ് ഉള്ളത്. അണിയറ പ്രവര്‍ത്തകര്‍ അത്രയേറെ ശ്രമകരമായിട്ടാണ് ഓരോ കഥാപാത്രങ്ങളെയും രൂപപ്പെടുത്തിയിരിക്കുന്നത്. ബാലനെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രധാനപ്പെട്ട റോളായിരുന്നു ടൈറ്റില്‍ കഥാപാത്രമായ ചെറിയ കുട്ടിയും ആ കുട്ടിയുടെ വളര്‍ന്നുവരുമ്പോഴുള്ള കഥാപാത്രവും.

Balan Movie: പഠനം ഉപേക്ഷിച്ചു, അടുത്തവര്‍ഷം എഴുതിയെടുക്കാമെന്ന് കരുതി; ബാലനിലെ ബാലന്മാര്‍ പെട്ട പാട്
Balan MovieImage Credit source: Instagram / Chidambaram, Farzana Palathinkal
Amal KV
Amal KV | Published: 02 Jul 2026 | 07:47 PM

ബാലന്‍ സിനിമയിലെ ഓരോ കഥാപാത്രങ്ങളും അവ കൈകാര്യം ചെയ്ത അഭിനേതാക്കളും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. സിനിമയുടെ വിജയത്തിന് പിന്നില്‍ കാസ്റ്റിംഗിന് വലിയ പങ്കാണ് ഉള്ളത്. അണിയറ പ്രവര്‍ത്തകര്‍ അത്രയേറെ ശ്രമകരമായിട്ടാണ് ഓരോ കഥാപാത്രങ്ങളെയും രൂപപ്പെടുത്തിയിരിക്കുന്നത്. സിനിമയുടെ സംവിധായകനായ ചിദംബരത്തിന്റെ സഹോദരനും നടനുമായ ഗണപതിയാണ് കാസ്റ്റിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചത്. ബാലനെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രധാനപ്പെട്ട റോളായിരുന്നു ടൈറ്റില്‍ കഥാപാത്രമായ ചെറിയ കുട്ടിയും ആ കുട്ടിയുടെ വളര്‍ന്നുവരുമ്പോഴുള്ള കഥാപാത്രവും.

ഏറ്റവും ചെറുപ്പകാലം കൈകാര്യം ചെയ്തത് ആദിശേഷ് എന്ന ബാലതാരവും കുറച്ച് വലുതാകുമ്പോഴുള്ള കാലഘട്ടത്തെ അവതരിപ്പിച്ചത് സിനാന്‍ എന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്. രണ്ട് പേരും ഏറെ മികച്ച പ്രകടനമാണ് സിനിമയില്‍ കാഴ്ച വച്ചിരിക്കുന്നത്. ഇവരുടെ പ്രകടനത്തിന് സിനിമയില്‍ വലിയ പങ്കാണ് വഹിക്കാനുണ്ടായിരുന്നത്. സ്‌കൂള്‍ പഠനം വരെ മുടക്കിയാണ് ഇരുവരും സിനിമയില്‍ അഭിനയിക്കാനായി എത്തിയത്. ആദിശേഷിന്റെ കാര്യത്തിലേക്ക് വന്നാല്‍ തുടക്കത്തില്‍ സിനിമയുമായി പൊരുത്തപ്പെടാന്‍ ചില ബുദ്ധിമുട്ടകള്‍ ഉണ്ടായിരുന്നു എന്നും, എന്നാല്‍ ചിദംബരവും ടീംമും ഒപ്പം ബാക്കി എല്ലാവരും നല്ല സപ്പോര്‍ട്ടാണ് നല്‍കിയത്. സിനിമയിലെ അമ്മയെ ഉമ്മവയക്കാന്‍ പറഞ്ഞപ്പോള്‍ ആദ്യമൊന്നും പറ്റുന്നുണ്ടായില്ലെന്നും എന്നാല്‍ പിന്നീട് ബുദ്ധിമുട്ടുള്ള സീനുകള്‍ ഉള്‍പ്പെടെ മികച്ച രീതിയില്‍ ചെയ്യാന്‍ കഴിഞ്ഞെന്നും ബാല താരം പറഞ്ഞു.

Also Read: കോടികള്‍ വാരി ബാലന്‍ ! ബോക്‌സ് ഓഫീസിലും ഞെട്ടിക്കല്‍ തുടരുന്നു…

സിനാനാണ് കൂടുതല്‍ തീവ്രമായ അഭിനയമുഹൂര്‍ത്തങ്ങള്‍ സിനിമയില്‍ ചെയ്യേണ്ടി വന്നത്. ചെറുപ്പം മുതലെ സിനിമയില്‍ അഭിനയിക്കണം എന്ന ആഗ്രഹമാണ് ഉണ്ടായിരുന്നത്. ഓഡിഷന്‍ കോള്‍ കണ്ട് അങ്ങോട്ട് ഗണപതിയെ ബന്ധപ്പെടുകയായിരുന്നു. പിന്നീട് തേവയിലെ പ്രൊഡക്ഷന്‍ ഹൗസില്‍ എത്തി കൂടിക്കാഴ്ച നടത്തി. മറ്റൊരു ദിവസം സംവിധായകനായ ചിദംബരം വിളിപ്പിക്കുകയും ഒരു സീന്‍ അഭിനയിപ്പിക്കുകയും ചെയതു. മടങ്ങുമ്പോള്‍ മുടി വെട്ടരുത് എന്ന് മാത്രമാണ് പറഞ്ഞത്. പക്ഷേ അപ്പോഴും ഉറപ്പുണ്ടായിരുന്നില്ല താന്‍ സെലക്ട് ആവുമെന്ന്. ഒടുവില്‍ എഗ്രിമെന്റ് ഒപ്പിടാന്‍ വിളിക്കുമ്പോഴാണ് വിശ്വാസം ആയത്. വീട്ടുകാരും അപ്പോഴാണ് ഇക്കാര്യം ഉറപ്പാണെന്ന് മനസ്സിലാക്കുന്നത് എന്നും സിനാന്‍ പറയുന്നു.

പഠനം മുടങ്ങുമെന്ന സാഹചര്യം വന്നപ്പോള്‍ വീട്ടുകാര്‍ പറഞ്ഞു ഇപ്പോള്‍ അഭിനയിച്ചോ, എന്തെങ്കിലും പ്രശ്‌നം വന്നാല്‍ അടുത്ത വര്‍ഷം എഴുതി എടുക്കാമല്ലോ എന്ന് പറഞ്ഞു. തന്റ ആദ്യ സിനിമയാണിതെന്നും അണിയറ പ്രവര്‍ത്തകരുടെയും സഹ താരങ്ങളുടെയും ഭാഗത്ത് നിന്ന് മികച്ച പിന്തുണയാണ് കിട്ടിയതെന്നും സിനാന്‍ ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്‌മെന്റിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം (ജൂണ്‍ ) 19 നാണ് ബാലന്‍ തിയേറ്ററുകളില്‍ എത്തുന്നത്. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോഴും മികച്ച പ്രേക്ഷക പ്രതികരണവുമായി ചിത്രം മുന്നോട്ട് പോവുകയാണ്.

English Summary

The characters in the movie Balan and the actors who portrayed them are generating significant discussion. Casting played a major role in the film’s success; the crew put immense effort into shaping each character. For *Balan*, the most crucial roles were the title character played by a young child and the same character as he grew older.

Follow Us