AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

S Janaki – M.S Baburaj: “എത്ര ജന്മമെടുത്താലും എൻ്റെ പാട്ടുകൾ ജാനകി തന്നെ പാടണം”; ജാനകിയമ്മയെക്കുറിച്ച് സാക്ഷാൽ ബാബുരാജ് പറഞ്ഞ ഹൃദയം തൊടുന്ന വാക്കുകൾ

The Beautiful Story Behind MS Baburaj’s Ultimate Praise for S. Janaki: അഞ്ഞൂറിലധികം പാട്ടുകൾക്കാണ് എം.എസ് ബാബുരാജ് എന്ന അനശ്വര സംഗീതജ്ഞൻ സംഗീതം നൽകിയത്. അതിൽ 120-ഓളം ഗാനങ്ങളിൽ ജാനകിയമ്മയുടെ ശബ്ദമുണ്ടായിരുന്നു. 90-ഓളം ഗാനങ്ങൾ ജാനിയമ്മ തനിച്ച് പാടിയവ. അതിൽ നിന്നു വ്യക്തമാണ് സംഗീത ലോകത്ത് ഇരുവരുടെയും ആത്മബന്ധം

S Janaki – M.S Baburaj: “എത്ര ജന്മമെടുത്താലും എൻ്റെ പാട്ടുകൾ ജാനകി തന്നെ പാടണം”; ജാനകിയമ്മയെക്കുറിച്ച് സാക്ഷാൽ ബാബുരാജ് പറഞ്ഞ ഹൃദയം തൊടുന്ന വാക്കുകൾ
എസ് ജാനകി, എം.എസ് ബാബുരാജ്Image Credit source: Wikipedia commons
Sumeesh T Unneen
Sumeesh T Unneen | Published: 11 Jul 2026 | 09:59 PM

എസ് ജാനികി എന്ന ജാനകിയമ്മ. മലയാളികൾക്ക് മാത്രമല്ല തെന്നിന്ത്യൻ സിനിമ സംഗീത ലോകത്തിന് തന്നെ ഇത്രയധികം സംഭാവന നൽകിയ മറ്റൊരു ഗായിക ഉണ്ടാകില്ല. ഒരുകാലത്ത് ജാനകിയമ്മയുടെ ശബ്ദമില്ലാത്ത ഒരു സിനിമയും മലയാളത്തിൽ പുറത്തിറങ്ങിയിരുന്നില്ല. തൻ്റെ ശബ്ദവും സംഗീതവും ഓരോ സംഗീത പ്രേമികളുടെയും ഹൃദയങ്ങളിലേക്ക് ചേർത്തുവച്ച് ജാനകിയമ്മ ഈ മണ്ണിൽ നിന്നും മടങ്ങിയിരിക്കുന്നു. മലയാളത്തിൻ്റെ സംഗീത ഇതിഹാസം സാക്ഷാൻ എം.എസ് ബാബുരാജിൻ്റെ ഏറ്റവും പ്രിയപ്പെട്ട ഗായിക. എത്ര ജന്മമെടുത്താലും എൻ്റെ പാട്ടുകൽ ജാനകി തന്നെ പാടണം എന്ന് എം.എസ് ബാബുരാജ് തന്നോട് പറയുമായിരുന്നു എന്ന് ജാനകിയമ്മ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

വിതുമ്പിക്കൊണ്ടാണ് ആ അഭിമുഖത്തിൽ ബാബുരാജിനെ കുറിച്ച് ജാനകിയമ്മ ഓർത്തെടുക്കുന്നത്. എങ്ങനെ ഇത്ര മനോഹരമായി പാടാൻ സധിക്കുന്നു എന്ന് ഒരോ തവണയും റെക്കോർഡിംഗ് കഴിയുമ്പോഴും ബാബുരാജ് ചോദിക്കുമായിരുന്നു എന്ന് ജാനകിയമ്മ പറയുന്നുണ്ട്. “അദ്ദേഹം പാട്ട് പഠിപ്പിച്ച് തരുന്ന രീത തന്നെ രസകരമാണ്. വളരെ നന്നായി അദ്ദേഹം പാടുമായിരുന്നു. പാട്ടിലെ ഓരോ സംഗതിയും പാടി പറഞ്ഞുതരുമ്പോൾ ഞാൻ അത് കേട്ട് ആസ്വദിച്ചിരിക്കും. എത്ര മനോഹരമായാണ് പാടുന്നത്, നിങ്ങൾ പാടുന്നതുപോലെ എനിക്ക് പാടാൻ കഴിയുമോ എന്ന് ഞാൻ ചോദിക്കും” എന്ന് ജാനകിയമ്മ ഓർത്തെടുക്കുന്നുണ്ട്.

Also Read: മിഴിയോരം നനഞ്ഞൊഴുകും! 48,500 പാട്ടുകൾ പാടിത്തന്ന് സിന്ദൂരപ്പൂവിന്റെ പാട്ടുകാരി പോയി…

താൻ പാട്ടുപാടിയാൽ അദ്ദേഹത്തിന് വലിയ സന്തോഷമാണെന്ന് നിഷ്കളങ്കമായ ഒരു ചിരിയോടെയാണ് ജാനികയമ്മ പറയുന്നത്. “ഒരോ തവണ റെക്കോർഡിങ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴും നേരെ മുന്നിൽ വന്ന് നിൽക്കും. എങ്ങനെ ഇത്ര നന്നായി പാടാനാകുന്നു എന്ന് ചോദിക്കും. നിങ്ങൾ അത്ര മനോഹരമായാണ് സംഗീതം ഒരുക്കിയിരിക്കുന്നത്, ഞാൻ അറിയാതെ പാടിപ്പോകുന്നതാണ് എന്ന് മറുപടി പറയും. എത്ര ജന്മമെടുത്താലും എൻ്റെ പാട്ടുകൾ ജാനകി തന്നെ പാടണമെന്ന് ബാബുരാജ് പറയുമായിരുന്നു.” വിതുമ്പിക്കൊണ്ടാണ് ജനകിയമ്മ ഇക്കാര്യങ്ങൾ പറയുന്നത്. അദ്ദേഹം ഇപ്പോഴും ജീവിച്ചിരുന്നു എങ്കിലും ആ സംഗീതത്തിൽ എത്രയോ നല്ല ഗാനങ്ങൾ താൻ പാടിയിട്ടുണ്ടാകും എന്ന് സംശയമേതുമില്ലാതെ അവർ പറയുന്നു.

അഞ്ഞൂറിലധികം പാട്ടുകൾക്കാണ് എം.എസ് ബാബുരാജ് എന്ന അനശ്വര സംഗീതജ്ഞൻ സംഗീതം നൽകിയത്. അതിൽ 120-ഓളം ഗാനങ്ങളിൽ ജാനകിയമ്മയുടെ ശബ്ദമുണ്ടായിരുന്നു. 90-ഓളം ഗാനങ്ങൾ ജാനിയമ്മ തനിച്ച് പാടിയവ. അതിൽ നിന്നു വ്യക്തമാണ് സംഗീത ലോകത്ത് ഇരുവരുടെയും ആത്മബന്ധം. എത്രയെത്ര ഗാനങ്ങളാണ് ഈ കൂട്ടുകെട്ടിൽ മലയാളിക്ക് ലഭിച്ചത്, തളിരിട്ട കിനാക്കൾ തൻ താമര മാല വാങ്ങാൻ വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരൻ, ഒരു കൊച്ചു സ്വപ്നത്തിൻ ചിറുകായ് അവിടുത്തെ അരികിൽ ഞാൻ ഇപ്പോൾ വന്നെങ്കിൽ, താനേ തിരിഞ്ഞും മറിഞ്ഞും തൻ താമര മെത്തയിലുരുണ്ടും, എന്നിവ അതിൽ ചിലത് മാത്രം.

English Summary

Legendary South Indian playback singer S. Janaki, whose voice once defined Malayalam cinema, shared a profound musical bond with music director M.S. Baburaj. In an emotional interview, she recalled his ultimate compliment: a wish that she continues to sing his songs across all lifetimes. Janaki fondly remembered his beautiful teaching style and his constant awe of her vocal talent.

Follow Us