AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Actor Arya :’മൊഴി മാറ്റിയ മലയാളം സിനിമകള്‍ വിജയിക്കില്ല’, അതിന് പിന്നിലെ കാരണം ഇതാണെന്ന് നടന്‍ ആര്യ

Actor Arya about Malayalam Films : ജൂണ്‍ 25 ആം തീയതി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് മുരളി ഗോപിയും ജിയെന്‍ കൃഷ്ണകുമാറും ഒന്നിക്കുന്ന അനന്തന്‍ കാട്. തെന്നിന്ത്യന്‍ സൂപ്പര്‍താരം ആര്യയാണ് സിനിമയില്‍ നായകനായി എത്തുന്നത്. മുരളി ഗോപിയെ പോലുള്ള ഒരു എഴുത്തുകാരന്റെ സ്‌ക്രിപ്റ്റില്‍ വര്‍ക്ക് ചെയ്യുക എന്നുള്ളത് തനിക്ക് ഏറെ ആഗ്രഹമുള്ള കാര്യമായിരുന്നു എന്ന് സിനിമയുമായി ബന്ധപ്പെട്ട പ്രമോഷന്‍ അഭിമുഖങ്ങളില്‍ അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.

Actor Arya :’മൊഴി മാറ്റിയ മലയാളം സിനിമകള്‍ വിജയിക്കില്ല’, അതിന് പിന്നിലെ കാരണം ഇതാണെന്ന് നടന്‍ ആര്യ
നടന്‍ ആര്യ
Amal KV
Amal KV | Published: 21 Jun 2026 | 03:52 PM

ജൂണ്‍ 25 ആം തീയതി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് മുരളി ഗോപിയും ജിയെന്‍ കൃഷ്ണകുമാറും ഒന്നിക്കുന്ന അനന്തന്‍ കാട്. തെന്നിന്ത്യന്‍ സൂപ്പര്‍താരം ആര്യയാണ് സിനിമയില്‍ നായകനായി എത്തുന്നത്. മുരളി ഗോപിയെ പോലുള്ള ഒരു എഴുത്തുകാരന്റെ സ്‌ക്രിപ്റ്റില്‍ വര്‍ക്ക് ചെയ്യുക എന്നുള്ളത് തനിക്ക് ഏറെ ആഗ്രഹമുള്ള കാര്യമായിരുന്നു എന്ന് സിനിമയുമായി ബന്ധപ്പെട്ട പ്രമോഷന്‍ അഭിമുഖങ്ങളില്‍ അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. തിരുവനന്തപുരത്തെ പശ്ചാത്തലമാക്കി 1980 കളിലെ കഥ പറയുന്ന അനന്തന്‍ കാടില്‍ തമിഴ് പശ്ചാത്തലം ഉള്ള കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിക്കുന്നത്.

സിനിമയുമായി ബന്ധപ്പെട്ട് ക്ലബ്ബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ എന്തുകൊണ്ട് മലയാളം സിനിമകള്‍ മൊഴിമാറ്റി മറ്റ് ഭാഷകളിലേക്ക് എത്തുമ്പോള്‍ വിജയിക്കുന്നില്ല എന്ന് ആര്യ പറയുകയുണ്ടായി. മലയാള സിനിമകളില്‍ സാംസ്‌കാരികപരമായ ഒരുപാട് എലമെന്റുകള്‍ ഉണ്ടാകും. മലയാളത്തിലെ മികച്ച ചിത്രങ്ങളെല്ലാം തിരക്കഥ അത്രയ്ക്കും ഡീറ്റെയില്‍സ് ഉള്ളത് ആയിരിക്കും. കാസര്‍ഗോഡ് നടക്കുന്ന കഥയാണെങ്കില്‍ ആ നാട്ടിലെ ഏറ്റവും മൈന്യൂട്ട് ആയിട്ടുള്ള കാര്യങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവും. ചെറിയ, ചെറിയ കാര്യങ്ങളില്‍ കൂടുതല്‍ മലയാള സിനിമ ശ്രദ്ധിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു ചിത്രം തമിഴിലേക്കോ, കന്നടയിലേക്കോ, ഹിന്ദിയിലേക്കോ മൊഴിമാറ്റുന്ന സമയത്ത് അതിന്റെ യഥാര്‍ത്ഥ വികാരവും ആ ഫീലും അതേപടി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ബുദ്ധിമുട്ടാണെന്നും ആര്യ അഭിപ്രായപ്പെട്ടു. തമിഴ്‌നാട്ടില്‍ ഹിറ്റ് ആവാത്ത ചിത്രം പോലും മലയാളത്തിലേക്ക് വന്നാല്‍ അത് വലിയ വിജയമായി തീരുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ മലയാള സിനിമകള്‍ തമിഴിലേക്ക് എത്തുമ്പോള്‍ അങ്ങനെ സംഭവിക്കുന്നില്ല. അതിന് കാരണം എന്താണെന്ന അവതാരകന്റെ ചോദ്യത്തിനാണ് ആര്യ മറുപടി നല്‍കിയത്.

Also Read: രണ്ട് ദിവസത്തെ കളക്ഷന്‍ 4 കോടിയുമല്ല, ബാലനെ ഏറ്റെടുത്ത് പ്രേക്ഷകര്‍

അനന്തന്‍ കാട് എന്ന ചിത്രം താന്‍ എന്തായാലും ആദ്യം കാണാന്‍ പോകുന്നത് മലയാള ഭാഷയില്‍ ആയിരിക്കും. കാരണം ഇത് മലയാളത്തില്‍ ഷൂട്ട് ചെയ്ത സിനിമയാണല്ലോ. എന്നാല്‍ സ്‌ക്രിപ്റ്റ് യൂണിവേഴ്‌സല്‍ ആണ്. തമിഴില്‍ ഡബ്ബ് ചെയ്താണ് ഇറങ്ങുന്നത്. മലയാളം സിനിമയുടെ മറ്റൊരു പ്രത്യേകതയാണ് മറ്റു ഭാഷയില്‍ നിന്നുള്ള കഥാപാത്രങ്ങള്‍ ഉണ്ടെങ്കില്‍, അവര്‍ ആ ഭാഷ തന്നെയായിരിക്കും ചിത്രത്തില്‍ സംസാരിക്കുക. ഉദാഹരണത്തിന് ബാംഗ്ലൂര്‍ പശ്ചാത്തലം ആക്കി ഒരു സീന്‍ ആണ് നടക്കുന്നതെങ്കില്‍ അതിലെ കഥാപാത്രങ്ങളെല്ലാം മിക്കവാറും കന്നട തന്നെയാകും സംസാരിക്കുക. അവരുടെ സംഭാഷണത്തെ മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത് അവതരിപ്പിക്കാറില്ല എന്നും താരം പറഞ്ഞു.

മലയാളം സിനിമകളെ പൊതുവേ തമിഴ്‌നാട്ടില്‍ വളരെ താല്പര്യത്തോടെയാണ് കാണുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രം വന്‍ വിജയമായി തമിഴ്‌നാട്ടില്‍ മാറിയിരുന്നു. ഇപ്പോള്‍ സിനിമയ്ക്ക് ഭാഷാപരമായ പരിമിതി ഒന്നും അധികം നിലനില്‍ക്കുന്നില്ലെന്നും ആര്യ പറഞ്ഞു.

English Summary

Ananthan Kaadu, starring Murali Gopi and Jiyen Krishnakumar, is set to release on June 25th. South Indian superstar Arya is playing the lead role in the film. In promotional interviews related to the film, he had openly said that working on a script by a writer like Murali Gopi was something he really wanted to do.

Follow Us