Elizabeth: ‘നേരത്തെ വിവാഹിതയാണ്, ഡോക്ടറെ തന്നെയാണ് കല്യാണം കഴിച്ചത്; കൂടെ കഴിഞ്ഞത് വെറും മൂന്നാഴ്ച’; എലിസബത്ത്

Elizabeth Udayan First Marriage: 2019- മേയിലായിരുന്നു തന്റെ കല്യാണം നടന്നത്. മൂന്നാഴ്ചയാണ് ഞങ്ങൾ ഒരുമിച്ച് താമസിച്ചത്. വിവാഹമോചനം കുറച്ച് വൈകിപ്പോയെന്നും ഇതിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ തെളിവുകൾ തരാമെന്നും എലിസബത്ത് പറയുന്നുണ്ട്.

Elizabeth: നേരത്തെ വിവാഹിതയാണ്, ഡോക്ടറെ തന്നെയാണ് കല്യാണം കഴിച്ചത്; കൂടെ കഴിഞ്ഞത് വെറും മൂന്നാഴ്ച; എലിസബത്ത്

Elizabeth

Published: 

15 Mar 2025 11:58 AM

വിവാദങ്ങളും വിമർശനങ്ങളുമായി നടൻ ബാല നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നിൽക്കുകയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ബാലയ്ക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് മുൻ പങ്കാളിയായ എലിസബത്ത് ഉദയന്‍ രംഗത്ത് വന്നത്. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് എലിസബത്ത് ഇക്കാര്യം പങ്കുവച്ചത്.

ബാലയ്ക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് ദിവസം കഴിയുതോറും എലിസബത്ത് ഉന്നയിക്കുന്നത്. എന്നാൽ എലിസബത്തിന്റെ ആരോപണങ്ങൾക്ക് യാതൊരു തരത്തിലുള്ള പ്രതികരണവും ബാല നടത്തിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ബാലയുടെ ഇപ്പോഴത്തെ ഭാര്യ കോകില എലിസബത്തിനെതിരെ രം​ഗത്ത് എത്തിയിരുന്നു. എലിസബത്ത് മറ്റൊരാളുടെ ഭാര്യയാണെന്നും അതൊരു ഡോക്ടറാണെന്നുമൊക്കെ പറഞ്ഞ് രംഗത്ത് വന്നു. ഇത് രഹസ്യമാക്കിവെച്ചായിരുന്നു ബാലയോടൊപ്പം താമസിച്ചതെന്നുമായിരുന്നു കോകില പറഞ്ഞത്. ഇക്കാര്യങ്ങളിൽ വിശദീകരണവുമായിട്ടിതാ എലിസബത്ത് രം​ഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലാണ് എലിസബത്ത് ഇക്കാര്യം പറഞ്ഞത്.

Also Read:എലിസബത്തിന് മറ്റൊരു ഭർത്താവുണ്ട്, വിവാഹം രഹസ്യമായി; വർഷങ്ങളായി മരുന്ന് കഴിക്കുന്നു, ആരോപണവുമായി കോകില

താൻ നേരത്തെ വിവാഹിതയാണെന്നും മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട ഡോക്ടറായിരുന്നു തന്റെ ആദ്യഭർത്താവെന്നുമാണ് എലിസബത്ത് പറയുന്നത്. മൂന്നാഴ്ച മാത്രമേ ആ ​​ദാമ്പത്യം നിലനിന്നുള്ളുവെന്നും വിവാഹമോചനത്തിന് ബാല തന്നെയാണ് സഹായിച്ചതെന്നും എലിസബത്ത് വീഡിയോയിൽ പറയുന്നു.

2019- മേയിലായിരുന്നു തന്റെ കല്യാണം നടന്നത്. മൂന്നാഴ്ചയാണ് ഞങ്ങൾ ഒരുമിച്ച് താമസിച്ചത്. വിവാഹമോചനം കുറച്ച് വൈകിപ്പോയെന്നും ഇതിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ തെളിവുകൾ തരാം. നാലോ അഞ്ചോ വിവാഹം കഴിഞ്ഞിട്ടുള്ള ഒരാളാണ് മുൻപ് ഒരു വിവാഹം കഴിഞ്ഞ തന്നെ ഭീഷണിപ്പെടുത്തുന്നത് എന്നാണ് എലിസബത്ത് പറയുന്നത്. അതും താൻ ബാലയോട് പറഞ്ഞാണ് വിവാഹം കഴിച്ചതെന്നും എലിസബത്ത് പറയുന്നത്.

15 വർഷമായിട്ട് എന്ത് മരുന്നാണ് താൻ കഴിക്കുന്നതെന്നും എലിസബത്ത് ചോദിച്ചു. തെളിവു തന്നാൽ നന്നായിരുന്നു. പതിനഞ്ച് വർഷം പുറകിലേക്ക് പോയാൽ തനിക്ക് 15 വയസേ ഉണ്ടാകൂ. അപ്പോൾ മുതൽ എന്ത് മരുന്നാണ് കഴിക്കുക. അടുത്താണ് താൻ ഡിപ്രഷന്റെ മരുന്നുകൾ കഴിക്കുന്നത്. അതല്ലാതെ പനി വരുമ്പോഴൊക്കെ മരുന്ന് കഴിച്ചിട്ടുണ്ടാകുമെന്നും എലിസബത്ത് പറയുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും