Elizabeth Udayan: ‘പലവട്ടം ആത്മഹത്യശ്രമം നടത്തി, ചത്താലും ആരും തിരിഞ്ഞുനോക്കില്ലെന്ന് കരുതി’; ബാലയ്ക്ക് എതിരെ വീണ്ടും എലിസബത്ത്
Dr. Elizabeth Udayan Against Actor Bala: ഇപ്പോഴിതാ നടൻ ബാലയ്ക്കെതിരെ വീണ്ടും ആരോപണം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് എലിസബത്ത്. ഒപ്പം തന്റെ അവസ്ഥയെ കുറിച്ചും എലിസബത്ത് വീഡിയോയിൽ തുറന്നുപറയുന്നുണ്ട്.

Elizabeth
കഴിഞ്ഞ ദിവസമാണ് അവശനിലയിൽ ആശുപത്രിയിൽ കിടക്കുന്ന നടൻ ബാലയുടെ മുൻ പങ്കാളിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ എലിസബത്തിന്റെ വീഡിയോ പുറത്തുവന്നത്. ആത്മഹത്യ ശ്രമമായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. താൻ മരിച്ചാൽ കാരണക്കാരൻ നടൻ ബാലയാണെന്നും എലിസബത്ത് പറഞ്ഞിരുന്നു. ഇപ്പോഴിതാ നടൻ ബാലയ്ക്കെതിരെ വീണ്ടും ആരോപണം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് എലിസബത്ത്. ഒപ്പം തന്റെ അവസ്ഥയെ കുറിച്ചും എലിസബത്ത് വീഡിയോയിൽ തുറന്നുപറയുന്നുണ്ട്.
നീതി കിട്ടിയില്ലെങ്കിലും മരിക്കുന്നതിനു മുൻപ് തനിക്ക് അറിയാവുന്ന കാര്യങ്ങൾ വെളിപ്പെടുത്തുമെന്നാണ് എലിസബത്ത് പറയുന്നത്. ക്രിട്ടിക്കൽ കണ്ടീഷൻസ് മാറി വരികയാണെന്നും പ്രാർത്ഥിച്ചവർക്കെല്ലാം നന്ദിയെന്നും എലിസബത്ത് പറഞ്ഞു. ഇതിനിടെയ്ക്ക് കുറെ നാടകങ്ങൾ കണ്ടു. കുറെ ദിവസങ്ങൾക്ക് ശേഷം നന്നായി ഉറങ്ങാൻ സാധിച്ചു. തന്റെ ഇപ്പോഴത്തെ അവസ്ഥ ഫേക്കാണെന്ന് ചിലർ പറയുന്നുണ്ട്. തന്റെ കയ്യിലെ നീര് കണ്ടാൽ ഫേക്കാണോ അല്ലയോയെന്ന് നിങ്ങൾക്ക് മനസിലാകുമെന്നും പ്ലാൻഡായിട്ടുള്ള ഓഡിയോ കോൾ കണ്ടിരുന്നു. അതിലുള്ളവരെ തനിക്ക് അറിയാമെന്നും എലിസബത്ത് പറയുന്നു.
Also Read:‘എലിസബത്ത് ശത്രുവല്ല, എന്നെയും കോകിലയെയും വെറുതെ വിട്ടാല്‍ മതി’: പ്രതികരണവുമായി ബാല
സ്ക്രീൻ ഷോട്ടും സ്ക്രീൻ റെക്കോർഡുമെല്ലാം തന്റെ കയ്യിലുണ്ട്. മരിക്കാൻ റെഡിയായി നിൽക്കുന്നൊരാളെ നിങ്ങൾ കളിയാക്കിയാലും ഭീഷണിപ്പെടുത്തിയാലും ഒരു എഫക്ടും ഉണ്ടാവില്ലെന്നാണ് എലിസബത്ത് പറയുന്നത്. എന്ത് കേസ് വന്നാലും ജയിലിൽ പോയി കിടക്കാൻ റെഡിയാണ്. പീഡിപ്പിച്ചുവെന്ന് ഒരു പെണ്ണ് വന്ന് പറഞ്ഞിട്ടും വിലയില്ലാത്ത ആൾക്കാർക്ക് താൻ ഈ അവസ്ഥയിലും വീഡിയോ ചെയ്യുന്നതാണ് തെറ്റായി തോന്നുന്നതെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കാൻ റെഡിയാണെന്നാണ് എലിസബത്ത് പറയുന്നത്.
തനിക്ക് എതിരെ ഒരു കൗണ്ടർ കേസ് കൊടുത്തിട്ടുണ്ട്. പക്ഷെ നോട്ടീസ് ഒന്നും ഇതുവരെ കിട്ടിയിട്ടില്ല. ഇപ്പോൾ വന്ന ഓഡിയോ റെക്കോർഡിൽ ഭാര്യ അല്ല പാർട്നർ ആണെന്ന് പറഞ്ഞു. കല്യാണ ഫങ്ഷൻ നടത്തിയതും മാല അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയതും സിന്ദൂരം ഇട്ട് തന്നതും എല്ലാ പരിപാടികളിലും ഭാര്യ എന്ന് വിളിച്ച് നടന്നതുമൊക്കെ വേറെ ഭാര്യമാരെ കാണാക്കാൻ വേണ്ടിയിട്ടായിരുന്നോ എന്നാണ് എലിസബത്ത് പറയുന്നത്.