Biju Menon: പ്രതീക്ഷിച്ചിരുന്നില്ല… അത് കുറച്ചുകൂടി ഉത്തരവാദിത്തമുള്ള കാര്യമാണ്! സിനിമയിലെ കമ്മിറ്റ്മെന്റിനെ കുറിച്ച് ബിജു മേനോൻ

Biju Menon about commitment in movies: അങ്ങനെ ചെയ്യുമ്പോഴാണ് ആളുകൾ അത് സ്വീകരിക്കുന്നത്. അതിനാൽ തന്നെ ആ കാര്യങ്ങളോട് കുറച്ച് കമ്മിറ്റ്മെന്റ് ഉണ്ടാകുകയും ചെയ്യുമെന്ന് ബിജുമേനോൻ. അതിനാൽ വളരെ....

Biju Menon: പ്രതീക്ഷിച്ചിരുന്നില്ല... അത് കുറച്ചുകൂടി ഉത്തരവാദിത്തമുള്ള കാര്യമാണ്! സിനിമയിലെ കമ്മിറ്റ്മെന്റിനെ കുറിച്ച് ബിജു മേനോൻ

Biju Menon (4)

Published: 

12 Feb 2026 | 02:19 PM

സിനിമയോടുള്ള തന്റെ സമീപനത്തെ കുറിച്ച് നടൻ ബിജു മേനോൻ. തനിക്ക് അല്പം ഉൾവലിലുള്ള ഒരു സ്വഭാവമാണ് എന്നും പ്രതീക്ഷിക്കാതെയാണ് സിനിമ മേഖലയിൽ എത്തിച്ചേർന്നത് എന്നും നടൻ ബിജുമേനോൻ. അതിനാൽ തന്നെ അതിന്റെ ഒരു ഉൾവലിവ് തനിക്ക് ഇപ്പോഴും ഉണ്ട് എന്നാണ് നടൻ പറയുന്നത്. കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുമ്പോഴും എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്നാണ് ആഗ്രഹിക്കാറുള്ളത്.

അങ്ങനെ ചെയ്യുമ്പോഴാണ് ആളുകൾ അത് സ്വീകരിക്കുന്നത്. അതിനാൽ തന്നെ ആ കാര്യങ്ങളോട് കുറച്ച് കമ്മിറ്റ്മെന്റ് ഉണ്ടാകുകയും ചെയ്യുമെന്ന് ബിജുമേനോൻ. അതിനാൽ വളരെ സെലക്ടീവ് ആയിട്ട് ശ്രദ്ധാപൂർവ്വം മാത്രമാണ് കഥാപാത്രം തിരഞ്ഞെടുക്കാറുള്ളത്. മെയിൻ റോള് ചെയ്യുമ്പോൾ എന്തെങ്കിലും ചെയ്തു പോകുക എന്നല്ല പക്ഷേ ചെയ്യുന്ന കാര്യങ്ങൾ എന്തെങ്കിലും വ്യത്യസ്ഥ ഉണ്ടാകണമെന്ന് തനിക്ക് നിർബന്ധമാണെന്നും ബിജുമേനോൻ പറയുന്നു.

അതേസമയം സിനിമയുടെ പ്രമോഷന് എത്താത്തതിനെ തുടർന്ന് നിർമ്മാതാവിനെ 25 ലക്ഷം രൂപ നഷ്ടം വന്നു എന്ന വിവാദത്തിൽ നടപടിയെടുത്ത് പ്രൊഡ്യൂസെർസ് അസോസിയേഷൻ. നിർമ്മാതാവ് അനൂപ് കണ്ണന് സംഭവിച്ച നഷ്ടം നികത്തുന്നതിന് വേണ്ടി ബിജുമേനോൻ 15 ലക്ഷം രൂപം നൽകണമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.. തുക നൽകാതിരുന്നാൽ ഇനി ബിജുമേനോനുമായി സഹകരണം ഉണ്ടാകില്ല എന്നും പ്രൊഡ്യൂസർ അസോസിയേഷൻ താക്കന നൽകിയിട്ടുണ്ട്.

ലിസ്റ്റിന്റെ ചിത്രത്തിലെ പ്രതിഫലത്തിൽ നിന്നും തുക നൽകാനാണ് നിർദ്ദേശം നൽകിയത് കൂടാതെ കാര്യങ്ങളെല്ലാം വിശദമാക്കിക്കൊണ്ട് ബിജുമേനോന് കത്ത് നൽകിയതായും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു. പുതിയ ചിത്രവുമായി ബന്ധപ്പെട്ട പ്രമോഷന്റെ പരിപാടിയിൽ പങ്കെടുക്കാത്തത് കാരണം നിർമ്മാതാവിനെ 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു എന്ന് കഴിഞ്ഞ ദിവസം ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ ആരോപിച്ചിരുന്നു. കരാറിൽ ഒപ്പുവച്ച ശേഷം സിനിമ പ്രമോട്ട് ചെയ്യുന്നതിനുള്ള ബാധ്യതയിൽ നിന്നും ബിജുമേനോൻ പിൻ വാങ്ങുകയും പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കാതിരിക്കുകയും ചെയ്തു എന്നാണ് നടനെതിരായ പ്രധാന ആരോപണം. ഇതുകാരണം ചാനലിൽ നിന്നും നിർമാതാവിനെ ലഭിക്കേണ്ടിയിരുന്ന തുകയിൽ നിന്നും 25 ലക്ഷം രൂപ നഷ്ടം സംഭവിച്ചു എന്നും ജിത്തു ജോസഫ് സിനിമയിലും ബിജുമേനോൻ സമാനമായ രീതിയിലാണ് പ്രവർത്തിച്ചത് എന്നും ആരോപണം ഉയർന്നിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ