AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Saiju Kurup: 1.5 കോടി! പ്രതിഫലം കൂട്ടിയതിൽ വെളിപ്പെടുത്തലുമായി സൈജു കുറുപ്പ്

Saiju Kurup's Remuneration: വളരെക്കാലമായി മലയാള സിനിമയിൽ സജീവമാണെങ്കിലും സൈജു കുറുപ്പ് എന്ന നടനെ സംബന്ധിച്ചിടത്തോളം ഇപ്പോഴാണ് ഒരു കരിയർ സക്സസ് ലഭിക്കുന്നത്. ഭരതനാട്യം എന്ന സീക്വലിലൂടെ താരം തന്റെ ഇരിപ്പിടം മലയാള സിനിമയിൽ ഉറപ്പിച്ചു. ഈ സീക്വലിന്റെ രണ്ടാം ഭാഗമായി ഇറങ്ങിയ മോഹിനിയാട്ടം ചരിത്ര വിജയമാണ് നേടിയത്. സക്സസിൽ നിൽക്കുമ്പോൾ സ്വാഭാവികമായും ഉയർന്നു കേൾക്കുന്ന ചോദ്യമാണ് പ്രതിഫലം കൂട്ടിയോ എന്നത്.

Saiju Kurup: 1.5 കോടി! പ്രതിഫലം കൂട്ടിയതിൽ വെളിപ്പെടുത്തലുമായി സൈജു കുറുപ്പ്
Saiju KurupImage Credit source: Facebook / Saiju Kurup
Amal KV
Amal KV | Published: 23 Jul 2026 | 02:13 PM

വളരെക്കാലമായി മലയാള സിനിമയിൽ സജീവമാണെങ്കിലും സൈജു കുറുപ്പ് എന്ന നടനെ സംബന്ധിച്ചിടത്തോളം ഇപ്പോഴാണ് ഒരു കരിയർ സക്സസ് ലഭിക്കുന്നത്. മലയാളത്തിലെ ഏറ്റവും തലയെടുപ്പുള്ള സംവിധായകനായ ഹരിഹരന്റെ മയൂഖം എന്ന സിനിമയിൽ നായകനായാണ് അരങ്ങേറ്റം കുറിച്ചത് എങ്കിലും പിന്നീടങ്ങോട്ട് ഹീറോ റോൾ മെയിന്റൈൻ ചെയ്യാൻ നടന് കഴിഞ്ഞിരുന്നില്ല. തുടർന്നിങ്ങോട്ട് സപ്പോർട്ടിംഗ് കഥാപാത്രമായും വില്ലനായും പ്രാധാന്യം കുറഞ്ഞ മറ്റു റോളുകളും ഒക്കെ ചെയ്യേണ്ടി വന്നിട്ടുണ്ട് സൈജുവിന്. ആട് എന്ന സിനിമയിലെ അറക്കയ്ൽ അബു എന്ന കഥാപാത്രം സൈജുവിന്റെ കരിയറിലെ മറ്റൊരു വഴിത്തിരിവായിരുന്നു.

ഈയടുത്ത വർഷങ്ങളിലാണ് സൈജുവിന് കൂടുതൽ പ്രാധാന്യമുള്ള റോളുകൾ ലഭിച്ചു തുടങ്ങിയത്. അങ്ങനെ ഭരതനാട്യം എന്ന സീക്വലിലൂടെ താരം തന്റെ ഇരിപ്പിടം മലയാള സിനിമയിൽ ഉറപ്പിച്ചു. ഈ സീക്വലിന്റെ രണ്ടാം ഭാഗമായി ഇറങ്ങിയ മോഹിനിയാട്ടം ചരിത്ര വിജയമാണ് നേടിയത്. വമ്പൻ താരനിരയോ, വലിയ ബജറ്റോ ഇല്ലാതെ ഇറങ്ങിയ സിനിമ 50 കോടി ക്ലബ്ബിൽ ഇടം നേടി. ഒടിടിയിലും മികച്ച സ്വീകരണമാണ് ലഭിച്ചത്. തുടർന്ന് സിനിമയുടെ മൂന്നാം ഭാഗം പ്രഖാപിക്കുകയും ഉണ്ടായി. ഇങ്ങനെ സക്സസിൽ നിൽക്കുമ്പോൾ സ്വാഭാവികമായും ഉയർന്നു കേൾക്കുന്ന ചോദ്യമാണ് പ്രതിഫലം കൂട്ടിയോ എന്നത്.

Also Read: ജനനായകൻ ഫസ്റ്റ് ഷോ റെസ്പോൺസ്! ദളപതി വേറെ ലെവൽ… തിയേറ്റർ മസ്റ്റ് വാച്ച്…

ഒടുവിലിതാ താരം തന്നെ അക്കാര്യം വെളിപ്പെടിത്തിയിരിക്കിക്കുകയാണ്. ലർക് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു തുറന്നുപറച്ചിൽ. വലിയ വിജയത്തിന് ശേഷം പ്രതിഫലം ഉയർത്തിയോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ, നേരത്തെ വാങ്ങി കൊണ്ടിരുന്ന പ്രതിഫലത്തിന്റെ ഇരട്ടി പോലും താൻ ആക്കിയിട്ടില്ല. ഇപ്പോഴും പ്രതിഫലത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചകൾ ചെയ്യാറുണ്ട് പക്ഷേ ആരൊക്കെയോ പറയുന്നത് കേട്ടു താൻ ഇപ്പോൾ 1.5 കോടിയാണ് വാങ്ങുന്നത് എന്ന്. അത് കേട്ടപ്പോൾ താൻ ഞെട്ടി. പക്ഷേ ഒരു സന്തോഷവും തോന്നി. അങ്ങനെ ചില ആൾക്കാർ എന്നെ വാല്യൂ ചെയ്തോട്ടെ, സൈജു പറഞ്ഞു.

കരിയർ സക്സസിൽ നിൽക്കുമ്പോൾ പല താരങ്ങളും വലിയതോതിൽ പ്രതിഫലം കൂട്ടിയിട്ടുണ്ടല്ലോ എന്ന് അവതാരകൻ ചൂണ്ടിക്കാണിച്ചപ്പോൾ തനിക്ക് അങ്ങനെ ചോദിക്കണം എന്ന് ആഗ്രമുണ്ട്, പക്ഷെ പ്രായോഗികം അല്ലല്ലോ. എനിക്ക് ഒരു പടം ആണ് 50 കോടി ക്ലബ്ബിൽ ഉള്ളത്. അതിന്റെ പേരിൽ പ്രതിഫലം കൂട്ടിയാൽ അടുത്ത സിനിമയ്ക്ക് പ്രൊഡ്യൂസറെ കിട്ടില്ല. ഈ പറയുന്ന 1.5 കോടിയുടെ നാലിൽ ഒന്നെ ഒള്ളൂ എന്നും സൈജു കുറുപ്പ് വ്യക്തമാക്കി. എം.എ നിഷാദ് സംവിധാനം ചെയ്തിരിക്കുന്ന സിനിമയാണ് ലർക്ക് നാളെയാണ് ( ജൂലൈ 24) തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

English Summary

Although actor Saiju Kurup has been active in Malayalam cinema for a long time, he is only now achieving significant career success. He cemented his position in the industry with the film Bharathanatyam, and its sequel, Mohiniyattam, went on to achieve historic success. Naturally, amidst this success, the question arises as to whether he has hiked his remuneration.

Follow Us