AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Actor Devan To Join TVK : നടൻ ദേവൻ ടിവികെയിലേക്ക്, സംസ്ഥാന അധ്യക്ഷനായേക്കും; വിജയിയുമായി കൂടിക്കാഴ്ച നടത്തും

വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു നടൻ ദേവൻ താൻ ബിജെപി വിടുന്നു എന്ന പ്രഖ്യാപനം നടത്തിയത്. പൊതുവേദിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ യാതൊരുവിധ സൂചനകളും ഇല്ലാതെയാണ് താൻ ബിജെപിയിൽ നിന്ന് രാജിവയ്ക്കുന്നു എന്ന് ദേവൻ പ്രഖ്യാപിച്ചത്. രാജിക്ക് പിന്നാലെ ദേവൻ ഏതു പാർട്ടിയിലേക്കാണ് പോകുന്നത് എന്ന് നിരവധി നിരവധി അഭ്യുഹങ്ങൾ കേട്ടിരുന്നു.

Actor Devan To Join TVK : നടൻ ദേവൻ ടിവികെയിലേക്ക്, സംസ്ഥാന അധ്യക്ഷനായേക്കും; വിജയിയുമായി കൂടിക്കാഴ്ച നടത്തും
Actor Devan To Join TvkImage Credit source: Social Media
Amal KV
Amal KV | Updated On: 23 Aug 2026 | 05:00 PM

വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു നടൻ ദേവൻ താൻ ബിജെപി വിടുന്നു എന്ന പ്രഖ്യാപനം നടത്തിയത്. പൊതുവേദിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ യാതൊരുവിധ സൂചനകളും ഇല്ലാതെയാണ് താൻ ബിജെപിയിൽ നിന്ന് രാജിവയ്ക്കുന്നു എന്ന് ദേവൻ പ്രഖ്യാപിച്ചത്. രാജിക്ക് പിന്നാലെ ദേവൻ ഏതു പാർട്ടിയിലേക്കാണ് പോകുന്നത് എന്ന് നിരവധി നിരവധി അഭ്യുഹങ്ങൾ കേട്ടിരുന്നു. ഇപ്പോഴിതാ ആ അഭ്യൂഹങ്ങളൊക്കെ ഏകദേശം അവസാനിക്കുകയാണ്. ബിജെപി വിട്ട താരം നടൻ വിജയുടെ തമിഴ് വെട്രി കഴകം എന്ന ടിവികെ പാർട്ടിയിൽ ചേരുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.

ടിവികെ പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകളും മറ്റ് നീക്കങ്ങളും എല്ലാം ഇതിനകം പൂർത്തിയായി കഴിഞ്ഞു എന്നാണ് സൂചന. പാർട്ടി പ്രവേശനത്തിനു മുമ്പായി വിജയുമായി നേരിട്ട് കൂടി കാഴ്ച നടത്തും. ഇതിനുശേഷം ആയിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.

Also Read : “അച്ഛനും അമ്മയുമായി എനിക്ക് അത്തരത്തിലുള്ള ഒരു അടുപ്പം ഇല്ല”; തുറന്ന് പറഞ്ഞ് വിജയുടെ മകൻ ജേസൺ സഞ്ജയ്

ടിവികെയെ സംബന്ധിച്ചിടത്തോളം തമിഴ്നാടിനു പുറമേ മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും തങ്ങളുടെ പ്രവർത്തന മണ്ഡലം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്. അത്തരമൊരു നീക്കം നടത്തുന്ന സാഹചര്യത്തിൽ നടൻ ദേവനെ പോലെയുള്ള ഒരാളെ പാർട്ടിയുടെ മുഖമായി കേരളത്തിൽ കിട്ടുന്നത് വളരെ അനുകൂലമായ ഘടകമാണ്. അതുകൊണ്ടു തന്നെ നടൻ ദേവന് ടി വി കെയുടെ സംസ്ഥാന അധ്യക്ഷ പദവി ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

ബിജെപി വൈസ് പ്രസിഡന്റ് ആയിരുന്ന ദേവൻ കഴിഞ്ഞ ഓഗസ്റ്റ് 16നാണ് ആ പദവിയും പാർട്ടിയിൽ നിന്നുള്ള പ്രാഥമിക അംഗത്വവും രാജി വയ്ക്കുന്നതായി പ്രഖ്യാപനം നടത്തിയത്. ആലപ്പുഴയിലെ കണിച്ചുകുളങ്ങര ദേവി ക്ഷേത്രത്തിലെ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ചടങ്ങിൽ പ്രസംഗിക്കവെ ആയിരുന്നു പ്രഖ്യാപനം. ദേവനെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നതിന് വേണ്ടി ബിജെപിയുടെ മുതിർന്ന നേതാക്കൾ ഇടപെട്ടുവെങ്കിലും ശ്രമം ഫലം കണ്ടില്ല. ഇതേത്തുടർന്ന് കഴിഞ്ഞദിവസം ദേവൻ തന്റെ രാജിക്കത്ത് ബിജെപിക്ക് ഔദ്യോഗികമായി കൈമാറുകയും ചെയ്തു. കുറെ വർഷങ്ങളായി നടൻ ദേവൻ പൊതുപ്രവർത്തനരംഗത്ത് ഉണ്ട്. 2004ൽ നവ കേരള പീപ്പിൾസ് പാർട്ടി എന്ന സംഘടന അദ്ദേഹം രൂപീകരിച്ചിരുന്നു. ഈ പാർട്ടി 2021ൽ ബിജെപിയിൽ ലയിക്കുകയാണ് ചെയ്തത്.

Enlish Summary

Actor Devan’s announcement that he was leaving the BJP came quite unexpectedly. He declared his resignation from the party while speaking at a public event, without giving any prior indication. Following his resignation, there was much speculation regarding which party he would join next. The latest information indicates that the actor who left the BJP will join actor Vijay’s party, Tamizhaga Vettri Kazhagam (TVK).

Follow Us