AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Devan: ബിജെപി വിട്ട് നടൻ ദേവൻ; അപ്രതീക്ഷിത പ്രഖ്യാപനം ക്ഷേത്രത്തിൽ വെച്ച്

Actor Devan Resigns from BJP: നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ആണ് ദേവൻ. കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ ഒരു പരിപാടിയിലാണ് ബി.ജെ.പിയിൽനിന്ന് രാജി വയ്ക്കുന്നതായി നടൻ പ്രഖ്യാപിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയിലെ പ്രാഥമിക അംഗത്വവും രാജിവെച്ചു.

Devan: ബിജെപി വിട്ട് നടൻ ദേവൻ; അപ്രതീക്ഷിത പ്രഖ്യാപനം ക്ഷേത്രത്തിൽ വെച്ച്
ദേവൻImage Credit source: social media
Nithya Vinu
Nithya Vinu | Updated On: 16 Aug 2026 | 03:00 PM

തിരുവനന്തപുരം: ബിജെപിയിൽ നിന്ന് രാജി പ്രഖ്യാപിച്ച് നടൻ ദേവൻ. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയിലെ പ്രാഥമിക അംഗത്വവും രാജിവെച്ചു. കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ ഒരു പരിപാടിയിലാണ് ബി.ജെ.പിയിൽനിന്ന് രാജി വയ്ക്കുന്നതായി നടൻ പ്രഖ്യാപിച്ചത്.

നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ആണ് ദേവൻ. ശ്രീനാരായണ ഗുരുദേവൻ ദർശനങ്ങളാണ് തന്റെ രാഷ്ട്രീയം. അത് നടപ്പാക്കാൻ തനിക്ക് കഴിയുന്നില്ല. അതിനാൽ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയിലെ പ്രാഥമിക അംഗത്വവും രാജിവെക്കുന്നു, ഏതാനും മാസങ്ങൾക്ക് മുമ്പ് എടുത്ത തീരുമാനമാണ് ഇതെന്നും നടൻ വ്യക്തമാക്കി.

തിരഞ്ഞെടുപ്പിൽ പ്രശ്നങ്ങൾ

വൈസ് പ്രസിഡന്‍റ് സ്ഥാനവും ബിജെപി പ്രാഥമിക അംഗത്വവും രാജിവെച്ച് കൊണ്ടുള്ള കത്ത് എഴുതി വെച്ചിരിക്കുന്നുവെന്നായിരുന്നു നടന്റെ പ്രഖ്യാപനം. കത്ത് ഉടനെ സംസ്ഥാന നേതൃത്വത്തിന് കൈമാറും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രശ്നങ്ങൾ നേരിട്ടതായും ദേവൻ വെളിപ്പെടുത്തി. ആ പ്രശ്നങ്ങളിലേക്ക് താനിപ്പോൾ കടക്കുന്നില്ലെന്നും നടൻ പ്രതികരിച്ചു.

ALSO READ: ബോക്സ് ഓഫീസിൽ വിസ്മയമായി ‘തുടക്കം’; രണ്ടാം വാരത്തിൽ കളക്ഷനിൽ വൻ കുതിപ്പ്

ദേവൻ – ബിജെപി പ്രവേശനം

2004-ലാണ് ദേവൻ നവകേരള പീപ്പിൾസ് പാർട്ടി എന്ന പേരിൽ പാർട്ടി രൂപീകരിച്ചത്. അതേവർഷം, വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ കേരള പീപ്പൾസ് പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചിട്ടുമുണ്ട്. പിന്നീട് ഈ പാർട്ടി ബിജെപിയിൽ ലയിക്കുകയായിരുന്നു. കേരളം അവികസിതമായി തുടരുന്നു എന്നതിനാലാണ് കേരള പീപ്പിൾസ് പാർട്ടി രൂപീകരിച്ചതെന്നും കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കാൻ തീരുമാനിച്ചത് എന്നുമായിരുന്നു ദേവൻ അന്ന് പറഞ്ഞത്.

ഗര്‍ഭിണികളായ വനിതാ പൊലീസുകാരുടെ യൂണിഫോം പരിഷ്‌കരിച്ചു

സംസ്ഥാനത്ത് ഗർഭിണികളായ വനിതാ പോലീസുകാരുടെ യൂണിഫോം പരിഷ്കരിച്ചു. ഗർഭിണികളായ വനിതാ പോലീസുകാർക്ക് ഇനി കാക്കി സൽവാർ കമ്മീസ്, ഷാള്, എന്നിവ ധരിക്കാനാണ് അനുമതി നൽകിയത്. പോലീസ് ആസ്ഥാനം ഐജി ഹർഷിത അത്തല്ലൂരി ആണ് ഈ ഉത്തരവിറക്കിയത്. സംസ്ഥാനത്തെ എല്ലാ പോലീസുകാർക്കും നിലവിൽ പൊതുവായ ഒരു യൂണിഫോം കോഡ് ആണ് നിലവിലുള്ളത്.

എന്നാൽ ഗർഭിണികളായ പോലീസ് ഉദ്യോഗസ്ഥർക്ക് ഗർഭകാലത്ത് ഫാൻസും ഷർട്ടും ധരിക്കുന്നതുമൂലം ഉണ്ടാകുന്ന പ്രായോഗികമായ ബുദ്ധിമുട്ടുകൾ സംബന്ധിച്ച് നിരവധി തവണ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് യൂണിഫോമിൽ ഈ പരിഷ്കാരം കൊണ്ടുവന്നത്. പുതിയ ഉത്തരവ് പ്രകാരം ഗർഭകാലത്ത് ജോലിക്ക് എത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് സൽവാർ കമ്മീസ് ഷാൾ ഷൂസിന് പകരം സാൻഡലുകൾ എന്നിവ ധരിക്കാം എന്നാണ് ഉത്തരവിറക്കിയത്.

English Summary:

Actor Devan has announced his resignation from the Bharatiya Janata Party, stepping down from his position as the party’s state vice president and relinquishing his primary membership. He made the announcement during an event held at the Kanichukulangara Devi Temple, where he publicly declared his decision to leave the party.

Follow Us