AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Krishna Kumar: ‘മക്കളെല്ലാം എപ്പോഴും ആശുപത്രിയിൽ, ഈ ഭൂമിയിൽ എത്രനാളുണ്ടാകുമെന്ന് അറിയില്ല, കിട്ടുന്ന സുന്ദര നിമിഷങ്ങൾ ചിലവഴിക്കുക’; കൃഷ്ണകുമാർ

Actor Krishnakumar Latest Vlog: ഇപ്പോഴിതാ പ്രായം കൂടുമ്പോൾ വരുന്ന മാറ്റത്തെ കുറിച്ച് കൃഷ്ണ കുമാർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രായം കൂടുന്തോറും മക്കൾക്കൊപ്പം സമയം ചിലവഴിക്കാനുള്ള തോന്നലാണെന്നാണ് കൃഷ്ണകുമാർ പറയുന്നത്.

Krishna Kumar: ‘മക്കളെല്ലാം എപ്പോഴും ആശുപത്രിയിൽ, ഈ ഭൂമിയിൽ എത്രനാളുണ്ടാകുമെന്ന് അറിയില്ല, കിട്ടുന്ന സുന്ദര നിമിഷങ്ങൾ ചിലവഴിക്കുക’; കൃഷ്ണകുമാർ
Krishnakumar
Sarika KP
Sarika KP | Updated On: 08 Jul 2025 | 10:08 AM

മലയാളികൾക്ക് ഏറെ സുപരിചിതനാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. താരത്തിന്റെ മക്കളും ഭാര്യയും എല്ലാവർക്കും സുപരിചിതമാണ്. കഴിഞ്ഞ ദിവസമാണ് മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ദിയ കൃഷ്ണയ്ക്കും അശ്വിൻ കൃഷ്ണയ്ക്കും ആൺ കുഞ്ഞ് പിറന്നത്. ഇക്കാര്യം ആദ്യം ആരാധകരെ അറിയിച്ചത് കൃഷ്ണകുമാർ തന്നെയാണ്. ദിയയുടെ പ്രസവസമയത്ത് ധൈര്യവും സ്നേഹവും പകർന്ന് കൃഷ്ണകുമാറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇപ്പോഴിതാ പ്രായം കൂടുമ്പോൾ വരുന്ന മാറ്റത്തെ കുറിച്ച് കൃഷ്ണ കുമാർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രായം കൂടുന്തോറും മക്കൾക്കൊപ്പം സമയം ചിലവഴിക്കാനുള്ള തോന്നലാണെന്നാണ് കൃഷ്ണകുമാർ പറയുന്നത്. ഭൂമിയിൽ എത്രനാളുണ്ടാകുമെന്ന് അറിയാത്തതുകൊണ്ട് തന്നെ കിട്ടുന്ന സുന്ദര നിമിഷങ്ങൾ പരാമാവധി കുടുംബത്തിനൊപ്പമാണ് താൻ ചിലവഴിക്കാറെന്നും നടൻ യുട്യൂബിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ പറഞ്ഞു.

Also Read:ഓസിയുടെ മകന്‍ ‘ഓമി’! ചർച്ചയായി ദിയ കൃഷ്ണയുടെ കുഞ്ഞിന്റെ പേര്; പേരിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി താരം

ദിയയ്ക്ക് കുഞ്ഞ് പിറന്നതോടെ സഹോദരിമാർക്കുണ്ടായ മാറ്റങ്ങളെ കുറിച്ചും കൃഷ്ണ കുമാർ പറഞ്ഞു. നിഓമിനോടുള്ള സ്നേഹം കാരണം മക്കൾ എല്ലാവരും ആശുപത്രിയിൽ തന്നെയാണ് . തനിക്ക് അത് ഇഷ്ടപ്പെട്ടു. കാരണം എല്ലാവരുടേയും കൂടെ കുറേ സമയം ചിലവഴിക്കാൻ നമുക്ക് പറ്റുമല്ലോ എന്നാണ് അദ്ദേഹം പറയുന്നത്. മക്കൾക്കൊപ്പം ചെലവഴിച്ച സമയത്തെ കുറിച്ചും വീഡിയോയിൽ കൃഷ്ണ കുമാർ പറയുന്നുണ്ട്. ജീവിതം സുന്ദരമാക്കുക എന്ന് പറഞ്ഞാണ് കൃഷ്ണകുമാർ വീഡിയോ അവസാനിപ്പിച്ചത്.

എല്ലാ വീഡിയോയും പോലെ ഇതും സോഷ്യൽ മീഡിയയിൽ വൈറലായി. അച്ഛനും അമ്മയും മക്കളും സൂപ്പറാണെന്നാണ് വീഡിയോയ്ക്ക് വരുന്ന കമന്റുകൾ ഏറെയും.മക്കളെ സുഹൃത്തുക്കളെപോലെ കണ്ട് അവരുടെ കൂടെ ജീവിക്കുന്നതുകൊണ്ടാണ് കൃഷ്ണകുമാറിന് പ്രായം തോന്നാത്തത്, ഒരോ വീഡിയോ കാണുമ്പോഴും കൃഷ്ണകുമാർ എന്ന അച്ഛനോട് ഒരുപാട് സ്നേഹവും ബഹുമാനവും തോന്നുന്നു. നല്ല അച്ഛനും മനുഷ്യനുമാണ് നിങ്ങൾ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Follow Us