Diya Krishna’s Baby: ഓസിയുടെ മകന്‍ ‘ഓമി’! ചർച്ചയായി ദിയ കൃഷ്ണയുടെ കുഞ്ഞിന്റെ പേര്; പേരിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി താരം
Diya Krishna - Neeom Aswin Krishna: ആൺകുഞ്ഞിന്റെയും പെൺ കുഞ്ഞിന്റെയും സംസ്കൃതത്തിലുള്ള പേരുകൾ അമ്മ കണ്ടുവെക്കുമെന്നാണ് ദിയ പറഞ്ഞത്. നിരവധി പേര് കണ്ടെത്തിയിട്ടുണ്ടെന്നും അതിലൊന്ന് കുഞ്ഞിനിടുമെന്നും സിന്ധുവും നേരത്തെ പറഞ്ഞിരുന്നു.
ആരാധകർ ഏറെയുള്ള താരമാണ് ദിയ കൃഷ്ണ. കഴിഞ്ഞ ദിവസമാണ് താരത്തിന് ആൺ കുഞ്ഞ് പിറന്നത്. ഇതിനു പിന്നാലെ തന്റെ പ്രസവ വീഡിയോ ദിയ കൃഷ്ണ തന്റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിടുകയും ചെയ്തു. 51 മിനിട്ടുള്ള വീഡിയോയിൽ ദിയ ആശുപത്രിയില്‍ ബെര്‍ത്ത് സ്യൂട്ടിലേക്ക് പോകുന്നതു മുതല്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷം അതിഥികള്‍ എത്തുന്നതുവരെയുള്ള ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ട്.
പിന്നാലെ കുഞ്ഞിന്റെ പേരും ദിയ വീഡിയോയിൽ വെളിപ്പെടുത്തുന്നുണ്ട്. നിയോം അശ്വിൻ കൃഷ്ണ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഓമിയെന്നാണ് കുഞ്ഞിനെ വീട്ടിൽ വിളിക്കുന്നതെന്ന് സിന്ധു കൃഷ്ണ വീഡിയോയിൽ പറയുന്നുണ്ട്.അതേസമയം കുഞ്ഞിന് അമ്മ കണ്ടുപിടിക്കുന്ന പേരാകും ഇടുന്നതെന്ന് ദിയ നേരത്തെ പറഞ്ഞിരുന്നു. ആൺകുഞ്ഞിന്റെയും പെൺ കുഞ്ഞിന്റെയും സംസ്കൃതത്തിലുള്ള പേരുകൾ അമ്മ കണ്ടുവെക്കുമെന്നാണ് ദിയ പറഞ്ഞത്. നിരവധി പേര് കണ്ടെത്തിയിട്ടുണ്ടെന്നും അതിലൊന്ന് കുഞ്ഞിനിടുമെന്നും സിന്ധുവും നേരത്തെ പറഞ്ഞിരുന്നു.
Also Read: പ്രസവ വീഡിയോ പുറത്ത് വിട്ട് ദിയ കൃഷ്ണ; കാണാന്‍ തന്നെപ്പോലെയന്ന് താരം; കണ്ണ് നിറഞ്ഞ് അഹാന!
ദിയ കൃഷ്ണ അമ്മയായതിന്റെ സന്തോഷത്തിൽ സഹോദരിമാർ. പ്രസവ സമയത്ത് മൂന്ന് സഹോദരിമാരും ദിയയുടെ കൂടെയുണ്ടായിരുന്നു. സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞ സഹോദരിമാരെ വീഡിയോയിൽ കണ്ടിരുന്നു. ഇതിനു പിന്നാലെ കുഞ്ഞിനൊപ്പമുള്ള മനോഹര ചിത്രങ്ങൾ പങ്കുവച്ച് അഹാന രംഗത്ത് എത്തി.അതേസമയം വ്ലോഗ് ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പേര്‍ളി മാണി ഉള്‍പ്പെടെയുള്ളവര്‍ ദിയയ്ക്ക് ആശംസ അറിയിച്ചെത്തി. വീഡിയോ കണ്ട് കരഞ്ഞുപോയി എന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. ഭാഗ്യം ചെയ്തയാളാണ് ദിയയെന്ന് പലരും ആശംസകള്‍ അറിയിക്കുന്നുണ്ട്.