എല്ലാത്തിലും അഭിപ്രായം പറയണം എന്ന നിർബന്ധം ശരിയല്ല; സി.ജെ.പി പ്രതിഷേധത്തിൽ പ്രതികരണവുമായി കുഞ്ചാക്കോ ബോബൻ

"Can't Be Forced to React to Everything": Kunchacko Boban on CJP Protests: എല്ലാം രാഷ്ട്രീയ വൽക്കരിക്കപ്പെടുമ്പോഴാണ് ഇത്തരം കാര്യങ്ങളെല്ലാം ഒരു ബാധ്യതയായി മാറുന്നത്. ആ പ്രതിഷേധങ്ങൾക്ക് ഒരു മനുഷ്യത്വപാരമായ പരിഗണനയാണ് എല്ലാരും നൽകുന്നത്. ഏതെങ്കിലും ഒരു പൊളിറ്റിക്കൽ പാർട്ടിക്കെതിരെയണ് ഈ പ്രതിഷേധം എന്ന് തോന്നിയിട്ടുണ്ടെങ്കിൽ, അതേ പാർട്ടിയിലുള്ള ആളുകൾ തന്നെ പ്രതിഷേധത്തെ അനുകൂലിച്ച് സംസാരിക്കുന്നുണ്ട്

എല്ലാത്തിലും അഭിപ്രായം പറയണം എന്ന നിർബന്ധം ശരിയല്ല; സി.ജെ.പി പ്രതിഷേധത്തിൽ പ്രതികരണവുമായി കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബൻ

Published: 

25 Jul 2026 | 01:47 PM

മലയാള സിനിമയിൽ ഒരു യുവ തരംഗം സൃഷ്ടിച്ച അഭിനയതാക്കളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. കോളേജ് പയ്യനായി ഒരുപാട് വേഷങ്ങളാണ് കരിയറിൻ്റെ തുടക്ക കാലത്ത് കുഞ്ചാക്കോ ബോബാൻ ചെയ്തിട്ടുള്ളത്. യുവ കഥാപാത്രങ്ങളിൽ നിന്നും അദ്ദേഹം ഒന്ന് ട്രാക്ക് മാറ്റിപ്പിടിച്ചെങ്കിലും ആളുകളുടെ മനസ്സിൽ ഇപ്പോഴും അദ്ദേഹം യുവ നടൻ തന്നെയാണ്. ഇപ്പോഴിതാ ഡൽഹിയിൽ നടക്കുന്ന യുവതയുടെ പ്രതിഷേധത്തെ കുറിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് താരം. എല്ലാം രാഷ്ട്രീയവൽക്കരിക്കുന്നതാണ് പ്രശ്നം എന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു. എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയണം എന്ന് ആരെയും നിർബ്ബന്ധിക്കുന്നത് ശരിയല്ല എന്നും താരം പറയുന്നു. സ്കൈലാർക്ക് പിക്ചേഴ്സ് എൻ്റർടെയിൻമെൻ്റ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബൻ തൻ്റെ നിലപാട് വ്യക്തമാക്കിയത്.

എല്ലാം രാഷ്ട്രീയ വൽക്കരിക്കപ്പെടുമ്പോഴാണ് ഇത്തരം കാര്യങ്ങളെല്ലാം ഒരു ബാധ്യതയായി മാറുന്നത്. ആ പ്രതിഷേധങ്ങൾക്ക് ഒരു മനുഷ്യത്വപാരമായ പരിഗണനയാണ് എല്ലാരും നൽകുന്നത്. ഏതെങ്കിലും ഒരു പൊളിറ്റിക്കൽ പാർട്ടിക്കെതിരെയണ് ഈ പ്രതിഷേധം എന്ന് തോന്നിയിട്ടുണ്ടെങ്കിൽ, അതേ പാർട്ടിയിലുള്ള ആളുകൾ തന്നെ പ്രതിഷേധത്തെ അനുകൂലിച്ച് സംസാരിക്കുന്നുണ്ട്. രാഷ്ട്രീയം മാറ്റി നിർത്തിക്കൊണ്ടാണ് അവിടെ നടക്കുന്ന കാര്യങ്ങളെ കാണേണ്ടത് എന്നാണ് അതിൽ നിന്ന് തന്നെ വ്യക്തമാകുന്നത്. പ്രതിഷേധങ്ങളുടെ നല്ല വശങ്ങളെയാണ് കാണേണ്ടത് എന്നും കുഞ്ചാക്കോ ബോബൻ പറയുന്നു.

Also Read: Major Ravi: വിദ്യാർത്ഥി പ്രക്ഷോഭത്തിനെതിരായ പരാമർശം പിൻവലിച്ചു മാപ്പ് പറയണം! മേജർ രവിക്ക് പ്ലസ് ടു വിദ്യാർത്ഥിനിയുടെ വക്കിൽ നോട്ടീസ്

എന്നാൽ രാജ്യത്ത് നടക്കുന്ന എല്ലാ കാര്യങ്ങളിലും എല്ലാവരും പ്രതികരിക്കണം എന്ന് നിർബ്ബന്ധം പിടിക്കുന്നത് ശരിയല്ല എന്നും കുഞ്ചാക്കോ ബോബൻ പറയുന്നുന്നുണ്ട്. സെലിബ്രിറ്റികൾ ഇത്തരം കാര്യങ്ങളിൽ നിർബ്ബന്ധമായും അഭിപ്രാായം പറയണം എന്ന ആവശ്യം ഉയരുന്നത് ഒരു ബാധ്യതയായി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് താരം ഇക്കാര്യം പറയുന്നത്. എല്ലാ കാര്യത്തിലും പ്രതികരിക്കുക എന്നതല്ല നമ്മുടെ ജോലി. എല്ലാ കാര്യങ്ങളോടും നിങ്ങൾ പ്രതികരിക്കുന്നുണ്ടോ എന്ന് അത്തരം വിമർശനം ഉന്നയിക്കുന്നവരോട് തിരിച്ച് ചോദിക്കേണ്ടിവരും. പക്ഷേ, നമ്മുടെ രാജ്യത്തെ ബാധിക്കുന്ന ഒരു പ്രശ്നം വരുമ്പോൾ എല്ലാവരും അതിനോട് പ്രതികാരിക്കാറുണ്ട് എന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. ഉന്മാദം എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിഖത്തിലാണ് കുഞ്ചാക്കോ ബോബൻ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

English Summary

Malayalam actor Kunchacko Boban has clarified his stance on the ongoing youth protests in Delhi, stating that issues should not be overly politicized but viewed from a humanitarian perspective. Speaking during the promotion of his upcoming movie Unmadam, he emphasized that celebrities shouldn’t be forced to express opinions on every national issue. He noted that while major issues demand attention, it is unfair to expect constant reactions to everything.

Loading...
Unable to load recommendations.
Follow Us
Related Stories
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ