AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Maniyan Pilla Raju: നടൻ മണിയൻപിള്ള രാജുവിന്റെ ഫോൺ സ്വിച്ച് ഓഫ്! ബൈക്ക് യാത്രികരെ കാര്‍ ഇടിച്ച കേസിൽ അന്വേഷണം

Maniyan Pilla Raju: ഇത് നടൻ മണിയൻ പിള്ള രാജുവിന്റെ യഥാർത്ഥ പേരാണെന്ന് പോലീസ് വ്യക്തമാക്കി. എന്നാൽ മണിയൻപിള്ള രാജുവിനെ അന്വേഷിച്ച് വീട്ടിൽ പോലീസ് എത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല.....

Maniyan Pilla Raju: നടൻ മണിയൻപിള്ള രാജുവിന്റെ ഫോൺ സ്വിച്ച് ഓഫ്! ബൈക്ക് യാത്രികരെ കാര്‍ ഇടിച്ച കേസിൽ അന്വേഷണം
Maniyan Pilla Raju
Ashli C
Ashli C | Published: 06 Feb 2026 | 08:14 AM

തിരുവനന്തപുരം: ബൈക്ക് യാത്രികരെ കാറിടിച്ച സംഭവത്തിൽ നടൻ മണിയൻ പിള്ള രാജുവിനായി അന്വേഷണം ഊർജ്ജിതം. KL 01 CJ 04 എന്ന നമ്പറിൽ ഉള്ള കാർ ആണ് അപകടം ഉണ്ടാക്കിയത്. അന്വേഷണത്തിൽ നിന്നും വാഹനത്തിന്റെ ഉടമ സുധീർകുമാർ രാജു എന്നാണ് രജിസ്ട്രേഷൻ ചെയ്തിരിക്കുന്നത്. ഇത് നടൻ മണിയൻ പിള്ള രാജുവിന്റെ യഥാർത്ഥ പേരാണെന്ന് പോലീസ് വ്യക്തമാക്കി. എന്നാൽ മണിയൻപിള്ള രാജുവിനെ അന്വേഷിച്ച് വീട്ടിൽ പോലീസ് എത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല.

മൊബൈൽ ഫോണിൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് തിരുവനന്തപുരം വഴുതക്കാട് ട്രിവാൻഡ്രം ക്ലബ്ബിന്റെ മുന്നിൽ വാഹനാപകടം സംഭവിച്ചത്. ബൈക്കിൽ പോയ രണ്ട് യുവാക്കളെ ട്രിവാൻഡ്രം ക്ലബ്ബിൽ നിന്നും ഇറങ്ങി വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പരിക്കേറ്റ രണ്ടുപേരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ കാലിന് പൊട്ടൽ ഉള്ളതായി റിപ്പോർട്ട്. അപകടം ഉണ്ടാക്കിയ കാറിന്റെ ഉടമ മണിയൻപിള്ള രാജുവാണെന്ന് പോലീസിന് ഉറപ്പുണ്ട് എന്നാൽ കാർ ഓടിച്ചത് അദ്ദേഹമാണോ അതോ ഡ്രൈവറാണോ എന്ന കാര്യത്തിലാണ് പോലീസ് അന്വേഷിക്കുന്നത്.

കൂടാതെ അപകടത്തിൽ കാറിനും കേടുപാടുകൾ സംഭവിച്ചതായാണ് സൂചന. അപകടം നടന്ന സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിൽ ഇളകിവീണ കാറിന്റെ നമ്പർ പ്ലേറ്റ് കിട്ടിയിട്ടുണ്ട്. ഇത് പരിശോധിച്ച് അപ്പോഴാണ് രജിസ്ട്രേഷൻ നമ്പർ സുധീർകുമാർ രാജു എന്ന പേരിൽ ഉള്ളതാണെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ രണ്ടു തവണ മ്യൂസിയം പോലീസ് മണിയൻപിള്ള രാജുവിന്റെ വീട്ടിൽ എത്തിയെങ്കിലും അദ്ദേഹത്തെയും വാഹനത്തെയും കണ്ടെത്താൻ സാധിച്ചില്ല. നടൻ മണിയൻപിള്ള രാജുവിന്റെ ലഭ്യമായ മൊബൈൽ ഫോണിൽ പലതവണ വിളിച്ചെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലും ആണ്.

Follow Us