AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Comedy Cook: ബിഗ് ബോസ് അല്ലിത് ലേഡി! ലാലേട്ടനെ കാണാൻ കൊതിച്ചവർക്ക് മുന്നിലേക്ക് ഭാവന, ഒപ്പം ഇവരും

Comedy Cook New Show: സോഷ്യൽ മീഡിയയിലെ പരിചിത മുഖങ്ങളുടെ ജീവിതം ഒരു മുറിയിലേക്ക് ഒതുങ്ങുമ്പോൾ ഉണ്ടാകുന്ന അവരുടെ മാനസികാവസ്ഥയും ഒപ്പം അല്പം രസകരമായ ഗെയിമുകളുമായി മോഹൻലാലിന്റെ നേതൃത്വത്തിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്ന ബിഗ് ബോസ് കാണാൻ ആരാധകർ ദിവസങ്ങളായി വീർപ്പ് മുട്ടിയിരിക്കുകയാണ്. അവർക്ക് മുന്നിലേക്കാണ് മറ്റൊരു ഗെയിം പരീക്ഷണവുമായി ചാനലും ജിയോ ഹോട്ട് സ്റ്റാറും എത്തുന്നത്.....

Comedy Cook: ബിഗ് ബോസ് അല്ലിത് ലേഡി! ലാലേട്ടനെ കാണാൻ കൊതിച്ചവർക്ക് മുന്നിലേക്ക് ഭാവന, ഒപ്പം ഇവരും
Bhavana, MohanlalImage Credit source: Social Media
Ashli C
Ashli C | Published: 03 Apr 2026 | 01:36 PM

ബിഗ് ബോസ് സീസൺ സെവൻ കഴിഞ്ഞിട്ടും അതുമായി ബന്ധപ്പെട്ട ചർച്ചകളും വാതപ്രതിവാദങ്ങളും ഇനിയും അവസാനിച്ചിട്ടില്ല. അതിനു മുന്നേ തന്നെ ബിഗ് ബോസിന്റെ സീസൺ എട്ടിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. എന്നാൽ പകരം മറ്റൊരു ഷോയാണ് എത്തുന്നത് എന്നാണ് സൂചന. ബിഗ് ബോസ് പ്രേമികളെ സംബന്ധിച്ച് ഇത് വലിയൊരു നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിലെ പരിചിത മുഖങ്ങളുടെ ജീവിതം ഒരു മുറിയിലേക്ക് ഒതുങ്ങുമ്പോൾ ഉണ്ടാകുന്ന അവരുടെ മാനസികാവസ്ഥയും ഒപ്പം അല്പം രസകരമായ ഗെയിമുകളുമായി മോഹൻലാലിന്റെ നേതൃത്വത്തിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്ന ബിഗ് ബോസ് കാണാൻ ആരാധകർ ദിവസങ്ങളായി വീർപ്പ് മുട്ടിയിരിക്കുകയാണ്. അവർക്ക് മുന്നിലേക്കാണ് മറ്റൊരു ഗെയിം പരീക്ഷണവുമായി ചാനലും ജിയോ ഹോട്ട് സ്റ്റാറും എത്തുന്നത്.

ALSO READ:ഒരാഴ്ചയാണ് അന്ന് കരഞ്ഞത്; മാനസികമായി തളർന്ന ദിവസങ്ങളെക്കുറിച്ച് കൃഷ്ണപ്രഭ

കോമഡി കുക്ക് എന്ന പരിപാടിയിൽ അവതാരകയായി എത്തുക നടി ഭാവനയാണെന്നാണ് സൂചന. പേരുപോലെതന്നെ പാചകവുമായി ബന്ധപ്പെട്ട ഒരു ഷോയാണ് ഇത് അതിനാൽ തന്നെ ഭാവനയ്ക്കൊപ്പം ഷെഫ് നളനും ഉണ്ടാകും. കോമഡി കുക്കിന്റെ സംപ്രേഷണം ഏപ്രിൽ 18 മുതൽ ആരംഭിക്കും എന്നാണ് റിപ്പോർട്ട്. പാചകവും വാചകവും ഹാസ്യം ഇടകലർന്ന പരിപാടിയിൽ മുൻ ബിഗ് ബോസ് താരമായ ജിസൈലും സ്റ്റോർ കീപ്പറായി എത്തുന്നുണ്ട്.

ഒപ്പം അനുമോൾ, സാബു അണ്ണൻ ,നെവിൻ, ജിസൈൽ , ജിയോ മാച്ചാൻ, സുചിത്ര, ശ്രീവിദ്യ മുല്ലശ്ശേരി, അശ്വിൻ, ശബരീഷ് വർമ എന്നിവർ കൂടി ചേരുന്നതോടെ പാചകം ഒരു പോർക്കളം കൂടിയാകുമോ എന്നത് കണ്ടറിയണം . മാത്രമല്ല ബിഗ് ബോസ് പ്രേമികളെ സംബന്ധിച്ച് ഇത് ഒരു പുത്തൻ കാഴ്ചവിരുന്നു കൂടിയാകുമോ എന്ന കാര്യവും കണ്ടറിയണം.

Follow Us