Universal Health Coverage Plan: ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും സൗജന്യ ചികിത്സ; ആരോഗ്യ പരിരക്ഷ പദ്ധതിയെത്തുന്നു
Universal Health Coverage in Kerala All Details: മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ നിര്‍ദേശാനുസരണം ഒരു വര്‍ഷമായി നടത്തിയ ചര്‍ച്ചകളുടെയും പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് ആരോഗ്യ പരിരക്ഷ പദ്ധതിക്ക് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ആരോഗ്യ വകുപ്പുമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഒരു ചികിത്സ പദ്ധതികളിലും അംഗമല്ലാത്ത ആളുകള്‍ക്ക് ഇത് പ്രയോജനപ്പെടും.
കേരളത്തില്‍ സാര്‍വത്രിക ആരോഗ്യ പരിരക്ഷ പദ്ധതി നടപ്പാക്കാന്‍ പോകുകയാണ്. ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടാത്ത ആളുകള്‍ക്ക് പോലും സൗജന്യ ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട്, മെഡിസെപ് മറ്റ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ തുടങ്ങിയവയില്‍ ഉള്‍പ്പെടാത്ത ആളുകള്‍ക്കും പരിരക്ഷ ഉറപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ നിര്‍ദേശാനുസരണം ഒരു വര്‍ഷമായി നടത്തിയ ചര്‍ച്ചകളുടെയും പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് ആരോഗ്യ പരിരക്ഷ പദ്ധതിക്ക് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ആരോഗ്യ വകുപ്പുമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഒരു ചികിത്സ പദ്ധതികളിലും അംഗമല്ലാത്ത ആളുകള്‍ക്ക് ഇത് പ്രയോജനപ്പെടും.
ആരോഗ്യ പരിരക്ഷ പദ്ധതി
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് 8,425 കോടിയുടെ ചികിത്സയാണ് സംസ്ഥാനം നല്‍കിയത്. പത്ത് വര്‍ഷം മുമ്പ് സൗജന്യ ചികിത്സയ്ക്കായി അനുവദിച്ചിരുന്നത് 30,000 രൂപയായിരുന്നു. എന്നാല്‍ അത് വെറും 40,000 കുടുംബങ്ങള്‍ക്ക് മാത്രമാണ്. ഇന്ന് കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കുന്നുണ്ട്. 42 ലക്ഷം കുടുംബങ്ങള്‍ക്കാണ് കാസ്പിന്റെ പ്രയോജനം ലഭിക്കുന്നത്.
Also Read: Sthree Suraksha Pension Scheme: സ്ത്രീ സുരക്ഷ പെന്‍ഷന്‍ മൂന്നാം ഗഡു കിട്ടിയോ? 3000 രൂപ വിതരണം ചെയ്തു
കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത, അതായത് വാര്‍ഷിക വരുമാനം 3 ലക്ഷത്തില്‍ താഴെയുള്ള കുടുംബങ്ങള്‍ക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി അനുസരിച്ച് 2 ലക്ഷം രൂപയുടെ ചികിത്സയും സര്‍ക്കാര്‍ നല്‍കുന്നു. വൃക്ക സംബന്ധമായ രോഗങ്ങള്‍ക്ക് 1 ലക്ഷം രൂപയുടെ അധിക ചികിത്സ ഫണ്ടും ലഭിക്കുന്നതാണ്. ഇതിന് പിന്നാലെയാണിപ്പോള്‍ സാര്‍വത്രിക ആരോഗ്യ പരിരക്ഷ പദ്ധതി എത്തുന്നത്. സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ നടത്തിവരികയാണ്.