AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dhurandhar: രാഹുൽ ഗാന്ധിയാണോ ‘ധുരന്ധർ’ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ?

Dhurandhar Movie: ഇതിനിടെയാണ് ധുരന്ധറുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവായ രാഹുൽഗാന്ധിയുടെ പേരും ഉയർന്നു വരുന്നത്.'ധുരന്ധർ' എന്ന സിനിമയുടെ ക്രെഡിറ്റ് ലിസ്റ്റിൽ രാഹുൽ ഗാന്ധിയുടെ പേര് കണ്ടതാണ്...

Dhurandhar: രാഹുൽ ഗാന്ധിയാണോ ‘ധുരന്ധർ’ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ?
DurandharImage Credit source: Facebook
Ashli C
Ashli C | Published: 06 Feb 2026 | 09:58 AM

രൺവീർ സിംഗിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘ധുരന്ധർ’. കഴിഞ്ഞവർഷം റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ നിരവധി റെക്കോർഡുകൾ ആണ് തകർത്തത്. 1300 കോടിയിലധികം രൂപ കളക്ഷൻ ചിത്രം ഇപ്പോൾ ഓടിടിയിലും എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലും ലക്ഷക്കണക്കിന് ആളുകൾ ഇതിനോടകം തന്നെ ചിത്രം കണ്ടു. ഒപ്പം സിനിമയുമായി ബന്ധപ്പെട്ട നിരവധി ചർച്ചകളും സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഇതിനിടെയാണ് ധുരന്ധറുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവായ രാഹുൽഗാന്ധിയുടെ പേരും ഉയർന്നു വരുന്നത്.

‘ധുരന്ധർ’ എന്ന സിനിമയുടെ ക്രെഡിറ്റ് ലിസ്റ്റിൽ രാഹുൽ ഗാന്ധിയുടെ പേര് കണ്ടതാണ് ചർച്ചകൾക്ക് വഴിയൊരുക്കിയത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാഹുൽ ഗാന്ധി എന്ന പേരിൽ ക്രെഡിറ്റ് വന്നതോടെയാണ് സിനിമ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയത്. കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധിയാണ് ഈ ചിത്രം നിർമ്മിച്ചത് എന്ന രീതിയിലാണ് ചർച്ചകൾ. എന്നാൽ സത്യം ഇതിനെല്ലാം വിഭിന്നമാണ്. ചിത്രത്തിലെ പേരിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി യാതൊരു ബന്ധവുമില്ല. ഈ ചിത്രത്തിന്റെ ക്രെഡിറ്റുകളിൽ പ്രത്യക്ഷപ്പെടുന്ന എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാഹുൽഗാന്ധിയും ലോക്സഭാംഗം രാഹുൽഗാന്ധിയും വ്യത്യസ്തരാണ്.

എന്നാൽ രണ്ടിനും ഒരേ പേരാണ് എന്നതാണ് ഈ ആശയക്കുഴപ്പത്തിന് കാരണമായത്. ‘ധുരന്ധർ’ എന്ന സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ രാഹുൽ ഗാന്ധി വർഷങ്ങളായി ബോളിവുഡിൽ പ്രവർത്തിക്കുന്നു. അദ്ദേഹം ഒരു പ്രൊഫഷണൽ സിനിമാ നിർമ്മാതാവാണ്. ‘ധുരന്ധർ’ എന്ന സിനിമയിൽ പ്രവർത്തിച്ച രാഹുൽ ഗാന്ധി മുമ്പ് ചില സിനിമകൾക്ക് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുണ്ട്. അക്ഷയ് കുമാർ അഭിനയിച്ച ‘ഫാർസി’ എന്ന വെബ് സീരീസിന്റെയും മനോജ് ബാജ്പേയി അഭിനയിച്ച ‘ദി ഫാമിലി മാൻ’ എന്ന ജനപ്രിയ വെബ് സീരീസിന്റെയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ഷാഹിദ് കപൂർ അഭിനയിച്ച ‘റോക്കറ്റ് ബോയ്സ്’ എന്ന വെബ് സീരീസിന്റെയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അതേസമയം ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ ജ്യോതി ദേശ്പാണ്ഡെയും ആദിത്യ ധറും പ്രധാന നിർമ്മാതാക്കളാണ്. ആദിത്യ ധർ ആണ് ചിത്രം സംവിധാനം ചെയ്തത്. ‘ധുരന്ധർ’ ഇതുവരെ ബോക്സ് ഓഫീസിൽ ഏകദേശം 1400 മുതൽ 1500 കോടി രൂപ വരെ നേടിയിട്ടുണ്ട്. ഇപ്പോൾ ചിത്രം നെറ്റ്ഫ്ലിക്സിലും റെക്കോർഡുകൾ ഭേദിച്ചു കുതിക്കുകയാണ്.

Follow Us