Maniyan Pilla Raju: 30 റേഡിയേഷൻ 5 കീമോ! ക്യാൻസറിനെ നേരിട്ടതിനെക്കുറിച്ച് മണിയൻപിള്ള രാജു
Maniyan Pilla Raju about Cancer Treatment:1926 റിലീസ് ചെയ്താൽ മോഹിനിയാട്ടം എന്ന ചലച്ചിത്രത്തിലൂടെയാണ് മണിയൻപിള്ള രാജു അരങ്ങേറ്റം കുറിച്ചത്. സുധീർകുമാർ ആയിട്ടാണ് മലയാള സിനിമയിലേക്ക് എത്തിയത് പിന്നെ മണിയൻപിള്ള എന്ന പേര് വന്നത് അദ്ദേഹത്തിന്റെ കരിയറിലെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തിലൂടെയാണ്. 1981ൽ റിലീസ് ചെയ്ത് ബാലചന്ദ്രൻ മേനോൻ സംവിധാനം ചെയ്ത മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ...........
മലയാള സിനിമ പ്രേക്ഷകർക്ക് എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് മണിയൻപിള്ള രാജു. നടൻ എന്നതിലുപരി നിർമ്മാതാവായും നാലു പതിറ്റായി സജീവമായി മലയാള സിനിമയിൽ തിളങ്ങുകയാണ് മണിയൻപിള്ള എന്ന സുധീർകുമാർ. ഹാസ്യ കഥാപാത്രങ്ങളിലൂടെയും സ്വഭാവനടനായും പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ അദ്ദേഹം ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഒരേപോലെ വിജയം വരിച്ച ചുരുക്കം ചില ചലച്ചിത്ര പ്രവർത്തകരിൽ ഒരാളാണ്.
1926 റിലീസ് ചെയ്താൽ മോഹിനിയാട്ടം എന്ന ചലച്ചിത്രത്തിലൂടെയാണ് മണിയൻപിള്ള രാജു അരങ്ങേറ്റം കുറിച്ചത്. സുധീർകുമാർ ആയിട്ടാണ് മലയാള സിനിമയിലേക്ക് എത്തിയത് പിന്നെ മണിയൻപിള്ള എന്ന പേര് വന്നത് അദ്ദേഹത്തിന്റെ കരിയറിലെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തിലൂടെയാണ്. 1981ൽ റിലീസ് ചെയ്ത് ബാലചന്ദ്രൻ മേനോൻ സംവിധാനം ചെയ്ത മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മണിയൻപിള്ളയെ അവതരിപ്പിച്ചതോടെയാണ് അദ്ദേഹത്തിന് ഈ പേര് നേടാനായത്.
ALSO READ:മലയാളിക്ക് ഇത്രയും വിനയം കൊടുക്കരുത്! എളിമ ശകലം കുറയ്ക്കാന്‍ ജയറാമിനോട് പറയുന്നുണ്ട്: ബൈജു സന്തോഷ്
തനതായ സംഭാഷണ ശൈലിയും ടൈമിങ്ങും ആണ് മണിയൻപിള്ള രാജുവിനെ മറ്റു നടന്മാരിൽ നിന്നും എന്നും വ്യത്യസ്തനാക്കുന്നത് അതിനാൽ തന്നെ മോഹൻലാൽ ജഗതി ശ്രീകുമാർ മുകേഷ് തുടങ്ങിയവർക്കൊപ്പം ഉള്ള കോമ്പിനേഷൻ സീനുകളിൽ എല്ലാം മണിയൻപിള്ള രാജുവും ശ്രദ്ധിക്കപ്പെട്ടു. വെള്ളാനകളുടെ നാട്, ചിത്രം, മിന്നാരം കിലുക്കം കൂടാതെ നാടോടിക്കാറ്റ് തുടങ്ങിയ നൂറുകണക്കിന് ചിത്രങ്ങളിലൂടെയാണ് മണിയൻപിള്ള രാജു മലയാള സിനിമയിൽ തനിക്ക് ഒരു ചരിത്രം തന്നെ ഉണ്ടാക്കിയെടുത്തത്. ഇപ്പോഴിതാ അദ്ദേഹം ക്യാൻസർ രോഗത്തെ എങ്ങനെ കൈകാര്യം ചെയ്തു എന്നും ക്യാൻസർ എന്ന വില്ലനെ എങ്ങനെയാണ് താൻ നേരിട്ടത് എന്നതിനെക്കുറിച്ചും പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. മണിയൻപിള്ള രാജുവിന് തൊണ്ടയിൽ ആയിരുന്നു ക്യാൻസർ. എന്നാൽ ഇപ്പോൾ അദ്ദേഹം അതിൽ നിന്നും പൂർണമായും പോരാടി വിജയിച്ചു എന്നാണ് പറയുന്നത്.
മണിയൻപിള്ള രാജുവിന്റെ വാക്കുകൾ
കഴിഞ്ഞ സെപ്റ്റംബറോടെ താൻ ആശുപത്രിവാസം അവസാനിപ്പിച്ചു. ക്യാൻസർ തൊണ്ടയിൽ ആയിരുന്നു ബാധിച്ചിരുന്നത്. ഞാനൊരു ക്യാൻസർ സർവൈവർ എന്ന് തന്നെ വേണമെങ്കിൽ പറയാം. ആ സമയത്ത് ചില ബുദ്ധിമുട്ടുകൾ ഒക്കെ നേരിടേണ്ടിവന്നു. 30 റേഡിയേഷനും 5 കീമോയും ആണ് ചെയ്യേണ്ടിവന്നത്. എന്നാൽ ഇപ്പോൾ അത് പൂർണമായും മാറി പക്ഷേ ആ ഒരു സമയത്ത് തനിക്ക് പല സിനിമകളും ഉപേക്ഷിക്കേണ്ടി വന്നു. എന്നും മണിയൻപിള്ള രാജു പറയുന്നു. പലരും പറയും നമുക്ക് ഒരു അസുഖമുണ്ടെങ്കിൽ പുറത്തു പറയരുത് എന്നൊക്കെ. എന്നാൽ അങ്ങനെ പറയാതെ ഇരിക്കേണ്ട കാര്യമില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് നമ്മൾ ക്ഷീണിച്ചാൽ നമ്മളോട് ഇഷ്ടമുള്ളവർ അത് ചോദിക്കുമല്ലോ.
അപ്പോൾ ഞാൻ അങ്ങ് പറയുക തന്നെ ചെയ്യും. ഇപ്പോൾ പൂർണ്ണ ആരോഗ്യവാനാണ് എന്നാൽ 82 കിലോ ഉണ്ടായിരുന്ന ഞാൻ ഇപ്പോൾ 66 കിലോയായി 16 കിലോയോളം ഭാരം കുറഞ്ഞു. പക്ഷേ ഇപ്പോൾ ഞാൻ ഭാരം കൂട്ടുന്നുണ്ട് ഒരു 72 കിലോയിൽ എത്തിക്കണം എന്നുള്ളതാണ് ലക്ഷ്യം എന്നും മണിയൻപിള്ള രാജു പ്രതികരിച്ചു. അതേസമയം നടൻ എന്നതിനപ്പുറത്ത് ഒരു മികച്ച നിർമ്മാതാവ് കൂടിയായ മണിയൻപിള്ള രാജു മണിയൻപിള്ള രാജു പ്രൊഡക്ഷൻസ് എന്ന ബാനറിലൂടെ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു.
ENGLISH SUMMARY
What is noteworthy are the words he says about how he dealt with cancer and how he faced the villain called cancer. Maniyanpilla Raju had cancer in his throat. But now it is said that he has completely fought it and won.