Manoj K Jayan: ‘കുടമാറ്റത്തിലേക്ക് വിളിച്ചിരുന്നു, പക്ഷേ ആ കാരണം കൊണ്ട് ഞാനത് ചെയ്തില്ല’; മനോജ് കെ ജയൻ
Manoj K Jayan: മഞ്ജു വാര്യരെ കുറിച്ചും കുടമാറ്റം ചെയ്യാത്തതിന്റെ കാരണത്തെ പറ്റിയും സംസാരിക്കുകയാണ് മനോജ് കെ ജയൻ. കൂടുതൽ സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചില്ലെങ്കിലും മഞ്ജുവുമായി നല്ലൊരു സൗഹൃദമുണ്ടെന്നും അദ്ദേഹം പറയുന്നു.

മനോജ് കെ ജയൻ
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മനോജ് കെ ജയൻ. വ്യത്യസ്തമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ അദ്ദേഹം മലയാള സിനിമാ മേഖലയിലെ നിറസാനിധ്യമാണ്. ഇപ്പോഴിതാ മഞ്ജു വാര്യരെ കുറിച്ച് സംസാരിക്കുകയാണ് താരം. കൂടാതെ, കുടമാറ്റം ചിത്രത്തിലേക്ക് തന്നെ വിളിച്ചിരുന്നുവെന്നും എന്നാൽ അത് ചെയ്യാത്തതിന് ഒരു കാരണമുണ്ടെന്നും അദ്ദേഹം പറയുന്നു.
‘സല്ലാപത്തിന് ശേഷം മഞ്ജു വാര്യരുടെ സഹോദരന്റെ വേഷം ചെയ്യാൻ കുടമാറ്റം എന്ന ചിത്രത്തിലേക്ക് വിളിച്ചിരുന്നു. എന്നാൽ അത് ചെയ്തില്ല. കഥാപാത്രത്തിന്റെ ആവർത്തന വിരസത കാരണമാണ് അതിൽ നിന്ന് വിട്ട് നിന്നത്. അതിന് ശേഷം ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചത് സമ്മാനത്തിലാണ്. അതിൽ മഞ്ജു എന്റെ നായിക ആയിരുന്നു,അപ്പോഴേക്കും അവൾ വലിയ താരമായി മാറി കഴിഞ്ഞിരുന്നു.
ഞാൻ പുതിയ കാറായ ഫോഡ് എസ് കോർട്ടിലാണ് സെറ്റിലേക്ക് വന്നത്. ആ കാർ അവൾക്ക് വളരെ ഇഷ്ടമായിരുന്നു. പിന്നീട് ആ ലൊക്കേഷനിൽ നിന്ന് അടുത്ത ലൊക്കേഷനിലേക്കുള്ള യാത്രയിൽ അവൾ എന്റെ കൂടെ കാറിൽ കയറി. പിന്നീട് അതേ വണ്ടി മഞ്ജു വാങ്ങിച്ചു. സമ്മാനം ചിത്രവും ഹിറ്റായി.
കൂടുതൽ സിനിമകളിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചില്ലെങ്കിലും അന്നും ഇന്നും ഞങ്ങൾക്കിടയിൽ നല്ലൊരു സൗഹൃദമുണ്ട്. മഞ്ജുവിന്റെ തിരിച്ച് വരവിൽ കരിങ്കുന്നം സിക്സേസിലേക്ക് വിളിച്ചിരുന്നു. എന്നാൽ മറ്റ് ചിത്രങ്ങളുടെ തിരക്കുകൾ കാരണം അത് ചെയ്യാൻ പറ്റിയില്ല. മഞ്ജു ഇന്ന് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറാണ്, അതിൽ വളരെ സന്തോഷമുണ്ട്, കാരണം ടാലറ്റ് കൊണ്ടാണ് അവർ ആ പദവി നേടിയതെന്നും’ മനോജ് കെ ജയൻ പറഞ്ഞു.