Mammootty: ആ സിനിമയാണ് ഞാനും മമ്മൂക്കയും തമ്മിലുള്ള ബന്ധം ഇല്ലാതാക്കിയത്; എം ബി പത്മകുമാർ
MB Padmakumar about Mammootty:ഇപ്പോൾ ഇതാ നടൻ മമ്മൂട്ടിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും പിന്നീട് അത് ഇല്ലാതായതിനെക്കുറിച്ച് സംസാരിക്കുകയാണ് എംബി പത്മകുമാർ. ആ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷം മമ്മൂട്ടി സാർ എന്നോട് ചോദിച്ചു എടാ ബോഡി ഒക്കെ എങ്ങനെയുണ്ട് എന്ന്. ഞാൻ കുഴപ്പമില്ല സാർ എന്ന് പറഞ്ഞപ്പോൾ പറഞ്ഞു സൂക്ഷിക്കണം ആവശ്യമുണ്ട് കേട്ടോ എന്ന്.അങ്ങനെ ആ സിനിമയിൽ ഞാൻ അഭിനയിച്ചു പക്ഷേ ആ സിനിമ തന്നെയാണ് എന്നെയും മമ്മൂട്ടി സാറിനെയും തമ്മിൽ അകറ്റി കളഞ്ഞത് എന്നും പത്മകുമാർ പറയുന്നു.....
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് എ ബി പത്മകുമാർ. നടൻ സംവിധായകൻ എഴുത്തുകാരൻ എന്നീ നിലയിൽ മലയാളികൾക്ക് സുപരിചിതനാണ് പത്മകുമാർ. ജയരാജ് സംവിധാനം ചെയ്ത 2006ൽ പുറത്തിറങ്ങിയ അശ്വാരൂഢൻ എന്ന ചിത്രത്തിലാണ് പത്മകുമാർ ആദ്യമായി അഭിനയിച്ചത്. തുടർന്ന് ആനച്ചന്തം, രക്ഷകൻ, നിവേദ്യം, തനിയെ ദാവീദ്, പട്ടണത്തിൽ ഭൂതം, കേരളോത്സവം, കുട്ടിസ്രാങ്ക്, 72 മോഡൽ, തോംസൺ വില്ല, ഒളിപ്പോര്, പട്ടണത്തിൽ ഭൂതം തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ അഭിനയിച്ചു.
കൂടാതെ സംവിധായകരായ ജയരാജ്, ഷാജി കരുൺ, ലോഹിതദാസ് തുടങ്ങിയവരെ അസിസ്റ്റ് ചെയ്യാനും അദ്ദേഹത്തിന്. ഇപ്പോൾ ഇതാ നടൻ മമ്മൂട്ടിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും പിന്നീട് അത് ഇല്ലാതായതിനെക്കുറിച്ച് സംസാരിക്കുകയാണ് എംബി പത്മകുമാർ.താനും സംവിധായകന് ലോഹിത ദാസും തമ്മിൽ വലിയ ആത്മബന്ധമായിരുന്നു. അദ്ദേഹത്തിന്റെ അമരാവതിയുള്ള വീട്ടിൽ ഞങ്ങൾ ഒന്നിച്ചു കൂടും.
ALSO READ:തൃഷ തിരുപ്പതിയിലേക്കോ? നടിക്കും തമിഴ്നാടിനും ഇന്ന് സ്പെഷ്യൽ ഡേ
എന്റെ ചെറിയ തിരക്കഥകളും മറ്റും ഞാൻ അദ്ദേഹത്തെ കാണിക്കാറുമുണ്ട് അങ്ങനെ ഒരിക്കൽ ഇരിക്കുമ്പോഴാണ് ലോഹിതദാസ് സാർ എന്നോട് പറഞ്ഞത് നീയൊരു കാര്യം ചെയ്യണം പല സിനിമകളിലും മമ്മൂട്ടിയുടെ ശബ്ദം മാത്രം കേൾക്കണം വീഡിയോ ഓഫ് ചെയ്തിട്ട് നിന്റെ ഉള്ളിൽ ഒരു നല്ല നടൻ ഉണ്ട്. നീ പരമാവധി അഥ് പോളിഷ് ചെയ്യണമെന്ന്. ശേഷം തനിക്ക് മമ്മൂട്ടിയുടെ നമ്പർ തന്നിട്ട് ഒന്ന് വിളിച്ചു നോക്കാനും പറഞ്ഞു. എനിക്ക് ആദ്യമായി മമ്മൂക്കയുടെ നമ്പർ തന്നത് ലോഹിതദാസ് ആയിരുന്നു. അങ്ങനെ ഞാൻ വിളിച്ചു സംസാരിച്ചു. തുടർന്നാണ് തനിക്ക് കുട്ടി സ്രാങ്കിൽ അവസരം ലഭിക്കുന്നത്.
എടാ ബോഡി ഒക്കെ എങ്ങനെയുണ്ട്?
സെറ്റിൽ എത്തിയപ്പോൾ എനിക്ക് ഒട്ടും ധൈര്യം ഉണ്ടായിരുന്നില്ല. താൻ അത്രമേൽ ആരാധിക്കുന്ന ഒരു മനുഷ്യന്റെ കൂടെ അഭിനയിക്കാൻ പേടി. കയ്യൊക്കെ വിറച്ചു കൊണ്ട് താൻ നിന്നപ്പോൾ എന്റെ കൈപിടിച്ചുകൊണ്ട് മമ്മൂട്ടി എടാ സ്രാങ്കെ എന്ന് എന്നെ വിളിച്ചു. എന്നിട്ട് പറഞ്ഞു ക്യാമറയ്ക്ക് മമ്മൂട്ടിയെയും പത്മകുമാറിനെയും അറിയില്ല ആ കഥാപാത്രങ്ങളെ മാത്രമേ അറിയുള്ളൂ. നീ ഇവിടെ പാളി പോയാൽ നിന്റെ കരിയർ ആണ് അവിടെ നശിക്കുക എന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ആ സിനിമയിൽ ഒറ്റ ടേക്കിൽ എല്ലാ കാര്യങ്ങളും അഭിനയിച്ചു തീർക്കാൻ സാധിച്ചു എന്നും പത്മകുമാർ പറയുന്നു. ആ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷം മമ്മൂട്ടി സാർ എന്നോട് ചോദിച്ചു എടാ ബോഡി ഒക്കെ എങ്ങനെയുണ്ട് എന്ന്. ഞാൻ കുഴപ്പമില്ല സാർ എന്ന് പറഞ്ഞപ്പോൾ പറഞ്ഞു സൂക്ഷിക്കണം ആവശ്യമുണ്ട് കേട്ടോ എന്ന്.
പിന്നീട് ഒരു പത്ത് ദിവസം കഴിഞ്ഞപ്പോൾ ജോർജ് ചേട്ടൻ എന്നെ വിളിച്ചു പറഞ്ഞു ജോണി ആന്റണിയെ പോയി കാണാൻ. അങ്ങനെ പട്ടണത്തിൽ ഭൂതം എന്ന സിനിമയിൽ അവസരം ലഭിച്ചു. പക്ഷേ ജോണി ആന്റണിയെ കാണാൻ രാവിലെ ചെന്നിട്ട് എനിക്ക് അദ്ദേഹത്തിന്റെ തിരക്കുകൾ കാരണം കാണാൻ പറ്റിയില്ല. പക്ഷേ വൈകിട്ടോടെ മമ്മൂട്ടി സാർ അവിടെ എത്തിയപ്പോൾ എന്നോട് ചോദിച്ചു നീ ജോണിയെ കണ്ടോ എന്ന്. പക്ഷേ ഞാനില്ല അദ്ദേഹം തിരക്കിലാണ് എന്ന് പറഞ്ഞപ്പോൾ മമ്മൂട്ടി വേഗം ചെന്നിട്ട് ജോണി ആന്റണിയോട് പറഞ്ഞു ഇതാണ് ഞാൻ പറഞ്ഞ പത്മകുമാർ എന്ന്. അങ്ങനെ ആ സിനിമയിൽ ഞാൻ അഭിനയിച്ചു പക്ഷേ ആ സിനിമ തന്നെയാണ് എന്നെയും മമ്മൂട്ടി സാറിനെയും തമ്മിൽ അകറ്റി കളഞ്ഞത് എന്നും പത്മകുമാർ പറയുന്നു. എന്നാൽ എന്താണ് ആ സിനിമയ്ക്ക് പിന്നിൽ പിന്നീട് സംഭവിച്ചത് എന്നും മമ്മൂട്ടിയും പത്മ തമ്മിൽ പിരിയാകുമാറും തമ്മിൽ പിരിയാനുള്ള കാരണത്തെക്കുറിച്ച് പത്മകുമാർ വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല.
ENGLISH SUMMARY
Actor and director MB Padmakumar is talking about her relationship with actor Mammootty and how it ended. She says that their relationship ended during the filming of the film Pattanathil Bhootham and that they were good friends until then.