Actress Trisha: തൃഷ തിരുപ്പതിയിലേക്കോ? നടിക്കും തമിഴ്നാടിനും ഇന്ന് സ്പെഷ്യൽ ഡേ
Actress Trisha Birthday:പങ്കുവെച്ച വീഡിയോയിൽ റോഡരികിലെ ഒരു സെൻസർ ബോർഡിൽ തിരുപ്പതി എന്ന് എഴുതിയിരിക്കുന്നത് കാണാം. ഇതിൽ നിന്നുമാണ് ബാലാജി ഭഗവാന്റെ അനുഗ്രഹം തേടുവാൻ നടി തിരുപ്പതി തിരുമല ക്ഷേത്രത്തിലേക്ക് പോകുന്നു എന്നുള്ള സൂചന ലഭിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ പുണ്യസ്ഥലങ്ങളിൽ ഒന്നാണ് തിരുമല തിരുപ്പതി ക്ഷേത്രം......
തെന്നിന്ത്യൻ സിനിമ ലോകത്തെ എവർഗ്രീൻ ക്വീൻ തൃഷയ്ക്ക് ഇന്ന് ജന്മദിനം. 43ന്റെ നിറവിലും 25 കാരിയുടെ സൗന്ദര്യവും ഉന്മേഷവതിയുമായ നടിക്ക് നിരവധി താരങ്ങളും ആരാധകരും പിറന്നാൾ ആശംസിച്ചു കൊണ്ട് എത്തുകയാണ്. തന്റെ പിറന്നാളിനോട് അനുബന്ധിച്ച് താരം തിരുപ്പതി സന്ദർശിക്കുന്നതിന്റെ ഒരു സൂചനയും സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്. മണിക്കൂറുകൾക്ക് മുന്നേ പങ്കുവെച്ച് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ തിരുപ്പതിയിലേക്കുള്ള വഴിയാണ് കാണിക്കുന്നത്. ഇതിൽ നിന്നും തന്റെ പിറന്നാൾ ദിനത്തിൽ തിരുപ്പതി ഭഗവാനെ സന്ദർശിക്കുവാനാണ് നടി ആഗ്രഹിക്കുന്നത് എന്നാണ് വ്യക്തമാകുന്നത്.
പങ്കുവെച്ച വീഡിയോയിൽ റോഡരികിലെ ഒരു സെൻസർ ബോർഡിൽ തിരുപ്പതി എന്ന് എഴുതിയിരിക്കുന്നത് കാണാം. ഇതിൽ നിന്നുമാണ് ബാലാജി ഭഗവാന്റെ അനുഗ്രഹം തേടുവാൻ നടി തിരുപ്പതി തിരുമല ക്ഷേത്രത്തിലേക്ക് പോകുന്നു എന്നുള്ള സൂചന ലഭിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ പുണ്യസ്ഥലങ്ങളിൽ ഒന്നാണ് തിരുമല തിരുപ്പതി ക്ഷേത്രം. നിരവധി സെലിബ്രിറ്റികളും രാജ്യമെമ്പാടുമുള്ള ആളുകളും സർവ്വശക്തന്റെ അനുഗ്രഹം തേടി ഇവിടെ സന്ദർശിക്കാറുണ്ട്.
അത്തരത്തിൽ തന്റെ ജീവിതത്തിലെ ഏറ്റവും പ്രത്യേകമായ ദിനത്തിൽ നടിയും തിരുപ്പതി ഭഗവാനെ സന്ദർശിക്കുവാൻ ഒരുങ്ങുന്നു എന്ന സൂചനയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നടി പങ്കിട്ടത്. എന്നാൽ ഇന്ന് തൃഷയ്ക്ക് മാത്രമല്ല പ്രത്യേകദിവസം. തമിഴ്നാട്ടിലെ ജനങ്ങൾക്ക് ഒട്ടാകെ ഇന്ന് പ്രത്യേകത ദിനമാണ്. ഇന്ന് തിരഞ്ഞെടുപ്പ് ഫലം വരും.
ALSO READ:നിയമനടപടിയുമായി തൃഷ! വിജയുമായി ചേർത്തുള്ള പരാമർശത്തിൽ പ്രതികരണം
നടന്മാർക്കും കലാകാരന്മാർക്കും ഏറെ പ്രാധാന്യം നൽകുന്ന തമിഴർ
തമിഴ്നാടിനെ സംബന്ധിച്ച് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മുഖ്യ ആകർഷണമാണ് നടൻ വിജയിയും അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകവും(TVK). ഏറെ കാലങ്ങൾ കൊണ്ട് തന്റെ രാഷ്ട്രീയ മുന്നേറ്റത്തിനുള്ള സൂചന നടൻ വിജയ് നൽകിയിരുന്നെങ്കിലും പെട്ടെന്ന് തന്നെയായിരുന്നു പ്രഖ്യാപനവും ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വ്യക്തമാക്കിയതും. അതിനാൽ തന്നെ തമിഴ്നാട്ടിലെ ജനതയെ സംബന്ധിച്ച് അവർക്ക് ഒരു പുതിയ പാർട്ടിയും അതിലൂടെ തന്നെ ഒരു പുതിയ അവസരവും കൂടിയാണ് തുറന്നുവന്നത്. തമിഴ് രാഷ്ട്രീയത്തിന്റെ ചരിത്രം എടുക്കുകയാണെങ്കിൽ നടന്മാർക്കും കലാകാരന്മാർക്കും ഏറെ പ്രാധാന്യം നൽകുന്ന ഒരു ചരിത്രമാണ് ആ ജനതയ്ക്ക് ഉള്ളത്.
അതിനാൽ തന്നെ ടിവികെയും വിജയിയിയേയും സംബന്ധിച്ച് ഏറെ പ്രതീക്ഷ നൽകുന്ന ഒരു തിരഞ്ഞെടുപ്പ് ഫലം കൂടിയാണ് വരാനുള്ളത് . തങ്ങളുടെ രാഷ്ട്രീയ മുന്നേറ്റത്തെയും രാഷ്ട്രീയ കാഴ്ചപ്പാടുകളും നിലപാടുകളും ജനങ്ങൾ എത്രത്തോളം ഉൾക്കൊണ്ടു എന്നത് അറിയുവാനുള്ള നിർണായകമായ ഫലം കൂടിയാണ് വരാനിരിക്കുന്നത്. അതിനാൽ തന്നെ വിജയിക്കും ടിവികെയ്ക്കും തമിഴ്നാട് ജനതയ്ക്കും ഇന്ന് വളരെ വിലപ്പെട്ട നിർണായകമായ ദിവസം കൂടിയാണ്. തമിഴ്നാട്ടിലെ മറ്റു മുഖ്യധാരാ പാർട്ടികളെ സംബന്ധിച്ചും ഇന്ന് വളരെ നിർണായകമായ ദിവസമാണ്. ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ ടിവികെയ്ക്ക് സംസ്ഥാനത്തെ എത്രത്തോളം സ്വാധീനം ചെലുത്തി എന്നത് ഇന്ന് വ്യക്തമായി അറിയാം.
ENGLISH SUMMARY
Actress Trisha Krishnan has shared a hint of her visit to Tirupati on her birthday on social media. She shared an Instagram story hours ago showing the route to Tirupati. From this, it is clear that the actress wants to visit the Tirupati Lord on her birthday.In the shared video, Tirupati is seen written on a censor board on the roadside.